വെള്ളികുളം: അയർലണ്ടിലെ ഡബ്ലിൻ രൂപതയിൽ സെമിനാരി പഠനം നടത്തി കപ്പൂച്ചിൻ മിഷനറി വൈദികനായി നവാ ഭിഷിക്തനായ ഫാ. ആൻറണി വാളിപ്ലാക്കലിന് വെള്ളികുളം ഇടവകയിൽ സ്വീകരണം നൽകി.2025 മേയ് 10-ന് ഡബ്ലിൻ രൂപതയുടെ സഹായമെത്രാനായ ബിഷപ്പ് ഡോണൽ റോച്ചിൽ നിന്നാണ് പൗരോഹിത്യപട്ടം സ്വീകരിച്ചത്. ചൂണ്ടച്ചേരി എൻജിനീയറിങ് കോളേജിൽ ആദ്യ ബാച്ച് ബി. ടെക് വിദ്യാർത്ഥിയായിരുന്നു. തുടർന്നു എം.ബി.എ. യുടെ ഉപരിപഠനത്തിനു വേണ്ടി അയർലണ്ടിലേക്ക് പോയി.രണ്ടുവർഷം ഇലക്ട്രോണിക്സ് എൻജിനീയറിങ് ജോലി ചെയ്തുവരവേ സെമിനാരിയിൽ ചേർന്ന് പുരോഹിതനാകണമെന്ന് തീവ്രമായ ആഗ്രഹമുണ്ടായി. അങ്ങനെ Read More…
Author: Web Editor
മേലുകാവ് ഹെൻറി ബേക്കർ കോളേജിൽ മെഗാ പൂർവ്വ വിദ്യാർത്ഥി സംഗമം ആഘോഷപൂർവ്വം നടന്നു
മേലുകാവ് : മേലുകാവ് ഹെൻട്രി ബേക്കർ കോളേജിൽ 2026 ജനുവരി മാസം രണ്ടാം തിയതി വെള്ളിയാഴ്ച രാവിലെ 9.30 മുതൽ ഉച്ച കഴിഞ്ഞ് 4 മണി വരെ പൂർവ്വ വിദ്യാർത്ഥി സംഗമം നടന്നു . ഏഴുബാച്ചുകളുടെ മെഗാ പൂർവ്വ വിദ്യാത്ഥി സംഗമമാണ് നടന്നത്. 1981 – 83, 1982-84,1983 – 85, 1984-86,1985-87, 1986-88 ,1987-89 എന്നീ ഏഴു ബാച്ചുകളുടെ സംഗമത്തിൽ മരണമടഞ്ഞവരെ അനുസ്മരിച്ചു. പരിപാടിയുടെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ.ഗിരീഷ് കുമാർ ജി. എസ് Read More…
മദ്യത്തിൻ്റെ പുതിയ ബ്രാൻഡിന് പേരിടിൽ മത്സരം പിൻവലിക്കണം എന്ന് എ.കെ.സി.സി.വെള്ളികുളം യൂണിറ്റ് ആവശ്യപ്പെട്ടു
വെള്ളികുളം: വിപണിയിൽ ഇറക്കാൻ ഉദ്ദേശിക്കുന്ന പുതിയ മദ്യത്തിന്റെ ബ്രാൻഡിന് പേര് നിർദ്ദേശിക്കുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ചു കൊണ്ടുള്ള ബിവറേജ് കോർപ്പറേഷൻ്റ തീരുമാനം പിൻവലിക്കണമെന്ന് വെള്ളികുളം ഇടവകയിലെ എ.കെ. സി. സി. ഉൾപ്പടെയുള്ള ഭക്തസംഘടനകളുടെ യോഗം ആവശ്യപ്പെട്ടു. പേര് നിർദ്ദേശിച്ചു വിജയിക്കുന്ന വ്യക്തിക്ക് 10000 രൂപ നൽകുവാനുള്ള തീരുമാനം ചട്ടലംഘനമാണ്.ഇത്തരം പ്രവർത്തനങ്ങളിലൂടെ മദ്യത്തെ പ്രത്യക്ഷമായും പരോക്ഷമായും പ്രോത്സാഹിപ്പിക്കുന്നത് മദ്യവിരുദ്ധ ചട്ടം 55 H-ൽ പറഞ്ഞിരിക്കുന്നതിന്റെ നഗ്നമായ ലംഘനമാണ്. മദ്യ നയം പുന:പരിശോധിക്കുമെന്നും മദ്യത്തിൻ്റെ ലഭ്യത കുറയ്ക്കുമെന്നും വാഗ്ദാനം നൽകിക്കൊണ്ട് അധികാരത്തിലേറിയ Read More…
കവീക്കുന്ന് സെൻ്റ് എഫ്രേംസ് പള്ളിയിൽ തിരുനാളിന് കോടിയേറി
കവീക്കുന്ന് സെൻ്റ് എഫ്രേംസ് പള്ളിയിൽ ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ എഫ്രേമിൻ്റെ തിരുനാളിന് പള്ളി വികാരി ഫാ ജോസഫ് വടകര കൊടിയേറ്റി. തുടർന്ന് റവ ഡോ. ജോർജ് അമ്പഴത്തുങ്കൽ വി.കുർബാനയും അർപ്പിച്ചു.
ഈരാറ്റുപേട്ട – അടുക്കം യാത്രക്കിടയിൽ സ്വർണം നഷ്ടപ്പെട്ടു
ഈരാറ്റുപേട്ട – അടുക്കം യാത്രക്കിടയിൽ സ്വർണം (കുട്ടിയുടെ അരഞ്ഞാണം) നഷ്ടപ്പെട്ടു. (ചേന്നാട് കവലയിലും പോയിരുന്നു). കണ്ടുകിട്ടുന്നവർ ദയവായി ബന്ധപ്പെടുക. Ph : 9072028709, 9947078025
ചാവറ ഭവന പദ്ധതി: അഞ്ചാമത്തെ വീടും കൈമാറി കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ഹോസ്പിറ്റൽ
കാഞ്ഞിരപ്പളളി: കോട്ടയം ജില്ലയിലെ പാറത്തോട് പഞ്ചായത്തിൽ മേരീക്വീൻസ് മിഷൻ ആശുപത്രി നടപ്പാക്കുന്ന ചാവറ ഭവന പദ്ധതി വഴി നിർമ്മിച്ചു നൽകുന്ന ഭവനത്തിന്റെ താക്കോൽ കൈമാറ്റം സി.എം.ഐ സഭ കോട്ടയം സെന്റ് ജോസഫ് പ്രവിശ്യാ വികർ പ്രൊവിൻഷ്യലും, സാമൂഹ്യ ക്ഷേമവിഭാഗം കൗൺസിലറും, മേരീക്വീൻസ് ഡയറക്ടറുമായ ഫാ. സന്തോഷ് മാത്തൻകുന്നേൽ സി.എം.ഐയും, വീടിന്റെ ആശീർവാദം മേരീക്വീൻസ് ആശുപത്രിയുടെ ഫിനാഷ്യൽ അഡ്‌മിനിസ്‌ട്രേറ്റർ ഫാ. മാർട്ടിൻ മണ്ണാനാൽ സി.എം.ഐയും നിർവ്വഹിച്ചു. 2024 ലെ ചാവറയച്ചന്റെ തിരുനാൾ ദിനമായ ജനുവരി 03 ന് പ്രഖ്യാപിച്ച Read More…
കൊച്ചി ബിനാലെയിൽ അന്ത്യ അത്താഴത്തെ വികലമായി ചിത്രീകരിച്ചതിൽ വെള്ളികുളം ഇടവകയിലെ ഭക്ത സംഘടനകൾ പ്രതിഷേധിച്ചു
വെള്ളികുളം: കൊച്ചി ബിനാലെയിൽ അന്ത്യ അത്താഴത്തെ വികലമായി ചിത്രീകരിച്ച സംഭവം ന്യൂനപക്ഷ ക്രൈസ്തവ സമൂഹത്തെ മുറിപ്പെടുത്തുന്നതും അത്യന്തം വേദനാജനകവും ആണെന്ന് വെള്ളികുളം ഇടവകയിലെ ഭക്ത സംഘടനകളുടെ യോഗം അഭിപ്രായപ്പെട്ടു. “മൃദുവാംഗിയുടെ ദുർമൃത്യു” എന്ന പേരിലുള്ള ചിത്രാവിഷ്കാരം ക്രൈസ്തവിശ്വാസത്തെ അവഹേളിക്കുന്നതാണെന്ന് വികാരി ഫാ.സ്കറിയ വേകത്താനം പ്രസ്താവിച്ചു. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ മതവികാരങ്ങളെ അപമാനിക്കുന്നതും വിശ്വാസികളുടെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തുന്നതുമായ കലാസൃഷ്ടികൾ ഒരിക്കലും അംഗീകരിക്കാൻ ആവില്ല.ക്രൈസ്തവ സന്യാസിനികളെ അന്ത്യ അത്താഴത്തിൽ മോശമായി ചിത്രീകരിച്ച സംഭവം ഒട്ടും നീതികരിക്കാൻ ആവില്ല. ക്രൈസ്തവവിശ്വാസത്തെയും ആചാരത്തെയും Read More…
എസ്എംവൈഎം പാലാ രൂപതാ വാർഷികം നടത്തപ്പെട്ടു
പാലാ : പാലാ രൂപത യുവജനപ്രസ്ഥാനം എസ്എംവൈഎം പാലാ രൂപതയുടെ വാർഷികാഘോഷം ‘ഗ്ലോറിയ 2K26’ ജനുവരി രണ്ടിന് നടത്തപ്പെട്ടു. പാലാ അൽഫോൻസാ കോളേജിൽ വെച്ച് നടത്തപ്പെട്ട വാർഷികം കെസിവൈഎം പാലാ രൂപതയുടെ മുൻ പ്രസിഡൻ്റും, ഞീഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ ചെറിയാൻ കെ ജോസ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് അൻവിൻ സോണി ഓടച്ചുവട്ടിൽ അധ്യക്ഷത വഹിച്ചു. 2025 പ്രവർത്തന വർഷത്തെ മികച്ച ഫൊറോനകൾക്കും, യൂണിറ്റുകൾക്കുമുള്ള പുരസ്കാരങ്ങൾ വിതരണം ചെയ്തു. എസ്എംവൈഎം പാലാ രൂപത ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി, Read More…
മനോഹരി എന്ന കവിത ! ഡോക്ടർക്ക് ആദരവുമായി അധ്യാപകൻ
പാലാ: ജീവിതയാത്രയിൽ കിഡ്നി മാറ്റിവയ്ക്കലിനു വിധേയനാക്കപ്പെട്ട അധ്യാപകൻ ചികിത്സിച്ച ഡോക്ടർക്ക് നന്ദി അർപ്പിച്ച് സമർപ്പിച്ചത് മനോഹരമായ ഒരു കവിത ! മാർ സ്ലീവാ മെഡിസിറ്റിയിലെ നെഫ്രോളജി വിഭാഗം മേധാവിയും ട്രാൻസ്പ്ലാന്റ് നെഫ്രോളജിസ്റ്റുമായ ഡോ.മഞ്ജുള രാമചന്ദ്രനെക്കുറിച്ചാണ് പാലാ സെന്റ് തോമസ് കോളജ് ഓഫ് ടീച്ചർ എജ്യൂക്കേഷൻ പ്രിൻസിപ്പൽ പ്രഫ.ടി.സി.തങ്കച്ചൻ കവിത എഴുതി സമർപ്പിച്ചത്. മനോഹരി എന്ന് പേരിട്ടിരിക്കുന്ന കവിത ഡോക്ടർമാർക്കിടയിൽ വൈറലാകുകയും ചെയ്തു. വാടുന്ന പൂക്കളിൽ നിറവു കണ്ടുവിരിയും പ്രഭാതത്തിൻ ശോഭ പോലെനയനങ്ങളിൽ എപ്പോഴും തിളക്കമാണ്ഹൃദയത്തിൽ സ്നേഹവുംചിരിയിലെ നിറവുംനിറസാന്നിധ്യമായി Read More…
കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി പാലാ സൂപ്പർ ലീഗ് സ്കൂൾ ഫുട്ബോളിലെ ഒരു ചരിത്രമുന്നേറ്റം
പാലാ: പാലാ രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയും സെന്റ് തോമസ് കോളേജ്, പാലായുമായി സഹകരിച്ച്, CEAP Super League എന്ന പേരിൽ ഒരു വ്യത്യസ്തവും രാജ്യത്ത് ആദ്യമായുള്ളതുമായ ഇന്റർ-സ്കൂൾ ഫുട്ബോൾ ലീഗ് സംഘടിപ്പിക്കുന്നു. യൂറോപ്യൻ രാജ്യങ്ങളിൽ പ്രചാരത്തിലുള്ള പ്രൊഫഷണൽ “ഹോം & എവേ” ലീഗ് മാതൃകയിൽ രൂപകൽപ്പന ചെയ്ത ഈ പദ്ധതി, സാധാരണ നോക്കൗട്ട് ടൂർണമെന്റുകളെ മറികടന്ന് വിദ്യാർത്ഥികൾക്ക് യഥാർത്ഥ ലീഗ് അനുഭവം നൽകുന്ന ഒരു മുൻഗാമി സംരംഭമാണ്. CEAP Super League-ന്റെ ഔദ്യോഗിക ലോഗോ പ്രകാശനവും Read More…











