Accident

റോഡ് കുറുകെ കടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് വിദ്യാർത്ഥിനിക്ക് പരുക്ക്

ഈരാറ്റുപേട്ട: റോഡ് കുറുകെ കടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് പരുക്കേറ്റ ഈരാറ്റുപേട്ട സ്വദേശി ഹന്ന മറിയത്തെ (5) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 9 മണിയോടെ ഈരാറ്റുപേട്ട ഭാഗത്ത് വച്ചായിരുന്നു അപകടം.

Kadaplamattam

മരിയൻ എക്സിബിഷൻ

കടപ്ലാമറ്റം: കടപ്ലാമറ്റം എസ്. എം വൈ. എം അംഗങ്ങളുടെ നേതൃത്വത്തിൽ സെന്റ്. മേരീസ് ദേവാലയത്തിൽ മരിയൻ എക്സിബിഷൻ നടത്തപ്പെട്ടു. ജപമാല മാസത്തോടനുബന്ധിച്ച് ഒക്ടോബർ 30,31 തീയതികളിൽ മരിയോദയം പാരീഷ് ഹാളിലാണ് എക്സിബിഷന് വേദി ഒരുങ്ങിയത്. ഒക്ടോബർ 30 ന് രാവിലെ ഫാ. ജിമ്മി കീപ്പുറം മരിയൻ എക്സിബിഷൻ ഉദ്ഘാടനം ചെയ്തു ആശംസകൾ അറിയിച്ചു. രാവിലെ 7:30 മുതൽ വൈകിട്ട് 6 മണി വരെയാണ് സന്ദർശന സമയം. പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ട സ്ഥലങ്ങൾ, വർഷങ്ങൾ, അമ്മയോടുള്ള പ്രാർത്ഥനയിൽ നടന്ന Read More…

pravithanam

പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഓൾ കേരള ഇന്റർ സ്കൂൾ ഐ.സി.ടി. ക്വിസ് മത്സരം

പ്രവിത്താനം : സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഓൾ കേരള ഇന്റർ സ്കൂൾ ഐ.സി.ടി. ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. പൊതുവിദ്യാഭ്യാസ മേഖലയിലെ ഹൈസ്കൂൾ, യു.പി. വിഭാഗങ്ങൾക്കായി പ്രത്യേക മത്സരമാണ് നടത്തുന്നത്. ഇരു വിഭാഗങ്ങളിലുമായി ഇരുപതിനായിരം രൂപയുടെ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും സമ്മാനമായി നൽകുന്നു. കൂടാതെ എസ്കോർട്ടിങ്ങ് സ്റ്റാഫിനും പ്രത്യേക സമ്മാനങ്ങൾ നൽകും. ഹൈസ്കൂൾ, യു.പി. വിഭാഗങ്ങളിൽ നിന്നായി നാല് ടീമുകൾക്ക് വരെ ഒരു സ്കൂളിൽ നിന്നും പങ്കെടുക്കാം. 2024 നവംബർ Read More…

Kottayam

അംഗപരിമിതര്‍ക്ക് സൗജന്യമായി കൃത്രിമകാലുകള്‍ വിതരണം ചെയ്യുന്ന പദ്ധതിയുമായി ലയണ്‍സ് ക്ലബ്ബ്

കോട്ടയം: കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകള്‍ ഉള്‍പ്പെടുന്ന ലയണ്‍സ് ഡിസ്ട്രിക്ട് 318 ബിയുടെ ആഭിമുഖ്യത്തില്‍ അംഗപരിമിതരായ ആളുകള്‍ക്ക് കൃത്രിമ കാലുകള്‍ സൗജന്യമായി വിതരണം ചെയ്യുന്ന പദ്ധതി നടപ്പാക്കുന്നു. ഡിസംബര്‍ മാസം കോട്ടയത്ത് ലയണ്‍സ് ഡിസ്ട്രിക്ട് ഓഫീസില്‍ വിദഗ്ധ ഡോക്ടര്‍മാരുടേയും, ടെക്നീഷ്യന്‍മാരുടേയും നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ക്യാമ്പില്‍ പങ്കെടുക്കുന്ന അംഗപരിമിതരായ ആളുകളെ പരിശോധിക്കുകയും, അവര്‍ക്കാവശ്യമായ കൃത്രിമ കാലുകളുടെ അളവുകള്‍ ശേഖരിച്ച് കാലുകള്‍ നിര്‍മ്മിച്ച് നല്‍കുകയാണ് ഈ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. കൃത്രിമ കാലുകള്‍ ആവശ്യമുള്ളവര്‍ നവംബര്‍ 20 ന് മുമ്പായി താഴെ Read More…

Pala

പാലാ സെന്റ് തോമസ് കോളജിൽ ആവേശ തിരയിളക്കി കയാക്കിങ് മത്സരപരമ്പര

പാലാ: പാലാ സെന്റ് തോമസ് കോളേജിൽ കായിക വകുപ്പിന്റെ നേതൃത്വത്തിൽ കോളേജിലെ വിദ്യാർത്ഥികൾക്കായി നടന്നു വരുന്ന ഇന്റർ ഡിപ്പാർട്ട്മെന്റ് കയാക്കിംഗ് മത്സരപരമ്പര കോളേജ് പ്രിൻസിപ്പൽ ഡോ സിബി ജെയിംസ് ഉദ്ഘാടനം ചെയ്തു. കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. സാൽവിൻ കാപ്പിലിപ്പറമ്പിൽ, ബർസാർ ഫാദർ മാത്യു ആലപ്പാട്ട് മേടയിൽ, കായിക വകുപ്പ് മേധാവി ശ്രീ ആശിഷ് ജോസഫ് എന്നിവർ മത്സരപരമ്പരയ്ക്ക് ആശംസ അർപ്പിച്ച് പ്രസംഗിച്ചു. പ്ലാറ്റിനം ജൂബിലി നിറവിൽ എത്തി നിൽക്കുന്ന കോളേജിന്റെ കായിക വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന Read More…

Crime

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോടു ലൈംഗിക അതിക്രമം നടത്തിയ കേസിൽ പ്രതിക്കു 4 വർഷം കഠിന തടവും 15,000/- രൂപ പിഴയും

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ കേസിലെ പ്രതി റാന്നി നെല്ലിക്കാ മൺ മണിമലേത്ത്കാലായിൽ ശശി. എം കെ (സാബു- 5) എന്നയാളെ 4വർഷം കഠിന തടവിനും 15,000/- രൂപ പിഴയും ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി (POCSO) ജഡ്ജ് .റോഷൻ തോമസ് വിധിച്ചു.പ്രതി പിഴ അടച്ചാൽ 12,500/- രൂപ അതിജീവിതയ്ക്ക് നൽകുന്നതിനും ഉത്തരവായിട്ടുണ്ട്. ഇന്ത്യൻശിക്ഷാനിയമത്തിലെയും,പോക്സോ നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരവുമാണ് ശിക്ഷ വിധിച്ചത്. 20/11/23 ൽ ആയിരുന്നു കേസിന് ആസ്പദമായ സംഭവംനടന്നത്. മുണ്ടക്കയം പോലീസ് Read More…

Kottayam

ലയൺസ് ക്ലബ് ഓഫ് കോട്ടയം എലൈറ്റിന്റെ നേതൃത്വത്തിൽ മൗണ്ട് കാർമ്മൽ ഹയർ സെക്കണ്ടറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ് നടത്തി

കോട്ടയം: 125 പ്രാവശ്യം രക്തം ദാനം ചെയ്ത പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റത്തിനെയും മൗണ്ട് കാർമ്മൽ ഹൈസ്കൂളിലെ മികച്ച രക്തദാതാവ് ആയ ജൂനിയർ റെഡ്ക്രോസ് കോർഡിനേറ്റർ നിമ്മി ജോബിനെയും ആദരിക്കുകയും മെഗാ രക്തദാന ക്യാമ്പും നടത്തി കോട്ടയം മൗണ്ട് കാർമ്മൽ ഹയർ സെക്കൻഡറി സ്കൂൾ. സ്കൂൾ എൻ എസ് എസിന്റെയും ഗൈഡിൻ്റെയും നേതൃത്വത്തിൽ മൗണ്ട് കാർമ്മൽ കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ, കോട്ടയം എലൈറ്റ് ലയൺസ് ക്ലബ്ബ്, പാലാ ബ്ലഡ് ഫോറം, എച്ച് Read More…

Top News

എഡിഎം നവീൻ ബാബുവിന്റെ മരണം: പിപി ദിവ്യക്ക് തിരിച്ചടി, മുൻകൂർ ജാമ്യമില്ല

പി പി ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജി തള്ളി. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ആഗ്രഹിച്ച വിധിയെന്ന് നവീൻ ബാബുവിന്റെ കുടുംബം പ്രതികരിച്ചു. ദിവ്യ ആസൂത്രിതമായി യാത്രയയപ്പ് യോഗത്തിലെത്തി വ്യക്തിഹത്യ നടത്തിയെന്നും, പ്രേരണക്കുറ്റം നിലനിൽക്കുമെന്നുമാണായിരുന്നു പ്രോസിക്യൂഷൻ വാദം. കേരള മനസാക്ഷിയെ പിടിച്ചുകുലുക്കിയ സംഭവമായിരുന്നു എഡിഎം – കെ നവീൻ ബാബുവിന്റെ ആത്മഹത്യ. നവീൻ ബാബുവിന്‍റെ മകളുടെ ചിത്രമുൾപ്പെടെ ഉയർത്തി വൈകാരികമായാണ് കുടുംബത്തിന് വേണ്ടി അഭിഭാഷകൻ വാദിച്ചത്. മുഖ്യമന്ത്രിക്ക് നൽകിയെന്ന് പറഞ്ഞ പരാതി കെട്ടിച്ചമച്ചതാണെന്ന് തെളിഞ്ഞു. Read More…

Kaduthuruthy

വയോജനങ്ങളെ സംരക്ഷിക്കൽ ഉത്തരവാദിത്തം: മന്ത്രി ആർ.ബിന്ദു

കടുത്തുരുത്തി: നിരാലംബരായ വയോജനങ്ങളെ സംരക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്തം സർക്കാരിനും സമൂഹത്തിനുമുണ്ടെന്നു മന്ത്രി ആർ.ബിന്ദു. സാമൂഹികനീതി വകുപ്പിന്റെ കീഴിൽ കാരിക്കോട്ട് 3 കോടി രൂപ ചെലവിൽ നിർമിച്ച ജില്ലാ വൃദ്ധസദന മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. മോൻസ് ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. തിരുവഞ്ചൂരിൽ പ്രവർത്തിക്കുന്ന ജില്ലാ വൃദ്ധസദനത്തിന്റെ സ്ഥലപരിമിതിയും അസൗകര്യങ്ങളും കണക്കിലെടുത്താണു മുളക്കുളം പഞ്ചായത്ത് 2004ൽ വാങ്ങിയ 35 സെന്റ് സ്ഥലത്തു പുതിയ ഇരുനിലമന്ദിരം പണിതത്. തിരുവഞ്ചൂരിലെ വൃദ്ധസദനത്തിൽ 27 അന്തേവാസികളുണ്ട്. ഒരു മാസത്തിനുള്ളിൽ കാരിക്കോട്ടെ കെട്ടിടത്തിലേക്കു പ്രവർത്തനം Read More…

Pala

കേസരി സൗഹൃദ സദസ്സ് സംഘടിപ്പിച്ചു

പാലാ: രാഷ്ട്രീയ സ്വയംസേവക സംഘം മീനച്ചിൽ ഖണ്ഡിൻ്റെ ആഭിമുഖ്യത്തിൽ കേസരി വാരികയുടെ പ്രചാരമാസത്തിൻ്റ ഭാഗമായി പാലാ മിൽക്ക്ബാർ ഓഡിറ്റോയിയത്തിൽ സൗഹൃദ സദസ്സ് സംഘടിപ്പിച്ചു. രാഷ്ട്രീയ സ്വയംസേവക സംഘം മീനച്ചിൽ ഖണ്ഡ് സംഘചാലക് കെ.കെ. ഗോപകുമാർ അധ്യക്ഷത വഹിച്ച പരിപാടിയിൽ പ്രാന്തീയ സമ്പർക്ക പ്രമുഖ് സി.സി.ശെൽവൻ മുഖ്യ പ്രഭാഷണം നടത്തി. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക വ്യവസായ രംഗത്തെ പ്രമുഖർ പരിപാടിയിൽ പങ്കെടുത്തു.