കോട്ടയം : നിരന്തര കുറ്റവാളികളായ രണ്ട് പേരെ കാപ്പാ നിയമപ്രകാരം ജില്ലയിൽ നിന്നും പുറത്താക്കി. മണർകാട് കുറ്റിയേക്കുന്ന് കിഴക്കേതിൽ പുട്ടാലു എന്ന് വിളിക്കുന്ന പ്രവീൺ പി.രാജു (31), ഈരാറ്റുപേട്ട പൊന്തനാല്‍പറമ്പ് തൈമഠത്തിൽ സാത്താൻ ഷാനു എന്ന് വിളിക്കുന്ന ഷാനവാസ്(33) എന്നിവരെയാണ് കോട്ടയം ജില്ലയിൽ നിന്നും കാപ്പാ നിയമപ്രകാരം നാടുകടത്തിക്കൊണ്ട് ഉത്തരവായത്. പ്രവീൺ പി.രാജുവിനെ ഒരു വർഷത്തേക്കും ഷാനവാസിനെ ആറു മാസത്തേക്കുമാണ് ജില്ലയിൽ നിന്നും പുറത്താക്കിയത്. പ്രവീൺ പി.രാജുവിന് മണർകാട്, അയർക്കുന്നം, ഏറ്റുമാനൂർ എന്നീ സ്റ്റേഷനുകളിൽ അടിപിടി, കൊലപാതകശ്രമം, Read More…
Author: Web Editor
പ്രത്യേക നഷ്ടപരിഹാര പാക്കേജ്, കുടുംബാംഗങ്ങൾക്ക് ജോലി; ശബരിമല വിമാനത്താവളത്തിന് ഗ്രീൻ സിഗ്നൽ നൽകി വിദഗ്ധ സമിതി
എരുമേലി: നിർദിഷ്ട ശബരിമല വിമാനത്താവള പദ്ധതിയുമായി സംസ്ഥാന സർക്കാരിന് മുന്നോട്ട് പോകാമെന്ന് വിദഗ്ധ സമിതി. സാമൂഹിക ആഘാത പഠന റിപ്പോർട്ട് അവലോകനം ചെയ്ത ഒൻപതംഗ സമിതിയാണ് സർക്കാരിന് ശുപാർശ നൽകിയത്. സ്ഥലമേറ്റെടുക്കുമ്പോൾ കിടപ്പാടം നഷ്ടപ്പെടുന്നവർക്കായി പ്രത്യേക പാക്കേജ് നടപ്പിലാക്കണമന്നും റിപ്പോർട്ടിൽ പറയുന്നു. തൃക്കാക്കര ഭാരത് മാത കോളേജിലെ സ്കൂൾ ഓഫ് സോഷ്യൽ വർക്ക് വിഭാഗമാണ് ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിന്‍റെ സാമൂഹിക ആഘാത പഠനം നടത്തിയത്. രണ്ടു മാസം കൊണ്ട് നടത്തിയ പഠനത്തിന്‍റെ റിപ്പോർട്ടാണ് സാമൂഹിക നീതി വകുപ്പിലെ Read More…
പറത്താനം ഗ്രാമദീപം വായനശാല സുവർണ്ണ ജൂബിലി ആഘോഷം
മുണ്ടക്കയം: പറത്താനം ഗ്രാമദീപം വായനശാല സുവർണ്ണ ജൂബിലി ആഘോഷങ്ങൾ ഇന്ന് (09/2/25) നടക്കും. ഇന്ന് ഉച്ചകഴിഞ്ഞ് 2മണിക്ക് സാംസ്കാരികഘോഷയാത്ര ,പൊതു സമ്മേളനം മുൻ കാല ഗ്രന്ഥശാലാ പ്രവർത്തകരെ ആദരിക്കൽ ,ഗാനമേള എന്നിവ ഉണ്ടായിരിക്കുന്നതാണ്. സുവർണ്ണ ജൂബിലി അഘോഷങ്ങളുടെ ഉദ്ഘാടനം പത്തനംതിട്ട എം.പി. അൻ്റോ അൻ്റണി നിർവഹിക്കും. പൂഞ്ഞാർ എംഎൽഎ അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ മുഖ്യപ്രഭാഷണം നടത്തും. മറ്റു രാഷ്ട്രീയ, സാമുദായിക , സാംസ്കാരിക നേതാക്കന്മാർ പരിപാടിയിൽ പങ്കെടുത്ത സംസാരിക്കും.
എം.ടി. വാസുദേവൻ നായർ, പി. ജയചന്ദ്രൻ അനുസ്മരണം നാളെ വൈകിട്ട് 5 ന് പൂഞ്ഞാറിൽ
പൂഞ്ഞാർ: പുരോഗമന കലാ സാഹിത്യ സംഘം പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് കമ്മിറ്റിയുടെയും, പുലരി പുരുഷ സ്വാശ്രയ സംഘത്തിൻ്റെയും സംയുക്താഭിമുഖ്യത്തിൽ എം.ടി. വാസുദേവൻ നായർ, പി. ജയചന്ദ്രൻ അനുസ്മരണം നാളെ വൈകിട്ട് 5 ന് മിൽക്ക് ബാർ ഓഡിറ്റോറിയത്തിൽ വെച്ചൂച്ചിറ ഗവ എച്ച്.എസ്.എസ്ഡോ. റോയി തോമസ് ഉദ്ഘാടനം ചെയ്യും.
കേരളത്തിൻ്റെ പുരോഗതി അര നൂറ്റാണ്ട് പിന്നോട്ടാക്കിയ ബജറ്റ് കർഷക വിരുദ്ധം: മോൻസ് ജോസഫ് എം.എൽ.എ
പാലാ: കേരളത്തിൻ്റെ വികസനം അര നൂറ്റാണ്ട് പിന്നോട്ടാക്കിയ ബജറ്റാണ് സർക്കാർ അവതരിപ്പിച്ചതെന്ന് മോൻസ് ജോസഫ് എം.എൽ.എ അഭിപ്രായപ്പെട്ടു. കേരളാ സർക്കാരിൻ്റെ ബജറ്റിനെതിരെ കേരളാ കോൺഗ്രസ് പാലാ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കയായിരുന്നു മോൻസ് ജോസഫ്. കേരളാ കോൺഗ്രസ് പാലാ നിയോജക മണ്ഡലം പ്രസിഡണ്ട് ജോർജ് പുളിങ്കാട് ,മൈക്കിൾ പുല്ലുമാക്കൽ , കുര്യാക്കോസ് പടവൻ ,സന്തോഷ് കാവുകാട്ട് ,ഡോക്ടർ സി.കെ ജയിംസ് ,ജോസ് മോൻ മുണ്ടയ്ക്കൽ , സിജി ടോണി ,ഷൈലജാ Read More…
ചകിണിപ്പലം സംരക്ഷണ ഭിത്തി കെട്ടുന്നതുമായി സംബന്ധിച്ചു LDF നുണ പ്രജാരണം അവസാനിപ്പിക്കണം: കോൺഗ്രസ്
മുത്തോലി :മുത്തോലി പഞ്ചായത്തിന്റെ അധീനതയിൽ (പാലത്തിന്റ മൂന്ന് സൈഡുകളും) ഉള്ള ചകിണിപ്പാലത്തിന്റ സംരക്ഷണ ഭിത്തി പാലാ MLA മാണി സി കാപ്പനും കടുത്തുരുത്തി MLA മോൻസ് ജോസഫ് എന്നിവർ P W D മിനിസ്റ്റർക്ക് സമർപ്പിച്ച നിവേദനതിന്റ അടിസ്ഥാനത്തിൽ 36 ലക്ഷം രൂപ അനുവദിക്കുക്കയും അതിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചും കഴിഞ്ഞു. അതിന്റെ മുന്നോടിയായീ സംരക്ഷണ ഭിത്തിയോട് ചേർന്നു നിന്നിരുന്ന മരം മുറിച്ചുമാറ്റുകയും ചെയ്തു വന്നുകൊണ്ടിരിക്കെ വീണ്ടും നിർമാണപ്രവർത്തം തുടങ്ങുകയാണ് എന്നും പറഞ്ഞു വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ Read More…
വോളിബോൾ ടൂർണമെന്റിൽ ഗിരിദീപം ബദനി എച്ച്എസ് എസിന് ഒന്നാം സ്ഥാനം
ഈരാറ്റുപേട്ട :മുസ് ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ഡയമണ്ട് ജൂബിലിയുടെ ഭാഗമായി അഖിലകേരള ഇന്റർ സ്കൂൾ ബോയ്സ് വോളി ടൂർണമെന്റ് സംഘടിപ്പിച്ചു. എട്ട് സ്കൂളുകൾ പങ്കെടുത്ത ടൂർണമെന്റിന്റെ ഉദ്ഘാടനം മുസ്ലിം എജുക്കേഷൻ ട്രസ്റ്റ് ചെയർമാൻ പ്രൊഫസർ എം കെ ഫരീദ് നിർവഹിച്ചു. വാശിയേറിയ മത്സരത്തിൽ ഗിരി ദീപം ബദനി എച്ച്എസ്എസ് ഒന്നാം സ്ഥാനവും സെൻറ് പീറ്റേഴ്സ് എച്ച്എസ് എസ് കോലഞ്ചേരി രണ്ടാം സ്ഥാനവും എസ് എം വി എച്ച്എസ്എസ് പൂഞ്ഞാർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഒന്നും Read More…
മേലുകാവ് ഹെൻട്രി ബേക്കർ കോളേജിൽ മെഗാ പൂർവ്വ വിദ്യാർത്ഥി സംഗമം നടന്നു
മേലുകാവ് മറ്റം : മേലുകാവ് ഹെൻട്രി ബേക്കർ കോളേജിൽ മെഗാ പൂർവ്വ വിദ്യാർത്ഥി സംഗമവും പൂർവ്വ അധ്യാപകരെ ആദരിക്കലുംഅനുസ്മരണവും നടന്നു.1981 മുതൽ 87 വരെയുള്ള ഏഴ് ബാച്ചുകളുടെ മെഗാ പൂർവ്വ വിദ്യാർത്ഥി സംഗമവും അന്നുണ്ടായിരുന്ന അധ്യാപകരെ ആദരിക്കലും നമ്മളിൽ നിന്നും വേർ പിരിഞ്ഞു പോയവരെ അനുസ്മരിക്കുന്നതുമായ ചടങ്ങാണ് നടന്നത്. മേലുകാവ് ഈസ്റ്റ് കേരള മഹായിടവക ബിഷപ്പ് ഫ്രാൻസിസ് തിരുമേനിയുടെ അധ്യക്ഷതയി ൽ ശ്രീ മാണി സി കാപ്പൻ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ ഡോക്ടർ Read More…
വിവിധ അപകടങ്ങളിൽ 2 പേർക്ക് പരുക്ക്
പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പാമ്പാടിയിൽ വച്ച് സ്കൂട്ടർ ഇടിച്ചു വഴിയാത്രക്കാരി ശാലിനി സഞ്ജീവിന്( 41) പരുക്കേറ്റു. ഉച്ചയോടെ ആയിരുന്നു അപകടം. ഇന്നലെ വൈകിട്ട് പൂഞ്ഞാർ തെക്കേക്കരയിൽ കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു പാതാമ്പുഴ സ്വദേശി അരുണിന് ( 32) പരുക്കേറ്റു.
കോട്ടയം കളക്‌ട്രേറ്റിൽ ലീഗൽ എയിഡ് ക്ലിനിക്ക് ആരംഭിച്ചു
കോട്ടയം : ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ കീഴിൽ കളക്‌ട്രേറ്റിൽ ആരംഭിക്കുന്ന ലീഗൽ എയിഡ് ക്ലിനിക്കിന്റെ ഉദ്ഘാടനം പ്രിൻസിപ്പൽ ഡിസട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി എം. മനോജ് നിർവഹിച്ചു. പാർശ്വവൽക്കരിക്കപ്പെട്ടവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും നേടിയെടുക്കുന്നതിനും ലീഗൽ എയിഡ് ക്ലിനിക്കുകൾ സഹായകമായി മാറണമെന്ന് അദ്ദേഹം പറഞ്ഞു. ഓരോ പൗരനും അവരുടെ അവകാശത്തെപ്പറ്റി ബോധവാൻമാരാവുകയും അത് നേടിയെടുക്കാൻ ശ്രമിക്കുകയും ചെയ്യുമ്പോഴാണ് ജനാധിപത്യം ഫലവത്താകുന്നത്. സൗജന്യ നിയമ സഹായം ഭരണഘടന വിഭാവനം ചെയ്തിട്ടുണ്ട്. ലീഗൽ എയിഡ് ക്ലിനിക്കുകൾ ജനാധിപത്യ സംവിധാനത്തിൽ പുത്തൻ Read More…











