General

അന്താരാഷ്ട്ര യോഗാദിനത്തിൽ മെഗാ യോഗയുമായി കുറുമണ്ണ് സ്കൂൾ

കുറുമണ്ണ്: അന്താരാഷ്ട്ര യോഗ ദിനമായ ജൂൺ 21 ന് ദിനാചരണവുമായി ബന്ധപ്പെട്ട് മെഗാ യോഗ സംഘടിപ്പിച്ചു. സ്കൂളിലെ കായികാധ്യാപികയായ ശ്രീമതി ഷെറിൻ സാജൻ നേതൃത്വം നൽകിയ മെഗാ യോഗയിൽ കുട്ടികൾ സജീവമായി പങ്കെടുത്തു.

കോട്ടയം യോഗ മീറ്റിൽ ഒന്നും രണ്ടും സമ്മാനങ്ങൾക്ക് അർഹരായ ഈ സ്കൂളിലെ മാസ്റ്റർ ഡോൺ ജിറ്റോയും മാസ്റ്റർ അക്ഷയ് വി. എസും മെഗാ യോഗയിൽ കുട്ടികളോടൊപ്പം പങ്കെടുത്തു. മെഗാ യോഗ ഉദ്ഘാടനം ചെയ്തു.

സ്കൂൾ ഹെഡ്മാസ്റ്റർ മനുഷ്യന്റെ ശാരീരിക മാനസിക ആരോഗ്യത്തിന് യോഗയുടെ പ്രസ്ക്തിയെക്കുറിച്ചു കുട്ടികളെ ഉദ്ബോധിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *