രാമപുരം: രാജ്യത്തെ ദു:ഖത്തിലാഴ്ത്തിയ വിമാന ദുരന്തത്തിൽ മരണമടഞ്ഞ സഹോദരങ്ങൾക്ക് വേണ്ടി രാമപുരം SHLP- സ്കൂളിലെ കുഞ്ഞുങ്ങൾ പ്രത്യേക പ്രാർത്ഥന നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസ്സ് സി. ലിസാ മാത്യു പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. കത്തിച്ച മെഴുകുതിരിയും, മരണമടഞ്ഞവരുടെ ചിത്രങ്ങളും കുഞ്ഞു കരങ്ങളിലേന്തി അനുശോചനം അറിയിച്ചു. സഹജീവികളുടെ ദുഃഖം നമ്മുടെയും ദുഃഖമാകണം എന്ന ചിന്ത കുട്ടികളുമായി പങ്കുവച്ചു. പി ടി എ പ്രസിഡൻ്റ് ശ്രീ ദീപു സുരേന്ദ്രൻ, അധ്യാപകരായ ശ്രീമതി ബെറ്റ്സി മാത്യു, ജിബിൻ ജിജി, ജോയൽ ജോയി എന്നിവർ Read More…
Author: Web Editor
കുടിവെള്ളത്തിന് വാട്ടർ എ.ടി.എം. ഒരുക്കി വാഴൂർ ബ്ലോക്ക് പഞ്ചായത്ത്
വാഴൂർ: ലിറ്ററിന് ഒരു രൂപ നിരക്കിൽ കുടിവെള്ളം ലഭ്യമാക്കുന്നതിനായി വാട്ടർ എ.ടി.എം. സജ്ജമാക്കി വാഴൂർ ബ്ലോക്ക് പഞ്ചായത്ത്. ബ്ലോക്ക് പഞ്ചായത്തിന്റ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ആറുലക്ഷം രൂപ ചെലവിട്ടാണ് മൂന്ന് വാട്ടർ എ.ടി.എം. സ്ഥാപിച്ചത്. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി, കറുകച്ചാലിലെയും ഇടയിരിക്കപ്പുഴയിലെയും കുടുംബാരോഗ്യകേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് എ.ടി.എം. സ്ഥാപിച്ചത്. ഒരു രൂപ നാണയമിട്ട് സ്വിച്ച് അമർത്തുന്നതനുസരിച്ച് ഒരുലിറ്റർ പച്ചവെള്ളമോ തണുത്ത വെള്ളമോ ചൂടുവെള്ളമോ ലഭിക്കും. അഞ്ചുരൂപ നിക്ഷേപിച്ചാൽ അഞ്ചുലിറ്റർ കുടിവെള്ളം ലഭിക്കും. ആർ.ഒ.പ്ലസ്.യു.വി. ഫിൽറ്റർ ഉപയോഗിച്ച് ശുദ്ധീകരിക്കുന്ന Read More…
വിവിധ അപകടങ്ങളിൽ 3 പേർക്ക് പരുക്ക്
പാലാ: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കുട്ടിക്കാനത്ത് വച്ച് ജീപ്പും പെട്ടി ഓട്ടോയും കൂട്ടിയിടിച്ചു പെട്ടിഓട്ടോയിൽ സഞ്ചരിച്ച കാഞ്ഞിരപ്പള്ളി സ്വദേശി അമീർ സാലിക്ക് ( 38) പരുക്കേറ്റു. ഇന്നലെ വൈകിട്ടായിരുന്നു അപകടം. മല്ലികശേരി ഭാഗത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പൈക സ്വദേശി മനു മോഹൻ(35),കാക്കനാട് ഭാഗത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ പാലാ സ്വദേശി ബെൻ ഏലിയാസ് ജോസഫിനും(22) കഴിഞ്ഞ Read More…
മുരിക്കുംവയൽ സ്കൂളിൽ ക്രിയേറ്റീവ് കോർണർ
മുരിക്കുംവയൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ ക്രിയേറ്റീവ് കോർണർ പ്രവർത്തനം ആരംഭിക്കുന്നു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽസമഗ്ര ശിക്ഷ കേരളയും,കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകശാലയും ചേർന്ന് ആവിഷ്കരിച്ചിരിക്കുന്ന ലാബുകളാണ് ക്രിയേറ്റീവ് കോർണർ. കുട്ടികളുടെനൈപുണി വികസനവും തൊഴിൽ മേഖലകളിലെ സാധ്യതകളെക്കുറിച്ച് ഉള്ള ധാരണ രൂപീകരണവും വിവിധ വിഷയങ്ങളിലൂടെ ആർജ്ജിച്ചആശയങ്ങളുടെ പ്രബലനവും ഗവേഷണ മനോഭാവവും സംയോജിപ്പിച്ച് കൊണ്ട് നടത്തുന്ന കർമ്മ പദ്ധതിയാണ് ക്രിയേറ്റീവ് കോർണർ. പൊതു വിദ്യാഭ്യാസ മേഖലയിലെ അപ്പർ പ്രൈമറി ക്ലാസുകളിലെ കുട്ടികളുടെ പഠന പ്രവർത്തനങ്ങളെ ഇത്തരത്തിൽ കൂടുതൽ Read More…
പൂവരണിയിൽ ഓപ്പൺ ജിം നിർമ്മാണം പൂർത്തിയായി; ഉദ്ഘാടനം 16ന്
പൂവരണി : ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ളാക്കൽ അനുവദിച്ച പന്ത്രണ്ട് ലക്ഷം രൂപ ഉപയോഗിച്ച് മീനച്ചിൽ പഞ്ചായത്തിലെ പൂവരണിയിൽ വയോജന സൗഹൃദ ഓപ്പൺ ജിം നിർമ്മാണം പൂർത്തിയായതായി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ളാക്കൽ പറഞ്ഞു. പാല – പൊൻകുന്നം റോഡിൽ പൂവരണി പള്ളിക്ക് സമീപം പി.ഡബ്ല്യു.ഡി .റോഡ് സൈഡിൽ നിർമ്മിച്ചിരിക്കുന്ന ജിം ചെറുപ്പക്കാർക്കും , പ്രായമായവർക്കും ഒരുപോലെ ഉപയോഗിക്കാൻ കഴിയും. ഒരേസമയം പത്ത് പേർക്ക് വ്യായാമം ചെയ്യാൻ കഴിയുന്ന Read More…
വിമാനാപകടത്തിൽ മരണമടഞ്ഞവർക്ക് രാമപുരം കോളേജിന്റെ ആദരാഞ്ജലികൾ
പാലാ: രാഷ്ട്രത്തിന്റെ ദുഃഖത്തിൽ പങ്കുചേർന്നുകൊണ്ട് അഹമ്മദ്ബാദിൽ വിമാനാപകടത്തിൽ ദാരുണമായി മരണപ്പെട്ട ഹതഭാഗ്യരായ സഹോദരങ്ങൾക്ക് രാമപുരം മാർ ആഗസ്തീനോസ് കോളേജിലെ അധ്യാപകരും വിദ്യാർഥികളും ചേർന്ന് ആദരാഞ്ജലി അർപ്പിച്ചു. സഹജീവികളുടെ ദുഃഖം നമ്മുടെയും ദുഖമാകണം എന്ന വലിയ സാമൂഹിക പ്രതിബധതയുടെ ഭാഗമായാണ് കോളേജിലെ എല്ലാ വിദ്യാർഥികളും ഒരുമിച്ച് ചേർന്ന് അനുശോചന ചടങ്ങ് സംഘടിപ്പിച്ചത്. മരണമടഞ്ഞവർക്ക് “ഹൃദയപൂർവ്വമായ ട്രൈബ്യുട്ട് ” എന്ന് ആഹ്വാനം ചെയ്ത് കോളേജ് അങ്കണത്തിൽ ‘റ്റി’ ആകൃതിയിൽ അണിനിരന്നാണ് അനുശോചനം അറിയിച്ചത്. അദ്ധ്യാപകരും വിദ്യാർഥികളും മെഴുകുതിരികൾ കത്തിച്ച് ഈ Read More…
ഈരാറ്റുപേട്ട ബസ്റ്റാന്റ് പടിക്കൽ സിപിഐ പ്രതിഷേധ ധർണ്ണ നടത്തി
ഈരാറ്റുപേട്ട :യാതൊരു മുൻകരുതലും കൂടിയാലോചനകളും കൂടാതെ ബസ്റ്റാന്റ് പൊളിച്ച് കച്ചവടക്കാരെയും യാത്രക്കാരെയും വിദ്യാർത്ഥികളെയും ദുരിതത്തിലാക്കിയ മുനിസിപ്പൽ ഭരണാധികാരികളുടെ നടപടികൾക്കെതിരെ സിപിഐ ഈരാറ്റുപേട്ട ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സായാഹ്ന പ്രതിഷേധ ധർണ്ണ പാർട്ടി മണ്ഡലം സെക്രട്ടറി അഡ്വ. പി എസ് സുനിൽ ഉദ്ഘാടനം ചെയ്തു. പാർട്ടിയുടെ ഈരാറ്റുപേട്ട ലോക്കൽ അസിസ്റ്റന്റ് സെക്രട്ടറി സഖാവ് എം എം മനാഫിന്റെ അധ്യക്ഷതയിൽ ധർണ്ണക്ക് ലോക്കൽ സെക്രട്ടറി സഖാവ് കെ ഐ നൗഷാദ് സ്വാഗതം പറഞ്ഞു. ജില്ലാ കമ്മിറ്റി അംഗം എം Read More…
കോട്ടയം ജില്ലയിൽ ഖനനവും ഈരാറ്റുപേട്ട-വാഗമൺ റോഡിൽ രാത്രികാലയാത്രയും, നിരോധിച്ചു
കോട്ടയം :മഴ തുടരുന്നതിനാലും വരും ദിവസങ്ങളിൽ അതിശക്തമായ മഴ മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നതിനാലും ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല്, എന്നിവിടങ്ങളിലേക്കുള്ള പ്രവേശനവും ഈരാറ്റുപേട്ട -വാഗമൺ റോഡിലെ രാത്രികാല യാത്രയും ജൂൺ15 വരെ നിരോധിച്ച് ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി. മഴ തുടരുന്നതിനാലും വരും ദിവസങ്ങളിൽ അതിശക്തമായ മഴ മുന്നറിയിപ്പു ലഭിച്ചിരിക്കുന്നതിനാലും ജൂൺ 15 വരെ കോട്ടയം ജില്ലയിൽ എല്ലാവിധ ഖനന പ്രവർത്തനങ്ങളും നിരോധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ Read More…
ഈരാറ്റുപേട്ട ഉപജില്ല ഗൈഡിങ് ഏകദിന ക്യാമ്പ്
ഈരാറ്റുപേട്ട : ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ദ്വിതീയ സോപാൻ എന്ന പേരിൽ ഉപജില്ലയിലെ മുഴുവൻ സ്കൂളുകളിലെയും ഗൈഡിങ് അംഗങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് ഏകദിന ക്യാമ്പ് നടത്തി. ഗൈഡിങ് യൂണിറ്റിലേക്ക് പുതുതായി പ്രവേശന ലഭിച്ച അംഗങ്ങൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും ഏതാനും പ്രവർത്തന പരിശീലനങ്ങൾ നടത്തുകയും ചെയ്തു. മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മിസ്ട്രസ് എം പി ലീന ക്യാമ്പ് സന്ദർശിച്ച് ഗൈഡ് അംഗങ്ങളുമായി സംവദിച്ചു. സീനിയർ അധ്യാപകൻ മുഹമ്മദ് ലൈസൽ, പി ജി ജയൻ Read More…
അതിശക്തമായ മഴയ്ക്കു സാധ്യത; കോട്ടയം ജില്ലയിൽ തുടർച്ചയായ അഞ്ചുദിവസം ഓറഞ്ച് അലെർട്ട്
കോട്ടയം: അതിശക്തമായ മഴയ്ക്കു സാധ്യതയുളളതിനാൽ ജൂൺ 13 മുതൽ 17 വരെ(വെള്ളി മുതൽ ചൊവ്വ വരെ) കോട്ടയം ജില്ലയിൽ കേന്ദ്ര കാലാവസ്ഥവകുപ്പ് ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ ജോൺ വി. സാമുവൽ അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്നതിനെയാണ് അതിശക്തമായ മഴയായി കണക്കാക്കുന്നത്.











