Erattupetta

സൗജന്യ താക്കോൽദ്വാര ഗർഭാശയ ശസ്ത്രക്രിയ ക്യാമ്പ്

ലോകപ്രശസ്ത ലാപ്പറോസ്കോപ്പിക് സർജനും സൺറൈസ് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസ് ചെയർമാനുമായ ഡോ. ഹഫീസ് റഹ്മാന്റെ നേതൃത്വത്തിൽ, ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ സൗജന്യ ലാപ്പറോസ്കോപ്പിക് ഹിസ്ട്രക്ടമി (താക്കോൽദ്വാര ഗർഭാശയം നീക്കം ചെയ്യൽ ശസ്ത്രക്രിയ) ഈ വരുന്ന ജൂൺ 21,22 തീയതികളിൽ നടത്തപ്പെടുന്നു. നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വനിതകൾക്ക് ഈ ക്യാമ്പ് വലിയ ആശ്വാസമാകുമെന്നത് സുനിശ്ചിതമാണ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്ക് മരുന്നുകളും മറ്റു ഉപഭോഗവസ്തുക്കളും മാത്രം Read More…

General

സാമൂഹിക പ്രതിബദ്ധത, സഹോദര സ്നേഹം, കരുണാർദ്രമായ ഹൃദയത്തിലൂടെ സർവ്വമനുഷ്യരുടേയും നന്മ എന്നിവയാണ് വിദ്യാഭ്യാസത്തന്റെ ലക്ഷ്യം :ബിഷപ്പ് മാർ ജോസ് പുളിക്കൽ

പെരുവന്താനം : സാമൂഹിക പ്രതിബദ്ധത, സഹോദര സ്നേഹം, കരുണാർദ്രമായ ഹൃദയത്തിലൂടെ സർവ്വ മനുഷ്യരുടേയും നന്മ എന്നിവയാണ് വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന ലക്ഷ്യമെന്ന് കാഞ്ഞിരപ്പള്ളി രൂപത ബിഷപ്പ് അഭിവന്ദ്യ മാർ ജോസ് പുളിക്കൽ പെരുവന്താനം സെന്റ് ആന്റണീസ് കോളജിൽ 2025 വർഷത്തെ യൂണിവേഴ്സിറ്റി പരീക്ഷയിൽ റാങ്ക് നേടിയ വിദ്യാർഥികളെ അനുമോദിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ ജെ തോമസ് എക്സ് എംഎൽഎ യോഗത്തിന് അധ്യക്ഷത വഹിച്ചു. നിശ്ചയദാർഢ്യത്തിന്റെയും, കഠിനാധ്വാനത്തിന്റെയും ഫലമായാണ് കോളേജിന് തുടർച്ചയായി റാങ്ക് നേട്ടങ്ങൾ കൈവരിക്കുവാന്‍ കഴിയുന്നതെന്ന് ബിഷപ്പ് കൂട്ടിച്ചേർത്തു. Read More…

Pala

ലോക രക്തദാതാ ദിനത്തോട് അനുബന്ധിച്ച് രക്തം ദാനം ചെയ്ത് ഫോട്ടോ​ഗ്രാഫർമാർ

പാലാ: കാഴ്ച്ചകളുടെ വൈവിധ്യങ്ങൾ പകർത്തുന്നതിനൊപ്പം ജീവകാരുണ്യത്തിന്റെ സന്ദേശം കൂടി പകരുകയാണ് ഓൾ കേരള ഫോട്ടോ​ഗ്രാഫേഴ്സ് അസോസിയേഷൻ പൊൻകുന്നം യൂണിറ്റിലെ അം​ഗങ്ങൾ.ലോക രക്തദാതാ ദിനത്തോട് അനുബന്ധിച്ചാണ് യൂണിറ്റിലെ അം​ഗങ്ങളുടെ നേതൃത്വത്തിൽ മാർ സ്ലീവാ മെഡിസിറ്റിയിൽ എത്തി രക്തം ദാനം ചെയ്തത്. ഫോട്ടോ​ഗ്രാഫി മേഖലയിലെ തിരക്കുകൾക്കിടയിലും രക്തം ​ദാനം ചെയ്തതിലൂടെ മഹത്തായ സന്ദേശമാണ് ഫോട്ടോ​ഗ്രാഫേഴ്സ് പകരുന്നതെന്ന് സന്ദേശം നൽകിയ ആശുപത്രി മാനേജിം​ഗ് ഡയറക്ടർ മോൺ.ഡോ. ജോസഫ് കണിയോടിക്കൽ പറഞ്ഞു. രക്തം ദാനം നൽകിയവർക്ക് സർട്ടിഫിക്കറ്റുകളും അദ്ദേഹം വിതരണം ചെയ്തു. അസോസിയേഷൻ Read More…

Kottayam

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കാൻസർ രോഗികളുടെ കൂട്ടിരിപ്പുകാർക്കായി വിശ്രമകേന്ദ്രം

ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കാൻസർ രോഗികളുടെ കൂട്ടിരിപ്പുകാർക്കായി നിർമിച്ച വിശ്രമകേന്ദ്രത്തിന്റെ ഉദ്ഘാടനം നടത്തി. മന്ത്രി വി.എൻ. വാസവനാണ് ഉദ്ഘാടനം നിർവഹിച്ചത്. മെഡിക്കൽ കോളേജിലെ 1985 എംബിബിഎസ് ബാച്ച് 35 ലക്ഷം രൂപ മുടക്കിയാണ് വി ശ്രമകേന്ദ്രം നിർമിച്ചത്. കെട്ടിടത്തിൽ ആധുനിക സൗകര്യങ്ങളോടെയുള്ള ശുചിമുറി കൾ, ഭക്ഷണം കഴിക്കാനുള്ള സ്ഥലം, കിടക്കാനായി രണ്ടുതട്ടുകളായുള്ള കിടക്കകൾ തുടങ്ങിയുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ടി.കെ ജയകുമാറിന്റെ പ്രത്യേക നിർദേശപ്രകാരമാണ് 1985 എംബിബിഎസ് ബാച്ച് ഈ Read More…

Kottayam

ഉത്തരവ് പാലിച്ചില്ല; കരാറുകാരനു തടവുശിക്ഷ വിധിച്ച് ജില്ലാ ഉപഭോക്തൃതർക്ക പരിഹാര കമ്മീഷൻ

കോട്ടയം :പാർപ്പിട നിർമാണ പ്രവർത്തനങ്ങൾ കരാർ കാലാവധിക്കുള്ളിൽ പൂർത്തിയാക്കാത്ത വ്യക്തിയ്ക്ക് തടവു ശിക്ഷ വിധിച്ച് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. മുണ്ടക്കയം സ്വദേശിനിയായ വി.എസ്. റംല നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ശിക്ഷ വിധിച്ചത്. ആറ് മാസത്തിനുള്ളിൽ പാർപ്പിട നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി നൽകാമെന്ന കരാറിൽ മുണ്ടക്കയം പുത്തപുരയ്ക്കൽ സ്വദേശി സജി ആന്റണിയ്ക്ക് 17 ലക്ഷം രൂപ നിർമാണ ചെലവിനായി നൽകി. എന്നാൽ കാലാവധിക്കുളളിൽ എതിർകക്ഷി നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കത്തതിനെ തുടർന്ന് പരാതിക്കാരി ജില്ലാ ഉപഭോക്തൃ തർക്ക Read More…

kozhuvanal

കൊഴുവനാൽ ലയൺസ് ക്ലബ് ചാർട്ടർ ഡേയും അഡ്വ.ടി വി. അബ്രാഹം അനുസ്മരണവും നടത്തി

കൊഴുവനാൽ: കൊഴുവനാൽ ലയൺസ് ക്ലബ്ബിന്റെ ചാർട്ടർ ഡേ ആഘോഷവും ചാർട്ടർ പ്രസിഡൻ്റ് അഡ്വ. ടി വി അബ്രാഹത്തിൻ്റെ അനുസ്മരണവും നടത്തി. കൊഴുവനാൽ ലയൺസ് ക്ലബ് പ്രസിഡൻ്റ് ഡൈനോ ജയിംസിൻ്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ലയൺസ് ഇൻ്റർനാഷണൽ ഡിസ്ട്രിക്ട് ചീഫ് പ്രോജക്ട് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യാതിഥിയായി പങ്കെടുത്തു. സോൺ ചെയർമാൻ അഡ്വ. ജോസ് ചെരുവിൽ, ബ്ലഡ് ഡൊണേഷൻ ഡിസ്ട്രിക്ട് ചെയർപേഴ്സൺ ഷിബു തെക്കേമറ്റം, സെക്രട്ടറി ബിജു വാതല്ലൂർ, ട്രെഷറാർ മാത്തുക്കുട്ടി മണിയങ്ങാട്ടുപാറയിൽ, ഡോക്ടർ ആർ ടി Read More…

Obituary

പേരകത്തുശ്ശേരിൽ മുഹമ്മദ് ഇർഷാദ് നിര്യാതനായി

ഈരാറ്റുപേട്ട: നടക്കൽ പേരകത്തുശ്ശേരിൽ മുഹമ്മദ് ഇർഷാദ് (59) അന്തരിച്ചു. ഭാര്യ: സലീന വലിയവീട്ടിൽ കുടുംബാംഗം. മക്കൾ: സുമിന, നിയാസ്, സൽമി. മരുമക്കൾ: സെയ്‌ഫുദ്ദീൻ, അൻവർ, ആസിയ. കബറടക്കം ഇന്ന് (13/ 05/ 2025) 11.30 ന് ഈരാറ്റുപേട്ട നൈനാർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Cherpunkal

മൈക്രോസോഫ്ട് (എ. ഐ.) പഠനശിബിരം

ചേർപ്പുങ്കൽ: കോട്ടയം ജില്ലയിൽ ആദ്യമായി മൈക്രോസോഫ്ടിൻ്റെ ആഭിമുഖ്യത്തിൽ ചേർപ്പുങ്കൽ ബി വി എം കോളേജിൽ വച്ച് മൈക്രോസോഫ്റ്റ് എ. ഐ. എന്ന വിഷയത്തിൽ സെമിനാർ നടത്തുന്നു.കോളേജിലെ ബി ഹബിൽ വച്ച് ജൂൺ 14 ശനിയാഴ്ച രാവിലെ 10 മണി മുതലാണ് ക്ലാസുകൾ. എ. ഐ യുടെ ഇന്നത്തെ സാധ്യതകൾ എന്നതാണ് പഠനവിഷയം. മൈക്രോസോ്റ്റിൻ്റെ അവാർഡ് ജേതാവും ഗ്ലോബൽ കമ്പനിയായ SOCXO യുടെ CTO യു മായ അനുരാജ് പരമേശ്വർ, മൈക്രോ സോഫ്റ്റ് പരിശീലകനായ അബിമെൽ എസ് ബി Read More…

chemmalamattam

ചെമ്മലമറ്റം സ്കൂളിൽ വിജയോൽസവം

ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിൽ- വിജയോൽസവം സംഘടിപ്പിക്കുന്നു. നാളെ (വെള്ളി രാവിലെ പത്ത് മണിക്ക് പാരിഷ് ഹാളിൽ നടക്കുന്ന പൊതുസമ്മേളനം റവ.ഡോ. അഗസ്റ്റ്യൻ പാലക്കപ്പറമ്പിൽ ഉദ്ഘാടനം ചെയ്യും. സ്കൂൾമാനേജർ ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ അധ്യക്ഷത വഹിക്കും. ഹെഡ്മാസ്റ്റർ ജോബൈറ്റ് തോമസ്, പി.ടി.എ പ്രസിഡന്റ് ബിജു കല്ലിടക്കാനി എന്നിവർ പ്രസംഗിക്കും ഫുൾ എപ്ലസ് നേടിയ ഇരുപത്തി ഒന്ന് വിദ്യാർത്ഥികളെ യോഗത്തിൽ ആദരിക്കും.

Poonjar

പൂഞ്ഞാർ – വെട്ടിപ്പറമ്പ് റോഡ് ഗതാഗത യോഗ്യമാക്കുവാൻ വേണ്ട നടപടികൾ വേഗത്തിലാക്കണം :പൂഞ്ഞാർ ടൗൺ വാർഡ് കോൺഗ്രസ്‌ കമ്മറ്റി

ജലജീവൻ പദ്ധതിക്ക്, പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് വേണ്ടി, പൂഞ്ഞാർ – വെട്ടിപ്പറമ്പ്, P W D റോഡ് വെട്ടിപൊളിച്ചിരുന്നു. റോഡിന്റെ ഏകദേശം മധ്യഭാഗത്തു കൂടെയാണ് പൈപ്പ് ഇട്ടിരിക്കുന്നത്. റോഡ് വെട്ടിപൊളിച്ചു മൂടിയിട്ട്, ഒരു മാസം കഴിഞ്ഞെങ്കിലും ഗതാഗത യോഗ്യമാക്കാൻ വേണ്ട ഒരു പണികളും ചെയ്തിട്ടില്ല. നിരവധി സ്കൂൾ വണ്ടികൾ ഉൾപ്പെടെ പോകുന്ന റോഡിൽ, വണ്ടികൾ സൈഡ് കൊടുക്കുമ്പോൾ മണ്ണിൽ താഴ്ന്നു പോകുകയാണ്. പൂഞ്ഞാർ – വെട്ടിപ്പറമ്പ് റോഡ് ഗതാഗത യോഗ്യമാക്കുവാൻ വേണ്ട പണികൾ, അടിയന്തിരമായിചെയ്യണമെന്നവശ്യപ്പെട്ടുകൊണ്ട്, പൂഞ്ഞാർ ടൗൺ Read More…