മുരിക്കുംവയൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീംമിന്റെ ഓറിയന്റേഷൻ ക്യാമ്പിന്റെ ഉദ്ഘാടനം ഹയർസെക്കൻഡറി പ്രിൻസിപ്പൽ ഇൻ ചാർജ് രാജേഷ് എം പി നിർവഹിച്ചു. ക്യാമ്പിൽ ഓറിയന്റേഷൻ ക്ലാസ്സ് വിവിധ ശ്രമദാന പ്രവർത്തനങ്ങൾ എന്നിവ നടത്തി. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സുനിൽകുമാർ ബി ,പിടിഎ പ്രസിഡണ്ട് സനിൽ കെ റ്റി അധ്യാപകരായ ബാലകൃഷ്ണൻ എം റുക്സാന എന്നിവർ പങ്കെടുത്തു.
Author: Web Editor
പാറതിണ്ണയിൽ പി.ചെറിയാൻ (അച്ചൻകുഞ്ഞ്) നിര്യാതനായി
ഈരാറ്റുപേട്ട: ആനയിളപ്പ് പാറതിണ്ണയിൽ പി.ചെറിയാൻ (അച്ചൻകുഞ്ഞ്–76) അന്തരിച്ചു. മൃതദേഹം ഇന്ന് വൈകിട്ട് 5ന് വസതിയിൽ കൊണ്ടുവരും. സംസ്കാരം നാളെ ( (16-09-2025) 2.30ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ. ഭാര്യ: മറിയമ്മ തോപ്പിൽ (ചങ്ങനാശേരി). മക്കൾ: ഷേർജി, ഷീന, സന്തോഷ്. മരുമക്കൾ: റോയ്, ബിജു, ജോസി.
ഇന്ന് പാല് കാച്ചൽ ചടങ്ങ് നടക്കുന്ന പുതു വീടിന് വീട്ടു സാധനങ്ങൾ എത്തിച്ച് അരുവിത്തുറ ലയൺസ് ക്ലബ്ബ്
മേലുകാവ്: ഗ്രാമ പഞ്ചായത്തിൽ പ്രസിഡൻറ് ജോസുകുട്ടി ജോസഫ് നേതൃത്യത്തിൽ, ആശ്രയ പദ്ധതിയിൽ പെട്ട താളിമലയിൽ തങ്കമ്മ ചേച്ചിയ്ക്ക് താങ്ങും തണലുമായ് വീട് ഒരുക്കിയിരുന്നു. ഒപ്പം അരുവിത്തുറ ലയൺസ് ക്ലബ്ബ് കസേര, ബെഡ്, ഗ്യാസ് സ്റ്റൗ പ്രഷർകുക്കർ, പാത്രങ്ങൾ കൂടാതെ നിരവധി വീട്ടുപകരണങ്ങളും സമ്മാനിച്ചു. വീടിന്റെ പാല് കാച്ച് ഇന്ന് 3 മണിയ്ക്ക് നടക്കും.
ജില്ലാ പഞ്ചായത്ത് ഭരണങ്ങാനം ഡിവിഷൻ രണ്ട് പദ്ധതികളുടെ ഉദ്ഘാടനം ഇന്ന്
വലവൂർ: ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി കരൂർ പഞ്ചായത്തിലെ നവീകരിച്ച വലവൂർ വോളിബോൾ കോർട്ടിന്റെ ഉദ്ഘാടനം ഇന്ന് നടക്കും. അണ്ടർ 16 ഇന്ത്യൻ ടീമിലെ ഏക മലയാളി എഡ്വിൻ പോൾ സിബിക്ക് സ്വീകരണം നൽകും. പ്രദർശന മത്സരവും നടത്തപ്പെടും. ജില്ലാ പഞ്ചായത്ത് അംഗം രാജേഷ് വാളിപ്ളാക്കൽ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡൻറ് അനസ്യ രാമൻ അധ്യക്ഷത വഹിക്കും. കടനാട് ജില്ല പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി കടനാട് പഞ്ചായത്തിലെ എലിവാലി ജംഗ്ഷനിൽ പുതുതായി നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ Read More…
മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്റർ ഉദ്ഘാടനം ചെയ്തു
പാലാ: മാർ സ്ലീവാ മെഡിസിറ്റി പാലായുടെ ആറാം വാർഷികവും ആശുപത്രിയോട് അനുബന്ധിച്ച് ഒരുലക്ഷത്തിൽ പരം ചതുരശ്രഅടിയിൽ നിർമ്മിച്ച മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്റർ വെഞ്ചരിപ്പും ഉദ്ഘാടനവും നടന്നു. സിബിസിഐ പ്രസിഡന്റും തൃശൂർ അതിരൂപത അധ്യക്ഷനുമായ അഭിവന്ദ്യ മാർ ആൻഡ്രൂസ് താഴത്ത് വെഞ്ചരിപ്പിന് മുഖ്യകാർമികത്വം വഹിച്ചു. ബിഷപ് എമിരറ്റസ് അഭിവന്ദ്യ മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. സമകാലീന ചികിത്സസംവിധാനങ്ങൾ കോർത്തിണക്കി ആരോഗ്യരംഗത്ത് ശ്രേഷ്ഠമായ Read More…
ഹ്യൂമൻ ലൈബ്രറിക്ക് തുടക്കം
കോട്ടയം: ദർശനയും ഡ്രീം സെറ്റേഴ്സും സംയുക്തമായി സംഘടിപ്പിക്കുന്ന ഹ്യൂമൻ ലൈബ്രറി പ്രോഗ്രാമിന് സെപ്തംബർ 16 -ാം തീയതി ചൊവ്വാഴ്ച 3 മണിക്ക് കോട്ടയം ദർശനയിൽ തുടക്കം കുറിക്കുന്നു. ഹ്യൂമൻ ലൈബ്രറിക്കായ് തയ്യാറായ 5 വ്യക്തിത്വങ്ങൾ തങ്ങളുടെ അനുഭവവും അതിജീവനവും അന്ന് പങ്കുവെയ്ക്കും. പ്രവേശനം സൗജന്യം.9447114328.
ഷാജി തോമസ് നിര്യാതനായി
മണിമല: കറിക്കാട്ടൂർ പതാലിപ്ലാവ് ഷാജി തോമസ് കാരക്കൽ (65) നിര്യാതനായി. സംസ്കാര ശുശ്രുഷകൾ 15/09/2025 തിങ്കളാഴ്ച രാവിലെ 10.30 നു സ്വഭവനത്തിൽ ആരംഭിച്ചു മണിമല ഹോളി മാഗി ഫെറോനാ പള്ളി സെമിത്തേരിയിൽ. ഭാര്യ :അന്നമ്മ ജോസഫ് പുന്നത്താനത്തുകുന്നേൽ. മക്കൾ:ശ്രുതി തോമസ്, നീതു ബോബി, തോമസ്കുട്ടി. മരുമക്കൾ: തോമസ് ജോൺ( ജോമോൻ) പുതുപറമ്പിൽ കൂട്ടിക്കൽ , ബോബി ജോസഫ് ഒരപ്പുരക്കൽ കൂട്ടിക്കൽ.
ശ്രീകൃഷ്ണ ജയന്തി മഹാശോഭായാത്ര സെപ്റ്റംബർ 14 ന് പാലായിൽ
പാലാ: ഗ്രാമം തണലൊരുക്കട്ടെ ബാല്യം സഫലമാകട്ടെ, എന്ന ജൻമാഷ്ടമി സന്ദേശം ഉയർത്തി പിടിച്ച് കൊണ്ട് ബാലഗോകുലം സുവർണ്ണ ജയന്തി ആഘോഷിക്കുന്ന ഈ വർഷത്തിൽ വിവിധ ബാലഗോകുലങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന ശോഭായാത്രകൾ സെപ്റ്റംബർ 14 ന് വൈകിട്ട് അഞ്ച് മണിക്ക് പാലായിൽ സംഗമിക്കുന്നു. ഇടയാറ്റ് ബാലഗണപതി ക്ഷേത്രത്തിൽ നിന്നും 3.00 pm ന് ആരംഭിച്ച് നരസിംഹസ്വാമീക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന ശോഭായാത്രയുമായി ചേർന്ന് മുരിക്കുംപുഴ ജംഗ്ഷനിൽ എത്തി മുരിക്കുംപുഴ ദേവീക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന ശോഭായാത്രയുമായി സംഗമിച്ച് വലിയ പാലം ജംഗ്ഷനിൽ Read More…
സംസ്ഥാനത്ത് ഒക്ടോബര്‍ ഒന്ന് മുതൽ ലേണേഴ്‌സ് പരീക്ഷ രീതിയില്‍ മാറ്റം; ചോദ്യങ്ങളുടെ എണ്ണം 30 ആക്കി, ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തിൽ
ഡ്രൈവിങ് ലേണേഴ്സ് ടെസ്റ്റിൽ മാറ്റം.നിലവിലെ 20 ചോദ്യത്തിനു പകരം ഇനി 30 ചോദ്യങ്ങളുണ്ടാകും. ജയിക്കാൻ 18 ഉത്തരങ്ങൾ ശരിയാക്കണം. ഓരോ ഉത്തരം മാർക്ക് ചെയ്യാൻ 30 സെക്കൻഡുകൾ നൽകും. പുതിയ സമ്പ്രദായം ഒക്ടോബർ ഒന്നു മുതൽ പ്രാബല്യത്തിൽ വരും. റോഡ് നിയമങ്ങളെ കുറിച്ച് കൂടുതൽ അറിവുണ്ടാക്കുക ലക്ഷ്യമിട്ടാണ് കൂടുതൽ ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള മോട്ടോർ വാഹന വകുപ്പിന്റെ നടപടി. നേരത്തെ 20 ചോദ്യങ്ങളിൽ 12 എണ്ണം ശരിയായാൽ ടെസ്റ്റ് വിജയിക്കുമായിരുന്നു. ഒരു ചോദ്യം എഴുതാനുള്ള സമയം പതിനഞ്ച് സെക്കൻഡുമായിരുന്നു.
എസ്എംവൈഎം പാലാ രൂപതയുടെ കരുതൽ പദ്ധതിക്ക് തുടക്കം
പാലാ: പാലാ രൂപത യുവജനപ്രസ്ഥാനം എസ്എംവൈഎം , പാലാ മാർ സ്ലീവാ മെഡിസിറ്റിയുമായി സഹകരിച്ച് നടത്തുന്ന ബേസിക് ലൈഫ് സപ്പോർട്ട് പരിശീലന പദ്ധതി ‘കരുതൽ’ ന് തുടക്കം. ആദ്യ പരിശീലനം എസ്എംവൈഎം രാമപുരം ഫൊറോനയുടെയും, ചക്കാമ്പുഴ യൂണിറ്റിൻ്റെയും ആഭിമുഖ്യത്തിൽ ചക്കാമ്പുഴ ലൊരേത്ത് മാതാ പള്ളി ഹാളിൽ വച്ച് നടത്തപ്പെട്ടു. എസ്എംവൈഎം രാമപുരം ഫൊറോന പ്രസിഡൻറ് ജെഫിൻ റോയി അദ്ധ്യക്ഷത വഹിച്ച യോഗം, എസ്എംവൈഎം പാലാ രൂപത പ്രസിഡൻറ് അൻവിൻ സോണി ഓടച്ചുവട്ടിൽ ഉദ്ഘാടനം ചെയ്തു. രൂപത ട്രഷറർ Read More…











