പാലാ: കോട്ടയം കൈപ്പുഴ സ്വദേശിയും ബ്രിട്ടീഷ് പാർലമെൻറ് അംഗവുമായ പ്രഥമ മലയാളി സോജൻ ജോസഫ് പാലായിൽ എത്തി കേരള കോൺ (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയെ സന്ദർശിച്ചു.
യു.കെയിലെ മലയാളി സമൂഹത്തിന് ഔദ്യോഗിക തലത്തിൽ ഒരു സഹായിയെ ലഭിച്ചതായി ജോസ്.കെ.മാണി പറഞ്ഞു. വളരെ സ്നേഹോഷ്മളമായ ഒരു കൂടികാഴ്ചയായിരുന്നുവെന്ന് ജോസ്.കെ.മാണി എം.പി പറഞ്ഞു.
എംപിയായ ശേഷമുള്ള നാട്ടിലേക്കുള്ള ആദ്യ യാത്രയിൽ തന്നെ ഇത്തരം ഒരു സൗഹൃദ സന്ദർശനം നടത്തിയ സോജൻ ജോസഫിന് ജോസ്.കെ.മാണി ആശംസകൾ നേർന്നു.