General

മുരിക്കുംവയൽ ജിവിഎച്ച്എസ്എസിൽ ഭൂഗർഭജല കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു; യുപി വിഭാഗത്തിന് പ്രഭാതഭക്ഷണ വിതരണത്തിനും തുടക്കം

മുരിക്കുംവയൽ: ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ മുരിക്കുംവയലിൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിനായി നടപ്പിലാക്കിയ ഭൂഗർഭജല കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിച്ചു. മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം പി. കെ. പ്രദീപിന്റെ ഫണ്ടിൽ നിന്ന് കുഴൽ കിണർ നിർമ്മിക്കുകയുംപൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തിങ്കലിന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച 5 ലക്ഷം രൂപ ഉപയോഗിച്ച് അനുബന്ധ നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുകയും ചെയ്ത പദ്ധതിയാണിത്. സ്കൂൾ Read More…

Erattupetta

ഈരാറ്റുപേട്ട നഗരസഭയയിലെ ഡിവിഷൻ 9–10 ലെ കെട്ടിട നികുതി കുടിശ്ശിക പലിശയില്ലാതെ അടയ്ക്കുന്നതിനുള്ള പ്രത്യേക അവസരം ഇന്ന്

ഈരാറ്റുപേട്ട നഗരസഭയയിലെ ഡിവിഷൻ 9–10 ലെ കെട്ടിട നികുതി കുടിശ്ശിക പലിശയില്ലാതെ അടയ്ക്കുന്നതിനുള്ള പ്രത്യേക അവസരം ഇന്ന് (വെള്ളിയാഴ്ച) ഒരുക്കിയിരിക്കുന്നു. ഇന്ന് രാവിലെ 10:30 മുതൽ വൈകിട്ട് 3:30 വരെ, കാരക്കാട് ജംഗ്ഷനിലെ യൂത്ത് സർക്കിൾ ഓഫീസിൽ വെച്ചാണ് നികുതി അടയ്ക്കാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. ഈ അവസരം ഉപയോഗപ്പെടുത്തി കെട്ടിട നികുതി കുടിശ്ശിക തീർപ്പാക്കാൻ ബന്ധപ്പെട്ട എല്ലാ നികുതിദായകരും പരമാവധി പേർ എത്തിച്ചേരണമെന്ന് അധികൃതർ അറിയിച്ചു.

Accident

മൂന്ന് വിദ്യാർഥികളുൾപ്പടെ ആറ് പേർക്ക് പെരിന്തേനീച്ചയുടെ കുത്തേറ്റു

ചേന്നാട്: പെരിന്തേനീച്ചയുടെ കുത്തേറ്റ് മൂന്ന് വിദ്യാർഥികളുൾപ്പടെ ആറ് പേർക്ക് പെരിന്തേനീച്ചയുടെ കുത്തേറ്റു. ചേന്നാട് പനച്ചിപ്പാറ റോഡിൽ വാഴേക്കാട് വ്യാഴാഴ്ച നാല് മണിടോയെയാണ് സംഭവം. പരിക്കേറ്റ വാഴേക്കാട് സ്വദേശികളായ ജോസ് കാക്കനാട്ട്, മകൾ ജോസ്‌ന, ജോസുകുട്ടി മൂലച്ചാലിൽ, തെക്കേൽ ബെന്നി തോമസ് (50), എന്നിവരെയും ചേന്നാട് മരിയാ ഗൊരേത്തി സ്‌കൂളിലെ വിദ്യർഥികളായ കെവിൻ (12), നിവിൻ (12) എന്നിവരെയും ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുത്തേറ്റ വിദ്യാർഥികൾ രക്ഷപ്പെടാനായി ജോസുകുട്ടി മൂലച്ചാലിന്റെ വീട്ടിലേക്ക് ഓടിക്കയറിയപ്പോഴാണ് ജോസുകുട്ടിക്ക് കുത്തേറ്റത്.

Aruvithura

വെരി റവ ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേലിന് അരുവിത്തുറ കോളേജ് യാത്രയയപ്പ് നൽകി

അരുവിത്തുറ : അരുവിത്തുറ ഫൊറോനാ യിൽ നിന്നും സ്ഥലം മാറി പോകുന്ന വികാരി വെരി.റവ ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേലിന് അരുവിത്തുറ കോളേജ്‌ യാത്രയപ്പ് നൽകി. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ.സിബി ജോസഫ് ചടങ്ങിൽ അദ്ധ്യക്ഷനായിരുന്നു. ഔപചാരികതകളുടെ മേലാപ്പുകൾ ധരിക്കാതെ ഹൃദയപൂർവ്വം അരുവിത്തുറ കൊളേജിനെ ചേർത്തുപിടിച്ച മനേജറായിരുന്നു വെരി .റവ ഫാ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ എന്ന് അദ്ധേഹം പറഞ്ഞു. ചടങ്ങിൽ അദ്ദേഹത്തിന് പൊന്നാടയും സ്നേഹോപഹാരങ്ങളും സമ്മാനിച്ചു. കോളേജ് ബർസാർ റവ.ഫാ. ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു Read More…

Blog

കവീക്കുന്ന് സ്കൂൾ 102 മത് വാർഷികം നാളെ

കവീക്കുന്ന്: കവീക്കുന്ന് സെൻ്റ് എഫ്രേംസ് യു പി സ്കൂൾ 102 മത് വാർഷികാഘോഷവും ‘കൈറ്റ്സ്’ ഷോർട്ട് ഫിലിം പ്രകാശനവും നാളെ (06/02/2026) 3.30 ന് പാരീഷ് ഹാളിൽ നടക്കും. മാണി സി കാപ്പൻ എം എൽ എ ഉദ്ഘാടനം ചെയ്യും. സ്കൂൾ മാനേജർ ഫാ ജോസഫ് വടകര അധ്യക്ഷത വഹിക്കും. കോർപ്പറേറ്റ് എഡ്യൂയേഷണൽ ഏജൻസി സെക്രട്ടറി ഫാ ജോർജ് പുല്ലുകാലായിൽ മുഖ്യ പ്രഭാഷണം നടത്തും. ബിഷപ്പ് മാർ ജോസ് മുകാല അനുഗ്രഹ പ്രഭാഷണം നടത്തും. മുനിസിപ്പൽ ചെയർപേഴ്സൺ Read More…

Melukavu

സിഎസ്ഐ ഈസ്റ്റ് കേരള മഹായിടവക കൺവൻഷൻ

മേലുകാവുമറ്റം : റവ: ഹെൻ്റി ബേക്കർ ജൂനിയർ പഠന -ഗവേഷണ കേന്ദ്രം മേലുകാവിൽസ്ഥാപിക്കുന്നതിന് നടപടികൾ സ്വീകരിക്കുമെന്ന് ജോസ്.കെ. മാണി എം പി.സിഎസ്ഐ ഈസ്റ്റ് കേരള മഹായിടവക കൺവൻഷൻ്റെ ഭാഗമായി നടന്ന സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദേഹം. മലനാടിൻ്റെ അപ്പോസ്ഥലൻ എന്നറിയപ്പെടുന്ന റവ. ഹെൻട്രി ബേക്കറിൻ്റെ സന്ദർശനമാണ് നാടിൻ്റെ വളർച്ചയ്ക്കും അറിവിൻ്റെ ബാലപാഠങ്ങൾക്കും വികസനത്തിനും തുടക്കം കുറിച്ചത്. കേന്ദ്ര- സംസ്ഥന സർക്കാരുകളുടെ സഹായത്തോടെയായിരിക്കും പദ്ധതി നടപ്പിലാക്കുക. അന്തർദേശീയ തലത്തിലുള്ള പഠന കേന്ദ്രത്തിൽ ഗവേഷണത്തിനു പുറമേ, ന്യൂ ജനറേഷൻ കോഴ്സുകൾ, സ്റ്റാട്ടപ്പുകൾ Read More…

General

കെ.ഡി.പി.എ ജിദ്ദക്ക് പുതിയ ഭാരവാഹികൾ

ജിദ്ദയിൽ പ്രവർത്തിക്കുന്ന കോട്ടയം നിവാസികളുടെ കൂട്ടായ്മ കോട്ടയം ഡിസ്ട്രിക്ട് പ്രവാസി അസോസിയേഷന് പുതിയ കാലയളവിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. നിസാർ യൂസഫ് (ചെയർ.), സാബു കുര്യാക്കോസ് (പ്രസി.), ദർശൻ മാത്യു (ജന. സെക്ര.), എം.എ. തൻസിൽ (ട്രഷറർ), സിറിയക് ജോൺ (വൈ. പ്രസി.), സാം പുതുമന, നിഷ നിസാർ (ജോ. സെക്ര.), മനോജ് കുര്യൻ (ജോ. ട്രഷറർ), ആഷ്ന തൻസിൽ, അജോ ജോൺ, സൗമ്യ വിവേക്, ജിനു ജോഷി, ഫൗസിയ അജി (പ്രോഗ്രാം കോഓർഡിനേറ്റർമാർ), ജിജോ ചാക്കോ, ഷബീസ് Read More…

General

വാക്ക് പാലിച്ച് റോഷ്ണി തോംസൺ കവീക്കുന്ന് സ്കൂളിൽ

കവീക്കുന്ന്: അപ്രതീക്ഷിതമായി എത്തിയ അതിഥിയെ കണ്ട് കുട്ടികൾക്കുണ്ടായ അമ്പരിപ്പ് കൗതുകത്തിലേയ്ക്കും തുടർന്നു സൗഹൃദത്തിലേയ്ക്കും വഴിമാറി. ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷണിലെ ഫസ്റ്റ് സെക്രട്ടറി റോഷ്ണി തോംസണാണ് കവീക്കുന്ന് സെൻ്റ് എഫ്രേംസ് യു പി സ്കൂളിൽ അപ്രതീക്ഷിത സന്ദർശനം നടത്തിയത്. റോഷ്ണിയുടെ ഭർത്താവ് മുണ്ടത്താനത്ത് അഭിലാഷ് ജോസ് ബാല്യകാല വിദ്യാഭ്യാസം നടത്തിയത് കവീക്കുന്ന് സ്കൂളിലായിരുന്നു. സ്കൂളിൻ്റെ ശതാബ്ദിയോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച സ്മരണികയിൽ കവീക്കുന്ന് സ്കൂളിലെ കുട്ടികൾ റോഷ്ണി തോംസണുമായി നടത്തിയ അഭിമുഖം ഉൾപ്പെടുത്തിയിരുന്നു. അന്ന് കവീക്കുന്ന് സ്കൂളിൽ ഒരിക്കൽ എത്തിച്ചേരുമെന്ന് കുട്ടികൾക്കു Read More…

Aruvithura

അരുവിത്തുറ കോളേജിൽ ഇൻ്റർ കോളേജിയേറ്റ് എൻസിസി ഫെസ്റ്റ്

അരുവിത്തുറ :അരുവിത്തുറ സെന്റ് ജോർജ് എൻ സി സി യൂണിറ്റിന്റെ നേത്രത്വത്തിൽ ഇൻ്റർനകോളേജിയേറ്റ് എൻ.സി.സി. ഫെസ്റ്റ് സംഘടിപ്പിച്ചു. 17 -ാം കേരള എൻ സി സി ബറ്റാലിയൻ കമാൻഡിങ്ങ് ഓഫീസർ ലഫ്റ്റെന്റ് കേണൽ വി. സതീഷ് കുമാർ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, എൻ.സി.സി.ഓഫീസർ ക്യാപ്റ്റൻ ഡോ.ലൈജു വർഗിസ്, അബിൻ ജസ്റ്റിസ് എന്നിവർ യോഗത്തിൽ സംസാരിച്ചു. സംസ്ഥാനത്തെ Read More…

vakakkaad

കൗമാരക്കാരെ അവസരങ്ങൾ ഉപയോഗപ്പെടുത്തുന്നതിനും വെല്ലുവിളികൾ നേരിടുന്നതിനും പ്രാപ്തരാക്കണം: ആൻ മരിയ അമൽ

വാകക്കാട്: കൗമാരക്കാരെ അവസരങ്ങൾ ഉപയോഗപ്പെടുത്തുന്നതിനും വെല്ലുവിളികൾ നേരിടുന്നതിനും പ്രാപ്തരാക്കാൻ ഉതകുന്ന വിദ്യാഭ്യാസം നൽകണമെന്ന് ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആൻ മരിയ അമൽ പറഞ്ഞു. വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂളിൽ കൗമാര വിദ്യാഭ്യാസവും കഴിവുകളും എന്ന വിഷയത്തിൽ നടത്തിയ ബോധവൽക്കരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. 10 മുതൽ 19 വയസ്സുവരെയുള്ള കാലഘട്ടം ശാരീരികവും മാനസികവും സാമൂഹികവുമായ സങ്കീർണ്ണ മാറ്റങ്ങളിലൂടെ കടന്നുപോകുന്ന കൗമാരപ്രായമാണെന്നും ഇവർക്ക് ശരിയായ പോഷകാഹാരം, പ്രത്യുൽപാദന ആരോഗ്യം, ജീവിത നൈപുണ്യങ്ങൾ, മാനസികാരോഗ്യം, എന്നിവയിൽ ശാസ്ത്രീയ അവബോധം Read More…