പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു . മണർകാട് ഒറവയ്ക്കൽ ഭാഗത്ത് കാർ മതിലിൽ ഇടിച്ചു ഉാക്കാട്ടൂർ സ്വദേശി തോമസ് സ്‌ഖറിയക്ക് (58) പരുക്കേറ്റു. രാവിലെ 7 മണിയോടെയാണ് അപകടം. തോട്ടു വായിൽ വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് മുട്ടുചിറ സ്വദേശി മാർട്ടിൻ ജോർജിന് ( 35 ) പരുക്കേറ്റു. ഉച്ചകഴിഞ്ഞായിരുന്നു അപകടം. പ്രവിത്താനത്ത് വച്ച് പാൽ വണ്ടിയിൽ നിന്ന് തെറിച്ചു വീണ് തൊടുപുഴ സ്വദേശി സിബി Read More…
Author: Web Editor
പാലാ നഗരസഭയിൽ അസാധാരണ പ്രമേയം, നിയമസഭയിൽ അപ്പർ ഹൗസ് വേണമെന്നാവശ്യം
പാലാ: കേരള നിയമസഭയിൽ രാജ്യസഭാ മാതൃകയിൽ ‘അപ്പർ ഹൗസ്’ (നിയമനിർമ്മാണ കൗൺസിൽ) രൂപീകരിക്കണമെന്നും നോമിനേറ്റഡ് അംഗങ്ങളെ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് പാലാ നഗരസഭയിൽ പ്രമേയം. 14-ാം വാർഡ് കൗൺസിലർ അഡ്വ. ബിനു പുളിക്കകണ്ടം ആണ് പ്രമേയം അവതരിപ്പിച്ചത്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ജനവിധി തേടി വിജയിക്കാൻ പ്രായോഗിക ബുദ്ധിമുട്ടുള്ള പ്രമുഖ നേതാക്കളെയും വിവിധ മേഖലകളിലെ വിദഗ്ധരെയും നിയമനിർമ്മാണ പ്രക്രിയയുടെ ഭാഗമാക്കാൻ ഇത്തരം ഒരു സംവിധാനം അനിവാര്യമാണെന്ന് പ്രമേയം ചൂണ്ടിക്കാട്ടുന്നു. കേന്ദ്രത്തിൽ രാജ്യസഭ നിലനിൽക്കുന്നതുപോലെ കേരളത്തിലും ഉപരിസഭ വേണം. വലിയ സംസ്ഥാനങ്ങളിൽ Read More…
കാർ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ അരുവിത്തുറ സ്വദേശി മരിച്ചു
പാലാ: മണിമലയ്ക്ക് സമീപം കാർ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. പരുക്കേറ്റ കുടുംബാഗങ്ങളായ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. അരുവിത്തുറ സ്വദേശി ബ്രിജിത്ത് മാത്വു ( 95) ആണ് മരിച്ചത്. ബിന്ദു റോയി ( 52 ) റോയി മാത്യു (47) പ്രിയ റോയി ( 17 ) ശ്രിയ റോയി ( 15 ) എന്നിവർക്കാണ് പരുക്കേറ്റത് . ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടം. Read More…
മകന്‍റെ ഓർമയ്ക്കായി കടുത്തുരുത്തി മണ്ഡലത്തിൽ രണ്ടു പദ്ധതികളുമായി മോൻസ് ജോസഫ്
കടുത്തുരുത്തി: അകാലത്തിൽ വേർപിരിഞ്ഞ മകന്‍റെ ഓര്‍മയ്ക്കായി കടുത്തുരുത്തി മണ്ഡലത്തിലെ പാവപ്പെട്ടവർക്കായി രണ്ട് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുമെന്ന് മോന്‍സ് ജോസഫ് എംഎൽഎ. എമ്മാനുവേല്‍ മെമ്മോറിയല്‍ പാര്‍പ്പിട പദ്ധതിയും എമ്മാനുവേല്‍ മെമ്മോറിയല്‍ എഡ്യുക്കേഷന്‍ പദ്ധതിയുമാണ് നടപ്പാക്കുന്നത്. വീടില്ലാത്തവര്‍ക്കും ചോര്‍ന്നൊലിക്കുന്ന വീട്ടിൽ കഴിയുന്നവര്‍ക്കും സംരക്ഷണമൊരുക്കുന്നതാണ് ഒരു പദ്ധതി. സാമ്പത്തികമായി ബുദ്ധിമുട്ട് നേരിടുന്ന മിടുക്കരായ കുട്ടികള്‍ക്ക് നഴ്സിംഗ്, ഉപരിപഠനങ്ങള്‍ എന്നിവയ്ക്ക് സഹായം നൽകുന്ന വിദ്യാഭ്യാസ പദ്ധതിയാണ് മറ്റൊന്ന്. പ്രവാസി സുഹൃത്തുക്കളുടെ സഹായത്തോടെ 30 ലക്ഷം രൂപയുടെ സഹായം ഇതിനോടകം പലർക്കായി നല്കാന് Read More…
വാണിജ്യ സിലിണ്ടർ വില വർധന; സംസ്ഥാനത്ത് ഇന്ന് ഹോട്ടൽ പണിമുടക്ക്
പാചകവാതക – വാണിജ്യ സിലിണ്ടറിന്റെ വില കുത്തനെ കൂട്ടിയതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് ഹോട്ടലുകൾ പണിമുടക്കും. ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസ്സിയേഷന്റെ നേതൃത്വത്തിൽ 24 മണിക്കൂറാണ് ഹോട്ടലുകൾ അടച്ചിട്ട് പ്രതിഷേധിക്കുന്നത്. കൂടാതെ വിവിധ ഇടങ്ങളിൽ ഓയിൽ കമ്പനികളിലേക്ക് പ്രതിഷേധ മാർച്ചും നടത്തും. 993 രൂപയാണ് വാണിജ്യ സിലിണ്ടറിന് കഴിഞ്ഞദിവസം കൂടിയത്. 3100 ഓളം രൂപയാണ് നിലവിൽ 19 കിലോ സിലിണ്ടറിന്റെ വില. വില കുറക്കാതെ മുന്നോട്ടുപോകാൻ സാധിക്കില്ലെന്ന നിലപാടിലാണ് ഹോട്ടലുകളും കാറ്ററിംഗ് സർവീസുകളും. നേരത്തെ സിലിണ്ടറിന് നൂറും Read More…
ജോസ്.കെ.മാണിയുടെ വീട് അക്രമിച്ച പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണം :എൽ.ഡി.എഫ്
പാലാ: വോട്ടെണ്ണൽ ദിവസം വൈകിട്ട് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണിയുടെ വീടിനു മുന്നിൽ എത്തി അസഭ്യം വിളിച്ച് സംഘർഷാവസ്ഥ സൃഷ്ടിക്കുകയും കല്ലെറിയുകയും വാഹനങ്ങൾ എറിഞ്ഞ് തകർക്കുകയും ചെയ്തവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് എൽ.ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു. മോൻസ് ജോസഫ് എം.എൽ.എയുടെ സാന്നിദ്ധ്യത്തിലാണ് ഒരു പറ്റം ഗുണ്ടകൾ അക്രമം അഴിച്ചുവിട്ടതെന്ന് യോഗം ആരോപിച്ചു. യോഗത്തിൽ എൽ.ഡി.എഫ് ജില്ലാ കൺവീനർ പ്രൊഫ. ലോപ്പസ് മാത്യു അദ്ധ്യക്ഷത വഹിച്ചു. ലാലിച്ചൻ ജോർജ്, ബാബു കെ.ജോർജ്, സജേഷ് Read More…
വിവിധ അപകടങ്ങളിൽ 3 പേർക്ക് പരുക്ക്
പാലാ: ഇന്നലെയുണ്ടായ വിവിധ അപകടങ്ങളിൽ പരുക്കേറ്റ പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഏലപ്പാറ മൂന്നാംമൈൽ ഭാഗത്ത് വച്ച് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് ചിന്നാർ നാലാംമൈൽ സ്വദേശി ലിൻജോ ജോസഫിന് (36)പരുക്കേറ്റു. കോതനല്ലൂരിൽ വച്ച് റോഡ് കുറുകെ കടക്കുന്നതിനിടെ കാർ ഇടിച്ചു കോതനല്ലൂർ സ്വദേശി സിന്ധു സുരേഷിന് (52)പരുക്കേറ്റു. തൊടുപുഴ മുട്ടത്ത് വച്ച് കാറും ബൈക്കും കൂട്ടിയിടിച്ച് മുട്ടം സ്വദേശി ബിൻജിത് ബിജുവിന് (19) പരുക്കേറ്റു.
എരുമേലി മാസ്റ്റർ പ്ലാൻ നടപ്പിലാക്കും: സെബാസ്റ്റ്യൻ എം.ജെ
എരുമേലി: സമഗ്ര വികസനം എരുമേലിയിൽ ഉറപ്പാക്കുന്ന പദ്ധതികൾ തയാറാക്കി എരുമേലി മാസ്റ്റർ പ്ലാൻ നടപ്പിലാക്കുമെന്ന് പൂഞ്ഞാറിൽ വിജയിച്ച യുഡിഎഫ് സ്ഥാനാർഥി സെബാസ്റ്റ്യൻ എം.ജെ. വിജയത്തിന് നന്ദി അറിയിച്ച് നടത്തിയ പര്യടന പരിപാടിയുടെ ഭാഗമായി എരുമേലിയിൽ എത്തിയ സ്വീകരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ശബരിമല തീർഥാടനം സുഗമമായ നിലയിൽ നടത്താൻ മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ നേരത്തെ തന്നെ ഒരുക്കങ്ങൾ ചർച്ച ചെയ്തു നടപ്പിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബിനു മറ്റക്കര, ഡിസിസി ജനറൽ സെക്രട്ടറി Read More…
കാഞ്ഞിരത്തുംമൂട്ടിൽ ജോൺ ചെറിയാൻ നിര്യാതനായി
മുണ്ടക്കയം: പറത്താനം കാഞ്ഞിരത്തുംമൂട്ടിൽ പരേതനായ ചെറിയാന്റ പുത്രൻ ജോൺ ചെറിയാൻ (50) (തോമാച്ചൻ ഓട്ടോ) നിര്യാതനായി. സംസ്കാരശുശ്രൂഷ ഇന്നു (05-05-2026 ചൊവ്വ) വൈകിട്ട് 4 മണിക്ക് ഭവനത്തിൽ ആരംഭിച്ചു പറത്താനം വ്യാകുല മാതാ പള്ളി സെമിത്തേരിയിൽ. ഭാര്യ: സിജി,മകൽ: ഡിവൈൻ ജോൺ.
ഇന്ന് ലോക ആസ്ത്മദിനം ; ആസ്തമ – ശരീരം കാണിക്കുന്ന ലക്ഷണങ്ങളിൽ ശ്രദ്ധവേണം :ഡോ.രാജ്കൃഷ്ണൻ.എസ്
പാലാ : പ്രായഭേദമന്യേ പലരിലും കണ്ടുവരുന്ന രോഗമാണ് ആസ്തമ. ശ്വാസനാളത്തെ ബാധിക്കുന്ന അലർജിയാണ് ആസ്തമയുടെ കാരണം. ശ്വാസം എടുക്കാൻ ബുദ്ധിമുട്ട്, ഇടയ്ക്കിട ചുമ, വലിവ്, നടക്കുമ്പോൾ കിതപ്പ്, നെഞ്ചിൽ ഭാരം തോന്നുക, ശ്വാസോച്ഛാസം ചെയ്യുമ്പോൾ വിസിലടിക്കുന്ന ശബ്ദം കേൾക്കുക തുടങ്ങിയവ രോഗത്തിന്റെ ലക്ഷണങ്ങളാകാം. അലർജി, ചിലരിൽ പാരമ്പര്യം ജനിതകഘടകങ്ങൾ എന്നിവ ആസ്തമയുടെ കാരണങ്ങളാകാം. രാത്രിസമയത്താണ് ആസ്തമയുടെ ബുദ്ധിമുട്ടുകൾ കൂടുതലായി അനുഭവപ്പെടുക. ചിട്ടയായ ജീവിതശൈലിയും, കൃത്യമായ ചികിത്സയും പാലിച്ചാൽ ആസ്തമയെ നിയന്ത്രിച്ചു നിർത്താൻ സാധിക്കുന്നതാണ്. ആസ്തമ സംശയിക്കുന്നവർ പ്രാരംഭ Read More…











