കുടുംബകലഹത്തെ തുടർന്ന് ഭാര്യയെയും 9 വയസ്സുള്ള മകളെയും ദേഹോപദ്രവം ഏല്പിച്ച കേസിലെ പ്രതി കോരുത്തോട് പനക്കച്ചിറ കൊച്ചുമറ്റം അനീഷ്. K. T എന്നയാളെ 3 വർഷം തടവിനും, 1000/- രൂപ പിഴയും ബഹുമാനപ്പെട്ട ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി (posco) ജഡ്ജ് റോഷൻ തോമസ് വിധിച്ചു.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും ബാല നീതി നിയമ പ്രകാരവൂ മാണ് ശിക്ഷ വിധിച്ചത്. 5/11/21 മുതൽ 1/4/22 വരെയുള്ള കാലയളവിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത് മുണ്ടക്കയം പോലീസ് സ്റ്റേഷൻ എസ് ഐ ആയിരുന്ന മനോജ്കുമാർ ടി ഡി രജിസ്റ്റർ ചെയ്ത കേസിൽ മുണ്ടക്കയം എസ് എച്ച് ഓ ഷൈൻകുമാർ പ്രതിയെ അറസ്റ്റ് ചെയ്തു.
തുടരന്വേഷണം പൂർത്തിയാക്കി പ്രതിയുടെ പേരിൽ കുറ്റപത്രം തയ്യാറാക്കി കോടതിയിൽ സമർപ്പിച്ചു. പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 12 സാക്ഷികളെയും 11 പ്രമാണങ്ങളും ഹാജരാക്കിയ കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യുട്ടർ അഡ്വ. ജോസ് മാത്യു തയ്യിൽ ഹാജരായി.





