Accident

കാറും ഓട്ടോയും കൂട്ടിയിടിച്ച് 4 പേർക്ക് പരുക്ക്

ഈരാറ്റുപേട്ട: ജൂൺ 9-ന് രാത്രി 8.45 ഓടെ പുള്ളിക്കാനം ഭാഗത്ത് കാറും ഓട്ടോയും കൂട്ടിയിടിച്ച് പരുക്കേറ്റ നാലുപേരെ ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഓട്ടോയിൽ യാത്ര ചെയ്യുകയായിരുന്ന സുബാഷ് (28), എമില (18), നവമി (15), സിജോ (22) എന്നിവരെയാണ് ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്.

എമർജൻസി ഡോക്ടർ, ന്യൂറോ സർജൻ, ഓർത്തോപീഡിക് ഡോക്ടർ എന്നിവരുടെ സംയോജിത ഇടപെടലിലൂടെ എല്ലാവർക്കും ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗത്തിൽ അടിയന്തര ചികിത്സ ലഭ്യമാക്കി.

Leave a Reply

Your email address will not be published. Required fields are marked *