Accident Pala

വ്യത്യസ്ത വാഹനാപകടങ്ങളില്‍ മൂന്നു പേര്‍ക്ക് പരിക്ക്

പാലാ: നിയന്ത്രണം വിട്ട കാര്‍ പഞ്ചറായി വഴിയില്‍ കിടന്ന കാറിലും തുടര്‍ന്ന് കെ എസ് ആര്‍ടിസി ബസിലും ഇടിച്ചു പരുക്കേറ്റ കോട്ടയം കഞ്ഞിക്കുഴി സ്വദേശികളായ ദമ്പതികള്‍ രാജു (74) ഭാര്യ മേഴ്‌സി (70) എന്നിവരെ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു.

മൂന്നു മണിയോടെ കൊല്ലം – തേനി ദേശീയ പതയില്‍ വാഴൂര്‍ ഗവ. പ്രസിനു സമീപമായിരുന്നു അപകടം.

പാലായില്‍ നടന്ന മറ്റൊരു അപകടത്തില്‍ കാറും ബൈക്കും കൂട്ടിയിടിച്ചു യുവാവിന് പരിക്കേറ്റു. പാലാ സ്വദേശി എബി (38)ക്കാണ് പരിക്കേറ്റത്.

എബിയെ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. നാല് മണിയോടെ പാലാ -കൊടുങ്ങൂര്‍ റൂട്ടില്‍ പൂവത്തിളപ്പ് ജംഗ്ഷനു സമീപമായിരുന്നു അപകടം

Leave a Reply

Your email address will not be published. Required fields are marked *