General

ലോകകപ്പ് ഫുട്ബോളിന്റെ ആവേശം ചോരാതെ വെള്ളികുളം എസ്.എം. വൈ. എംന്റെ നേതൃത്വത്തിൽ ഫുട്ബോൾ ലൈവ് ഒരുക്കി

വെള്ളികുളം: അമേരിക്ക യിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിന്റെ മത്സരപോരാട്ടം നാട്ടിൻപുറത്തെ ഫുട്ബോൾ പ്രേമികൾക്ക് വലിയആവേശമായി മാറിക്കഴിഞ്ഞു. ഫുട്ബോൾ ആരാധകർക്ക് സെമിഫൈനൽ മുതൽ മത്സരം വീക്ഷിക്കുന്നതിന് വെള്ളികുളം എസ്. എം. വൈ. എമ്മിന്റെ നേതൃത്വത്തിൽ പള്ളി അങ്കണത്തിൽ ബിഗ് സ്ക്രീൻ ഒരുക്കിയാണ് ലോകകപ്പിനെ സ്വീകരിച്ചത്.

അർജൻ്റീനായുംസ്പെയിനും തമ്മിലുള്ള ശക്തമായ ഫൈനൽ പോരാട്ടം ബിഗ് സ്ക്രീനിൽ വീക്ഷിക്കുന്നതിന് നൂറുകണക്കിന് പേരാണ് പള്ളിയങ്കണത്തിൽ ചേർന്നത്.നാട്ടിൻപുറത്തെ ഫുട്ബോൾ പ്രേമികളുടെ വികാരം കണക്കിലെടുത്ത് വെള്ളികുളം പള്ളി വികാരി ഫാ. സ്കറിയ വേകത്താനമാണ് ഫുട്ബോൾ ലൈവ് വീക്ഷിക്കുന്നതിന് വേണ്ടി ബിഗ് സ്ക്രീൻ സൗകര്യം തയ്യാറാക്കിയത്.

ഫൈനൽ മത്സരത്തിൽ ഇരു ടീമുകളുടെയും ആരാധകരുടെ ആവേശം ഒട്ടും ചെറുതായില്ല.ഫുട്ബോളിന്റെ മുടി ചൂടന്മാരായ അർജൻ്റീനായുടെ ഫൈനൽ മത്സരത്തിലെ തോൽവി അർജൻ്റീനാ ഫാൻസുകാർക്ക് കടുത്ത നിരാശയാണ് സമ്മാനിച്ചത്.

വരുന്ന ലോകകപ്പിൽ തങ്ങൾ മെച്ചപ്പെടുമെന്നുമുള്ള പ്രതീക്ഷയിൽ ആണ് ഫുട്ബോൾ ആരാധകർ കളം വിട്ടത്. സ്പെയിനിന്റെ വിജയം ആരാധകർക്ക് വലിയ ആനന്ദവും സന്തോഷവുമാണ് നൽകിയത്.വെള്ളി കുളത്ത് ഫുട്ബോൾ പ്രേമികൾക്ക് വേണ്ടി മത്സരം സംഘടിപ്പിച്ചുമാണ് ലോകകപ്പിനെ പിന്തുണച്ചത്.

പരിപാടികൾ നടത്തുന്നതിനു വേണ്ടി റ്റോബിൻസ് കൊച്ചുപുരയ്ക്കൽ, അലൻ സണ്ണി കണിയാം കണ്ടത്തിൽ,നിതിൻ ചാകോംപ്ളാക്കൽ,ബ്രീസ് വള്ളിയാംതടത്തിൽ, സാൻ്റോ സിബി തേനംമാക്കൽ,സ്റ്റെബിൻ ജേക്കബ് നെല്ലിയേക്കുന്നേൽ,പ്രവീൺ ജോർജ് വട്ടോത്ത് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *