വാകക്കാട്: സീപ്പ് സൂപ്പർ ലീഗിൽ കളിക്കാൻ അർഹത നേടിയ വാകക്കാട് സെന്റ് അൽഫോൻസ ഹൈസ്കൂൾ ഫുട്ബോൾ ടീമിന്റെ വർണ്ണാഭമായ ജേഴ്സി പ്രകാശനം ചെയ്തു.
എറണാകുളം മഹാരാജാസ് കോളേജിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗം മുൻ മേധാവിയും മീനച്ചിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെ പാരാ ലീഗൽ വോളന്റിയറും കേരള സർക്കാരിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേഴ്സിലെ റിസോഴ്സ് പേഴ്സണുമായിരുന്ന പ്രൊഫ. കെ.പി. ജോസഫ്, അഡീഷണൽ ഗവൺമെന്റ് പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായിരുന്ന അഡ്വ. രവികുമാർ, മുൻ പി.ടി.എ. പ്രസിഡന്റ് ജോസ് വലിയവീട്ടിൽ എന്നിവർ ചേർന്നാണ് ജേഴ്സി പ്രകാശനം ചെയ്തത്.
റിജിത്ത് റിൻസ്, ഡോൺ സിബി, അജയ് കൃഷ്ണ എം.എസ്., അലൻ റോബിൻ, ജെഫ്രിൻ ജെയിംസ്, ആൽബിൻ ബിജു, ആൽബി ജോൺ മാമച്ചൻ, അനന്ദു രവി, പ്രിൻസോ പോൾസൺ, ആകാശ് ബിനോയ്, അഡോൺ ജെ. സൈജു, ലിയോ ലിൻസൺ, ജീവൻ ക്രിസ്റ്റ്യൻ, ആദിത്യൻ അനീഷ്, ജോയൽ ജോർജ്, അനന്ദ നാരായണൻ എന്നിവരാണ് സെന്റ് അൽഫോൻസ ഹൈസ്കൂളിനുവേണ്ടി കളിക്കളത്തിലിറങ്ങുന്നത്. ടീമിന്റെ ആദ്യ മത്സരം ശനിയാഴ്ച അറക്കുളം സെന്റ് മേരീസ് ഹൈസ്കൂളുമായാണ്.
ചടങ്ങിൽ കായിക അധ്യാപകനും കോച്ചുമായ ജിമോൻ മാത്യു, ഹെഡ്മിസ്ട്രസ് സി. ടെസ്സ്, സ്റ്റാഫ് സെക്രട്ടറി മനു കെ. ജോസ് എന്നിവർ പ്രസംഗിച്ചു. സീപ്പ് സൂപ്പർ ലീഗിലേക്ക് അർഹത നേടിയ ടീം അംഗങ്ങളെയും പരിശീലകനെയും സ്കൂൾ മാനേജർ ഫാ. ജോൺ കണ്ണംന്താനം, പി.ടി.എ. പ്രസിഡന്റ് അനൂപ് ഇളംതുരുത്തിയിൽ എന്നിവർ അഭിനന്ദിച്ചു.





