Aruvithura

കൗമാരാവേശത്തിന്റെ കൊടുമുടിയേറി അരുവിത്തുറ കോളേജിൽ കോംഫിയസ്റ്റാ- 2026 കൊമേഴ്സ് ഫെസ്റ്റ്

അരുവിത്തുറ: കൗമാരവേശത്തിന്റെ കൊടുമുറിയേറിയ കോം – ഫിയസ്റ്റാ കോമേഴ്സ് ഫെസ്റ്റ് അരുവിത്തുറയിൽ അരങ്ങേറി. വിദ്യാർത്ഥികളുടെ സർഗാത്മക കഴിവുകൾ, നേതൃത്വപാടവം, മാനേജ്‌മെന്റ് നൈപുണ്യങ്ങൾ, ബിസിനസ് അഭിരുചി എന്നിവ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ അരുവിത്തുറ സെന്റ് ജോർജ്സ് കോളേജിലെ പി.ജി. ഡിപ്പാർട്ട്മെന്റ് ഓഫ് കൊമേഴ്‌സിന്റെ ആഭിമുഖ്യത്തിലാണ് കോം ഫിയസ്‌റ്റാ- 2026 എന്ന പേരിൽ ദേശീയതല കൊമേഴ്‌സ് ആൻഡ് മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചത്.

മേളയുടെ ഉദ്ഘാടനം കോളേജ് മാനേജർ വെരി റവ ഫാ മാത്യു ചന്ദ്രൻ കുന്നേൽ നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് ബർസാർ റവ ഫാ ബിജു കുന്നയ്ക്കാട്ട് വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ കൊമേഴ്സ് വിഭാഗം മേധാവി അനീഷ് പി സി , പ്രോഗ്രാം കോഡിനേറ്റർ ബിനോയ് ചീരാം കുഴി തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കാണ് മേളയിൽ പങ്കെടുക്കാൻ അവസരം നൽകിയത്. ബിസിനസ് ക്വിസ് ബെസ്റ്റ് മാനേജ്മെന്റ് ടീം ട്രഷർ ഹണ്ട് 3 x 3 ഫുട്ബോൾ സ്പോട്ട് ഫോട്ടോഗ്രാഫിഎന്നീ അഞ്ച് പ്രധാന മത്സരയിനങ്ങളാണ് സംഘടിപ്പിച്ചത്. വിവിധ മത്സരങ്ങളിലെ വിജയികൾക്ക് 50000 ത്തിൽപരംരൂപയുടെ ക്യാഷ് അവർഡുകളും ട്രോഫിയും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *