Poonjar

പൂഞ്ഞാറിൽ കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രി ഒരുക്കുന്ന സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നാളെ

പൂഞ്ഞാർ: സെന്റ് ആന്റണീസ് ഹയർ സെക്കണ്ടറി സ്കൂളിന്റെയും, എൻ.എസ്.എസ്, എസ്.പി.സി യൂണിറ്റുകളുടെയും പൂഞ്ഞാറിലെ വിവിധ സാമൂഹിക, സാംസ്‌കാരിക സംഘടനകളുടെയും സംയുക്താഭിമുഖ്യത്തിൽ കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയുടെ സഹകരണത്തോടെ പൂഞ്ഞാർ സെന്റ് ആന്റണീസ് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് സംഘടിപ്പിക്കുന്ന മെഗാ മെഡിക്കൽ ക്യാമ്പ് നാളെ (2026 നവംബർ 29 ഞായറാഴ്ച്ച) നടക്കും.

രാവിലെ 09 മുതൽ ഉച്ചയ്ക്ക് 01 വരെ നടക്കുന്ന ക്യാമ്പിൽ ജനറൽ മെഡിസിൻ, ഗൈനക്കോളജി, പീഡിയാട്രിക്, ഡെർമ്മറ്റോളജി, ന്യൂറോ സർജറി, ന്യൂറോളജി, യൂറോളജി, ഓർത്തോപീഡിക് ആൻഡ് ജോയിന്റ് റീപ്ലേസ്മെന്റ് സർജറി, സ്പോർട്സ് ഇഞ്ചുറീസ്, ജനറൽ ആൻഡ് ലാപ്രോസ്കോപ്പിക് സർജറി, ഇ. എൻ. ടി സർജറി, പൾമോണോളജി, ഓറൽ ആൻഡ് മാക്സിലോഫേഷ്യൽ സർജറി വിഭാഗങ്ങളിലെ ഡോക്ടർമാർ പങ്കെടുക്കും.

ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ ഡോക്ടർ കൺസൾട്ടേഷൻ, സൗജന്യ മരുന്നുകൾ, സൗജന്യ ബ്ലഡ് ഷുഗർ, സൗജന്യ ബ്ലഡ് പ്രഷർ പരിശോധനകൾ എന്നിവ ലഭ്യമാകും കൂടാതെ ഡോക്ടറുടെ നിർദ്ദേശപ്രകാരം സൗജന്യ ഫിസിയോതെറാപ്പി കൺസൾട്ടേഷൻ, ഡയറ്റിഷ്യൻ കൺസൾട്ടേഷൻ, ബോഡി കോമ്പോസിഷൻ അനാലിസിസ്, ഹീമോഗ്ലോബിൻ, ഐ ബ്രെസ്റ്റ് എക്സാം, ഇ.സി.ജി, ലിവർ ഫങ്ക്ഷൻ ടെസ്റ്റ്, പൾമൊണറി ഫങ്ക്ഷൻ ടെസ്റ്റ്, ബോൺ മിനറൽ ഡെൻസിറ്റി ടെസ്റ്റ് എന്നിവയും സൗജന്യമായി ലഭ്യമാകും.കൂടുതൽ വിവരങ്ങൾക്ക് 87 14 60 85 94 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *