വാകക്കാട് : നദീജലം സംരക്ഷിക്കപ്പെടുന്നതിന് നടപടികള്‍ ഉണ്ടാവണം മെന്നും നദീജലം സംരക്ഷിക്കപ്പെടേണ്ടത് ഇന്നിന്റെ ആവശ്യമാണെന്നും അല്‍ഫോന്‍സാ ഹൈസ്‌കൂളിലെ റെഡ്‌ക്രോസ്സ്, ലിറ്റില്‍ കൈറ്റ്‌സ് ഐ ടിക്ലബ്, ക്ലൈമറ്റ് ആക്ഷന്‍ ഗ്രൂപ്പ്, മീനച്ചില്‍ നദി സംരക്ഷണ സമിതി സ്‌കൂള്‍ യൂണിറ്റ്, പരിസ്ഥിതി ക്ലബ്ബ് എന്നിവ സംയുക്തമായി അഭിപ്രായപ്പെട്ടു.

മീനച്ചിലാറിന്റെ ആരംഭ ഭാഗമായ വാകക്കാട് നദി വേനല്‍ ആരംഭിച്ചപ്പോള്‍ തന്നെ വറ്റിവരളാന്‍ കാരണം നദീജലം സംരക്ഷിക്കപ്പെടുന്നതിന് വേണ്ടത്ര ജാഗ്രത കാണിക്കാത്തതാണ് എന്ന് കുട്ടികള്‍ വിലയിരുത്തി. അതിനാല്‍ നദീജലം സംരക്ഷിക്കപ്പെടുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കണമെന്ന് കുട്ടികള്‍ ആവശ്യപ്പെട്ടു.
അതുപോലെതന്നെ നദികള്‍ വളരെയധികം മലിനീകരിക്കപ്പെടുന്നു എന്നും മലിനീകരണം തടയുന്നതിന് കുട്ടികള്‍ വഴി സമൂഹത്തിന് അവബോധം ഉണ്ടാകുന്നതിന് വേണ്ടി വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും സ്‌കൂള്‍ കുട്ടികള്‍ അറിയിച്ചു.
കുട്ടികള്‍ നദിയില്‍ അടിഞ്ഞു കൂടിയിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്യുയ്തു. മാലിന്യങ്ങള്‍ ഉറവിടങ്ങളില്‍ തന്നെ സംസ്‌കരിക്കുന്നതിന് വേണ്ട നടപടി കൈക്കൊള്ളണമെന്നും അതിനുള്ള ബോധവല്‍ക്കരണം സമൂഹത്തിന് നല്‍കാന്‍ മുന്നിട്ടിറങ്ങുമെന്നും കുട്ടികള്‍ പറഞ്ഞു.
മീനച്ചില്‍ നദിയും പരിസ്ഥിതിയും സംരക്ഷിക്കുന്നതിനായുള്ള വിവിധ പരിപാടികള്‍ക്ക് സ്‌കൂള്‍ മാനേജര്‍ ഫാ. മൈക്കിള്‍ ചീരാംകുഴി, ഹെഡ്മിസ്ട്രസ് സി. റ്റെസ്, റെഡ്‌ക്രോസ് കോര്‍ഡിനേറ്റര്‍ അനു അലക്‌സ്, ക്ലൈമറ്റ് ആക്ഷന്‍ ഗ്രൂപ്പ് കണ്‍വീനര്‍ അലന്‍ അലോഷ്യസ്, പരിസ്ഥിതി ക്ലബ് കോര്‍ഡിനേറ്റര്‍ മനു ജെയിംസ്, നദി സംരക്ഷണ സമിതി കോഡിനേസ്റ്റേഴ്‌സ് ജോസഫ് കെ വി, ജീനാ ജോസ്, ലിറ്റില്‍ കെറ്റ്‌സ് മാസ്റ്റേഴ്‌സ് മനു കെ ജോസ്, ജൂലിയ അഗസ്റ്റിന്‍ എന്നിവര്‍ നേതൃത്വം നല്‍കി വരുന്നു.