Teekoy

വാഗമൺ റോഡിലെ കലുങ്കുകൾ തുറക്കണം

തീക്കോയി: ഈരാറ്റുപേട്ട വാഗമൺ സംസ്ഥാന പാതയിൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ തുടർച്ചയായി പെയ്ത കനത്ത മഴയെ തുടർന്ന് മണ്ണും ചെളിയും ചെറുതും വലുതുമായ കല്ലുകളും വീണ് അടഞ്ഞുപോയ കലുങ്കുകൾ തുറക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ അവശ്യപ്പെട്ടു.

തീക്കോയി മുതൽ വാഗമൺ വരെയുള്ള പല ഭാഗങ്ങളിലും ചെറുതും വലുതുമായ കലുങ്കുകൾ കല്ലും മണ്ണും വീണ് അടഞ്ഞു കിടക്കുകയാണ്. ഇതു മൂലം കനത്ത മഴയിൽ വാഗമൺ റോഡിൽ റോഡിന്റെ വശങ്ങളിൽ മലമുകളിൽ നിന്നും ഒഴുകി വരുന്ന തോടുകളിൽ നിന്നുള്ള വെള്ളവും ചെളിയും റോഡിലൂടെ പരന്ന് ഒഴുകുകയാണ്. ഇത് സമീപത്തെ വീടുകളിലേയ്ക്കും പറമ്പുകളിലേയ്ക്കും ശക്തിയായി ഒഴുകുകയാണ്.

ഇത് റോഡ് സൈഡിൽ താമസിക്കുന്ന നിരവധി കുടുംബങ്ങൾക്ക് ഭീഷണിയാണ്. തന്നെയുമല്ല വെള്ളവും ചെളിയും റോഡിലൂടെ പരന്ന് ഒഴുകി റോഡ് തകരുന്നതിനും കാരണമാവുന്നു. വാഗമൺ റോഡിൽ അടഞ്ഞു കിടക്കുന്ന കലുങ്കുകളും അടഞ്ഞു പോയ ഓടകളും അടിയന്തിരമായി പൊതുമരാമത്ത് ഉദ്യോഗസ്ഥർ പരിശോധന നടത്തി മണ്ണും കല്ലും നീക്കി കലുങ്കുകൾ തുറന്ന് വെള്ളം സുഗമമായി ഒഴുകി പോകുന്നതിനുള്ള സാഹചര്യം ഉണ്ടാക്കണമെന്ന് നാട്ടുകാർ അവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *