നരിയങ്ങാനം: എസ്.എം.എം.യു.പി.സ്കൂളിൽ “Flavour Fiesta” എന്ന പേരിൽ വൈവിധ്യമാർന്ന ഭക്ഷ്യവിഭവങ്ങൾ ഒരുക്കി ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. വിദ്യാർത്ഥികളിൽ പാചകത്തോടുള്ള താൽപര്യം വളർത്തുന്നതിനും വിവിധ ഭക്ഷണവിഭവങ്ങളെ പരിചയപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.
തലപ്പലം ഗ്രാമ പഞ്ചായത്ത് ഹെൽത്ത് എഡ്യൂക്കേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. ചിത്ര സജി ഫുഡ് ഫെസ്റ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു. അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുത്തു.
വിവിധതരം രുചികരമായ ഭക്ഷ്യവിഭവങ്ങൾ ഫെസ്റ്റിന്റെ ഭാഗമായി ഒരുക്കിയിരുന്നു. പരിപാടി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ ആസ്വാദ്യകരമായി.





