General

പാൽ വില ഉയർത്തി അമൂൽ: രണ്ട് മുതൽ നാല് രൂപ വരെ വില കൂടും

പാൽ വില ഉയർത്തി അമൂൽ. 2 മുതൽ 4 രൂപ വരെ വില കൂടും. പുതിയ വില നാളെ മുതൽ പ്രാബല്യത്തിൽ വരും. ബൾക്ക് വെൻഡിംഗ് മെഷീനുകൾ വഴി വിതരണം ചെയ്യുന്ന ‘ടോൺഡ്’ പാലിന്റെ വില ലിറ്ററിന് 58 രൂപയിൽ നിന്ന് 60 രൂപയായി വർദ്ധിക്കും.

പാക്കറ്റുകളിൽ ലഭിക്കുന്ന ‘ഫുൾ ക്രീം’ പാലിന്റെ വില ലിറ്ററിന് 72 രൂപയിൽ നിന്ന് 76 രൂപയായും, പാക്കറ്റുകളിലുള്ള ‘ടോൺഡ്’ പാലിന്റെ വില ലിറ്ററിന് 60 രൂപയിൽ നിന്ന് 62 രൂപയായും ഉയരും.

6.5 ശതമാനം കൊഴുപ്പടങ്ങിയ എരുമപ്പാലിന്റെ (ഫുൾ ക്രീം മിൽക്ക്) വില ലിറ്ററിന് 80 രൂപയിൽ നിന്ന് 86 രൂപയായി വർദ്ധിക്കും. ഡബിൾ ടോൺഡ് പാലിന്റെ വില ലിറ്ററിന് 54 രൂപയിൽ നിന്ന് 56 രൂപയായും, പശുവിൻ പാലിന്റെ വില 62 രൂപയിൽ നിന്ന് 65 രൂപയായും വർദ്ധിപ്പിക്കും. ക്ഷീരമേഖലയിൽ പാൽ ലഭ്യതയുമായി ബന്ധപ്പെട്ട പ്രതിസന്ധികൾ വർധിച്ചുവരുന്നുണ്ടെന്നാണ് നിലവിലെ സാഹചര്യം സൂചിപ്പിക്കുന്നത്.

കന്നുകാലിത്തീറ്റയുടെ വിലയിലുണ്ടായ വർധന ക്ഷീരകർഷകരുടെ സാമ്പത്തിക ബാധ്യത കൂടുതൽ വർധിപ്പിച്ചിരിക്കുകയാണ്. ഇതിനെത്തുടർന്ന്, കൂടുതൽ പാൽ ഉൽപ്പാദിപ്പിക്കാൻ കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനും പാൽ സംഭരണം മെച്ചപ്പെടുത്തുന്നതിനുമായി ക്ഷീര സഹകരണ സംഘങ്ങളും കമ്പനികളും പാൽ സംഭരണ ​​വില വർധിപ്പിക്കാൻ തീരുമാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *