തീക്കോയി : തീക്കോയി ഗ്രാമ പഞ്ചായത്തിൽ കുടുംബശ്രീ അംഗങ്ങൾക്കായി ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ വനിതാ ഉത്പന്ന വിപണന കേന്ദ്രത്തിലെ ട്രെയിനിങ് ഹാളിൽ 30 ദിവസത്തെ തയ്യൽ തൊഴിൽ വൈദഗ്ധ്യമാനേജ്മെന്റ് പരിശീലനം ആരംഭിച്ചു.
സിഡിഎസ് ചെയർപേഴ്സൺ ഷേർളി ഡേവിഡിന്റെ അദ്ധ്യക്ഷതയിൽ പരിശീലന പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ സി ജെയിംസ് ഉത്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാന്മാരായ ബിനോയി ജോസഫ്, ജയറാണിതോമസ് കുട്ടി , മോഹനൻകുട്ടപ്പൻ മെമ്പർമാരായ സിബി രഘുനാഥൻ , കവിത രാജു, നജീമ പരിക്കൊച്ച് ,സി ഡി എസ് വൈസ് ചെയർപേഴ്സൺ റീത്താമ്മ എബ്രാഹാം ,സി ഡി എസ് അംഗങ്ങൾ, മറ്റു കുടുംബശ്രീ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.