കോട്ടയം: ജില്ലയിലെ കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി, ഈരാറ്റുപേട്ട മുൻസിഫ് കോർട്ട് സെന്ററുകളിലെ അഡ്വക്കേറ്റ് ടു ഗവണ്മെന്റ് വർക്കിനെ നിയമിക്കുന്നതിനായി അഭിഭാഷകരുടെ പാനൽ തയാറാക്കുന്നു. ചട്ടപ്രകാരം യോഗ്യതയുള്ള അഭിഭാഷകർക്ക് അപേക്ഷ നൽകാം. യോഗ്യതയും ജനനത്തീയതിയും പ്രവൃത്തിപരിചയവും തെളിയിക്കുന്ന രേഖകളുടെ സ്വയംസാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം വെള്ളപേപ്പറിൽ തയാറാക്കിയ ഫോട്ടോ പതിച്ച അപേക്ഷ ഫെബ്രുവരി 10ന് ഉച്ചകഴിഞ്ഞ് മൂന്നിനകം ജില്ലാ കളക്ടറുടെ ഓഫീസിൽ നേരിട്ടോ തപാൽ മുഖേനയോ നൽകണം.
കോട്ടയം പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് വിഭാഗത്തിലും, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് വിഭാഗത്തിലും ദിവസ വേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. താൽപര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ, ബയോഡേറ്റ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം സെപ്റ്റംബർ 19ന് ഹാജരാകണം. ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിംഗ് വിഭാഗത്തിലേക്കുള്ളവർ രാവിലെ 9.30 നും കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിംഗ് വിഭാഗത്തിലേക്കുള്ളവർ രാവിലെ 10 നുമാണ് ഹാജരാകേണ്ടത്. ഫോൺ: 0481 25606153, 0481 Read More…
കോട്ടയം ഗവൺമെന്റ് പ്രീപ്രൈമറി സ്കൂളിലെ താത്കാലിക ഒഴിവിലേക്ക് പ്രീപ്രൈമറി ടീച്ചറെ നിയമിക്കുന്നു. എസ്.എസ്.എൽ.സിയും ഗവൺമെന്റ് അംഗീകൃത പ്രീപ്രൈമറി ടീച്ചർ ട്രെയിനിങ് കോഴ്സും ഉള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുമായി സെപ്റ്റംബർ 28 ന് രാവിലെ 11 ന് കോട്ടയം കിഴക്ക് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ഹാജരാകണം. വിശദ വിവരത്തിന് ഫോൺ: 0481 2301123