Aruvithura

അധ്യാപക ദിനത്തിൽ അധ്യാപകരെ ആദരിച്ച് അരുവിത്തുറ സെന്റ് മേരീസിലെ കുരുന്നുകൾ

അരുവിത്തുറ: അധ്യാപകദിനത്തോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് അരുവിത്തുറ സെന്റ് മേരീസ് എൽ.പി സ്കൂളിലെ കുട്ടികൾ അധ്യാപകർക്കായ് ഒരുക്കിയത്.

സ്വന്തമായി തയാറാക്കിയ ഗ്രീറ്റിംഗ് കാർഡും,പൂവും, മിഠായിയുമൊക്കെക്കൊണ്ടാണ് കുട്ടികൾ സ്കൂളിൽ എത്തിയത്. അവ തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകർക്കു നല്കി ആശംസകൾ നേരുകയായിരുന്നു ആദ്യ പരിപാടി.

തുടർന്ന് പൊതു മീറ്റിംഗിൽ കുട്ടികൾ തങ്ങളുടെ അധ്യാപകർക്ക് ആശംസകൾ നേരുകയും ഓരോ അധ്യാപകരേയും സ്റ്റേജിലേയ്ക്ക് ക്ഷണിച്ച് അവർക്ക് പൂവു നല്കി ആദരിക്കുകയും ചെയ്തു.

കൂടാതെ ആശംസാ പ്രസംഗങ്ങൾ, ആശംസാ ഗാനങ്ങൾ, വഞ്ചിപ്പാട്ട്, ഡാൻസ് തുടങ്ങിയ കലാപരിപാടികളും അധ്യാപകദിനാഘോഷത്തിന് മോടി കൂട്ടി. ഒന്നാം ക്ലാസിലെ കുരുന്ന് അധ്യാപികയായി ക്ലാസെടുത്തതും ശ്രദ്ധേയമായി.

സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ. ബിജുമോൻ മാത്യു നന്ദിയർപ്പിച്ച് സംസാരിച്ചു. കുട്ടികൾ എല്ലാവർക്കും മധുരം നല്കി അധ്യാപകദിനം കൂടുതൽ മധുരതരമാക്കി.

Leave a Reply

Your email address will not be published. Required fields are marked *