General

ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയുടെ നേതൃത്വത്തിൽ പഠനസാമഗ്രികൾ വിതരണം ചെയ്തു

അയ്യമ്പാറ: ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയുടെ ആഭിമുഖ്യത്തിൽ പഠനസാമഗ്രി വിതരണവും വൃക്ഷതൈ വിതരണവും അയ്യമ്പാറ ലിറ്റിൽ ഫ്ലവർ എൽ.പി. സ്കൂളിൽ നടന്നു.

സ്കൂൾ ഹെഡ്മിസ്ട്രസ് ഷൈമോൾ ജോസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ലയൺസ് ജില്ലാ ചീഫ് പ്രോജക്ട് കോ-ഓർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ് ഓഫ് അരുവിത്തുറ പ്രസിഡന്റ് റ്റിറ്റോ മാത്യു തെക്കേൽ മുഖ്യപ്രഭാഷണം നടത്തി.

പഠനസാമഗ്രി വിതരണത്തിന്റെ ഉദ്ഘാടനം തലനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനി ദിനേന്ദ്രൻ നിർവഹിച്ചു. ചടങ്ങിൽ ലയൺസ് ക്ലബ് സെക്രട്ടറി മനോജ് ടി. ബഞ്ചമിൻ സ്വാഗതം ആശംസിച്ചു.

സ്റ്റാൻലി തട്ടാംപറമ്പിൽ, പി.എൻ. സുകുമാരൻ, ഡിജോ പ്ലാത്തോട്ടം, ദീപാമോൾ ജോർജ്, ജോസഫ് ചാക്കോ സ്റ്റാഫ് സെക്രട്ടറി എബിൻ സാബു എന്നിവർ ആശംസാപ്രസംഗങ്ങൾ നടത്തി. വിദ്യാർത്ഥികളിൽ ബാഗുകളും നോട്ടുബുക്കുകളും വാട്ടർ ബോട്ടിലുകളും വൃക്ഷതൈകളും വിതരണം ചെയ്ത പരിപാടി ശ്രദ്ധേയമായി.

പരിസ്ഥിതി സംരക്ഷണത്തിന്റെയും വിദ്യാഭ്യാസ പ്രോത്സാഹനത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ടാണ് പരിപാടി സംഘടിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *