വെള്ളികുളം: വെള്ളികുളം സൺഡേ സ്കൂളിലെ തിരുബാലസഖ്യം സംഘടനയുടെ പുതിയ പ്രവർത്തന വർഷം വികാരി ഫാ സ്കറിയ വേകത്താനം ഉദ്ഘാടനം ചെയ്തു. ബാലനായ ഈശോയുടെ കൊടിക്കീഴിൽ അണിനിരന്നുകൊണ്ട് പ്രവർത്തിക്കുന്ന ബാലിക ബാലന്മാരുടെ സംഘടനയാണ് തിരുബാലസഖ്യം.
ജെറിൽ ബിനോയി ഇലവുങ്കൽ അധ്യക്ഷത വഹിച്ച മീറ്റിംഗിൽ വികാരി ഫാ. സ്കറിയ വേകത്താനം തിരുബാല സഖ്യത്തിൻ്റെ പുതിയ പ്രവർത്തന വർഷം ഉദ്ഘാടനം ചെയ്തു. സിസ്റ്റർ ദിയാ മരിയ കുന്നേൽ സി.എം.സി. ആമുഖപ്രഭാഷണം നടത്തി.
തിരുബാല സഖ്യ ഭാരവാഹികൾ സത്യപ്രതിജ്ഞ നടത്തി.കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. സാന്ദ്രാ മാത്യു ആനക്കല്ലുങ്കൽ, അനു മനേഷ് മുന്തിരിങ്ങാട്ടുകുന്നേൽ, അൽഫോൻസാ ജിബിൻ ചിറ്റേത്ത്, ഡാനി സുനിൽ മുതുകാട്ടിൽ, ട്രീസാ ജിജി വളയത്തിൽ,അന്ന മരിയ ബിബി ഇളംതുരുത്തിയിൽ, അന്നാ സാന്റോ അറക്കപ്പറമ്പിൽ, എഡ് വിൻ മനേഷ് മുന്തിരിങ്ങാട്ടുകുന്നേൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.





