Kottayam weather

കോട്ടയം ജില്ലയിൽ റെഡ് അലർട്ട്; ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു

കോട്ടയം ജില്ലയിൽ ഇന്ന് (ഓഗസ്റ്റ് 1 ശനി) റെഡ് അലർട്ട് പ്രഖ്യാപിച്ചു. അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് ജില്ലാ കലക്ടർ ചേതൻ കുമാർ മീണ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, ട്യൂഷൻ സെൻററുകൾ, സ്‌പെഷൽ‌ ക്ലാസുകൾ എന്നിവയ്ക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല.

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മണിമലയാറിന്‍റെയും മീനച്ചിലാറിന്‍റെയും തീരങ്ങളിലും മണ്ണിടിച്ചില്‍ സാധ്യതയുള്ള മേഖലകളിലും താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ അറിയിച്ചു.

നദികളില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യം പരിഗണിച്ച് അധികൃതരുടെ നിര്‍ദേശം പാലിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ തയ്യാറാകണം- കളക്ടര്‍ നിര്‍ദേശിച്ചു.
മീനച്ചില്‍, കാഞ്ഞിരപ്പള്ളി താലൂക്കുകളില്‍ ചെറിയ തോതില്‍ ഉരുള്‍പൊട്ടലുകളുണ്ടായി.

തഹസില്‍ദാര്‍മാരുടെ നേതൃത്വത്തില്‍ പോലീസും ഫയര്‍ഫോഴ്സും തദ്ദേശ സ്ഥാപനങ്ങളും ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് നീക്കുന്നതിന് നടപടി സ്വീകരിച്ചുവരുന്നതായി കളക്ടര്‍ അറിയിച്ചു.

എല്ലാ കേന്ദ്രങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കുന്നതിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതുവരെ ആറു കേന്ദ്രങ്ങളില്‍ ക്യാമ്പുകള്‍ തുറന്നു. ക്യാമ്പുകളുടെ പട്ടിക ചുവടെ:

1.ജെ.ജെ മര്‍ഫി സ്കൂള്‍ എന്തയാര്‍
2.സി.എം.എസ് എല്‍.പി സ്കൂള്‍ കൂട്ടിക്കല്‍
3.ശങ്കര്‍ മെമ്മോറില്‍ സ്കൂള്‍ ഇളംകാട്
4.തുഷാര ക്ലബ് പെരുന്തുരുത്ത്
5.സി.എം.എസ് എള്‍.പി സ്കൂള്‍ മുണ്ടക്കയം
6.സെന്‍റ് ജോസഫ് ഹൈസ്കൂള്‍ പുത്തന്‍ചന്ത , മുണ്ടക്കയം

Leave a Reply

Your email address will not be published. Required fields are marked *