General

പ്രി​യ​ദ​ർ​ശി​നി കാ​ര​ണം ര​ക്ഷ​യി​ല്ല; സ്വ​കാ​ര്യ ബ​സു​ട​മ​ക​ളു​ടെ സെ​ക്ര​ട്ടേ​റി​യേ​റ്റ് മാ​ർ​ച്ച് 14ന്

പ്രി​യ​ദ​ർ​ശി​നി പ​ദ്ധ​തി​മൂ​ലം പ്ര​തി​സ​ന്ധി​യി​ലാ​യ സ്വ​കാ​ര്യ​ബ​സു​ക​ളെ സം​ര​ക്ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഉ​ട​മ​ക​ൾ പ്ര​തി​ഷേ​ധ​ത്തി​ലേ​ക്ക്. സ​മ​ര​ത്തി​ന്‍റെ ആ​ദ്യ​പ​ടി​യാ​യി 14ന് ​സം​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ ബ​സു​ട​മ​ക​ൾ സെ​ക്ര​ട്ടേ​റി​യ​റ്റി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തും. കേ​ര​ള സ്റ്റേ​റ്റ് പ്രൈ​വ​റ്റ് ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് ഫെ​ഡ​റേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ഷേ​ധ മാ​ർ​ച്ച്.

പ്രി​യ​ദ​ർ​ശി​നി പ​ദ്ധ​തി മൂ​ലം ബ​സു​ട​മ​ക​ളും ജീ​വ​ന​ക്കാ​രും നേ​രി​ടു​ന്ന സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക്ക് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് സം​ഘ​ട​ന​യു​ടെ പ്ര​ധാ​ന ആ​വ​ശ്യം. പ്ര​വ​ർ​ത്ത​ന​ച്ചെ​ല​വി​ന് ആ​നു​പാ​തി​ക​മാ​യി ബ​സ് ചാ​ർ​ജ് വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നും വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ൺ​സ​ഷ​ൻ നി​ര​ക്കി​ലും വ​ർ​ധ​ന വ​രു​ത്ത​ണ​മെ​ന്നു​മാ​ണ് ഫെ​ഡ​റേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

സ​ർ​ക്കാ​ർ അ​നു​കൂ​ല​മാ​യ തീ​രു​മാ​നം കൈ​ക്കൊ​ള്ളാ​ത്ത പ​ക്ഷം സ​മ​രം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​മെ​ന്നും ബ​സു​ട​മ​ക​ൾ മു​ന്ന​റി​യി​പ്പ് ന​ൽ​കി. ര​ണ്ടാം ഘ​ട്ട​മാ​യി ഒ​ക്ടോ​ബ​ർ അ​വ​സാ​ന വാ​രം സെ​ക്ര​ട്ടേ​റി​യ​റ്റ് പ​ടി​ക്ക​ൽ ഫെ​ഡ​റേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ നി​രാ​ഹാ​ര സ​മ​രം ന​ട​ത്തും. ഇ​തി​നു​ശേ​ഷ​വും ആ​വ​ശ്യ​ങ്ങ​ളി​ൽ ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ ന​വം​ബ​ർ ആ​ദ്യ​വാ​രം മു​ത​ൽ സം​സ്ഥാ​ന​വ്യാ​പ​ക​മാ​യി സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​യ്ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *