എലിവാലി: രാമപുരം ഉപജില്ലാ ശാസ്ത്രോത്സവത്തിൽ തുടർച്ചയായ മൂന്നാം തവണയും മൂന്നാം സ്ഥാനം കരസ്ഥമാക്കി എലിവാലി സെന്റ് ജോർജ് എൽ.പി.എസ്. അഭിമാനനേട്ടം സ്വന്തമാക്കി. മികച്ച പ്രകടനത്തിലൂടെ വിദ്യാർത്ഥികൾ സ്കൂളിന്റെ യശസ്സ് ഉയർത്തി.
അറിവും കഴിവും സർഗാത്മകതയും സമന്വയിപ്പിച്ചുകൊണ്ട് വിവിധ ഇനങ്ങളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികളാണ് ഈ ശ്രദ്ധേയമായ നേട്ടത്തിന് അർഹരായത്. തുടർച്ചയായ മൂന്നാം വർഷവും മൂന്നാം സ്ഥാനം നിലനിർത്താനായത് വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ്.
വിജയികളായ വിദ്യാർത്ഥികളെ സ്കൂൾ മാനേജർ റവ. ഫാ. മാത്യു തടത്തിൽ, ഹെഡ്മിസ്ട്രസ് ശ്രീമതി ബിബി തോമസ്, അധ്യാപകർ , രക്ഷിതാക്കൾ എന്നിവർ അഭിനന്ദിച്ചു.





