Poonjar

പഞ്ചായത്ത് വികസനത്തിന് ജനകീയ നിർദേശങ്ങൾ ;‘നാളത്തെ പഞ്ചായത്ത്’ വികസന പത്രിക കൈമാറി

പൂഞ്ഞാർ: പഞ്ചായത്തിന്റെ ഭാവി വികസനത്തിന് ജനകീയ നിർദേശങ്ങൾ ഉൾപ്പെടുത്തി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പൂഞ്ഞാർ തെക്കേക്കര യൂണിറ്റ് തയ്യാറാക്കിയ നാളത്തെ പഞ്ചായത്ത് ജനകീയ വികസന പത്രിക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനർവ്വ മോഹന് കൈമാറി.

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മേഖല സെക്രട്ടറി എം.ആർ പ്രസന്നകുമാറാണ് വികസന പത്രിക കൈമാറിയത്. പഞ്ചായത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് വിവിധ മേഖലകളിൽ നടപ്പാക്കേണ്ട പദ്ധതികളും ജനകീയ ഇടപെടലുകളും സംബന്ധിച്ച നിർദേശങ്ങൾ ഉൾപ്പെടുത്തിയാണ് പത്രിക തയ്യാറാക്കിയിരിക്കുന്നത്.

ഗ്രാമപഞ്ചായത്ത് അംഗങ്ങളായ നിഷ സാനു, സുജിത്ത് പി.സി., കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പൂഞ്ഞാർ തെക്കേക്കര യൂണിറ്റ് ജോയിന്റ് സെക്രട്ടറി പി.ബി. സാനു എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *