കോട്ടയം: കെ റ്റി യു സി സംസ്ഥാന പ്രധിനിധി സമ്മേളനത്തോടനുബന്ധിച്ച് പാർട്ടി ചെയർമാൻ പി ജെ ജോസഫ് കൈമാറിയ പോസ്റ്ററിന്റെ പ്രകാശനം കെ റ്റി യു സി സംസ്ഥാന പ്രസിഡന്റ് റോയി ഉമ്മൻ ആലപ്പുഴ ജില്ലാ പ്രസിഡന്റ് ഇമ്മാനുവൽ സ്കറിയായ്ക്ക് നൽകി നിർവഹിച്ചു.
പാർട്ടി സംസ്ഥാന സെക്രട്ടറിമാരായ എ കെ ജോസഫ്, ജോയി ചെട്ടിശ്ശേരി, കെ റ്റി യു സി ഭാരവാഹികളായ ഷൈജി കോട്ടപ്പള്ളി, സാജൻ വെള്ളനാട് തിരുവനന്തപുരം ,മാത്യു ജോർജ് കൊല്ലം, പി സി രാജു പത്തനംതിട്ട, സേവ്യർ ദൈവത്താംപറമ്പിൽ, അജീഷ് വേലനിലം തുടങ്ങിയവർ സംസാരിച്ചു.





