പൂഞ്ഞാർ: പശ്ചിമഘട്ട പരിസ്ഥിതി ലോലപ്രദേശ വിഷയത്തിൽ മലയോര ജനതയുടെ ആശങ്കകൾ ചർച്ച ചെയ്യുന്നതിനായി കേരള കർഷകസംഘം സംഘടിപ്പിക്കുന്ന കൺവെൻഷൻ നാളെ (സെപ്റ്റംബർ 12) വൈകിട്ട് മൂന്നിന് പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് ഹാളിൽ നടക്കും. ഇടുക്കി മുൻ എം.പി. ജോയ്സ് ജോർജ് ഉദ്ഘാടനം ചെയ്യും. കേരള കർഷകസംഘം ജില്ലാ പ്രസിഡന്റ് അഡ്വ. ജോസഫ് ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തും.
കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച പുതിയ കരട് വിജ്ഞാപനം സംബന്ധിച്ച ആശങ്കകളും മലയോര ജനത നേരിടുന്ന പ്രശ്നങ്ങളും കൺവെൻഷനിൽ ചർച്ച ചെയ്യും. ജനവാസ മേഖലകൾ, കൃഷിഭൂമികൾ, തോട്ടം മേഖലകൾ എന്നിവ പരിസ്ഥിതി ലോലപ്രദേശ പട്ടികയിൽനിന്ന് ഒഴിവാക്കുന്നതിനുള്ള തുടർനടപടികളും ആലോചിക്കും.
പൂഞ്ഞാർ തെക്കേക്കര, തീക്കോയി, മേലുകാവ്, കൂട്ടിക്കൽ എന്നീ വില്ലേജുകളെ പരിസ്ഥിതി ലോലപ്രദേശ പട്ടികയിൽനിന്ന് പൂർണമായി ഒഴിവാക്കണമെന്ന ആവശ്യവും ഇതിനായി സ്വീകരിക്കേണ്ട തുടർനടപടികളും കൺവെൻഷനിൽ ചർച്ച ചെയ്യും. കേന്ദ്ര വിജ്ഞാപനം പിൻവലിക്കുക, ജനവാസ മേഖലകളും കൃഷിഭൂമികളും തോട്ടം മേഖലകളും പട്ടികയിൽനിന്ന് ഒഴിവാക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ.





