General

വെള്ളികുളം മിഷൻ ലീഗ് ശാഖയുടെ ആഭിമുഖ്യത്തിൽ മിഷൻ ഞായർ ആചരിച്ചു

വെള്ളികുളം: ചെറുപുഷ്പ മിഷൻ ലീഗ് വെള്ളികുളം ശാഖയുടെ ആഭിമുഖ്യത്തിൽ മിഷൻ ഞായർ ആചരിച്ചു. അലോണാ ജോ തോട്ടപ്പള്ളിൽ മീറ്റിങ്ങിൽ അധ്യക്ഷത വഹിച്ചു. ഫാ.ബിൻസ് ജോസഫ് പൊട്ടനാനിയിൽ എം.എസ്.ടി മിഷൻ ഞായർ ആചരണം ഉദ്ഘാടനം ചെയ്തു.

നീതു സന്തോഷ് താന്നിപ്പൊതിയിൽ മിഷൻ ഞായർ സന്ദേശം നൽകി. ഇതോടനുബന്ധിച്ചു വാഴ്ത്തപ്പെട്ട തേവർപറമ്പിൽ കുഞ്ഞച്ചൻ അനുസ്മരണവും നടത്തി. ജാസ്മിൻ പ്രതീഷ് കൊച്ചു കൂടിയാറ്റ് കുഞ്ഞച്ചൻ അനുസ്മരണ സന്ദേശം നൽകി.വികാരി ഫാ സ്കറിയ വേകത്താനം മുഖ്യപ്രഭാഷണം നടത്തി. കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

സിസ്റ്റർ ദിയാ മരിയ കുന്നേൽ സി.എം.സി. അൽഫോൻസാ ജിബിൻ ചിറ്റത്ത്, അനു ജോർജ് മുന്തിരിങ്ങാട്ടുകുന്നേൽ, സെഫി മരിയ മുത്തനാട്ട്, ജസ്റ്റിൻ രാജേഷ് വേലിക്കകത്ത് റിനു റെജി ചെരുവിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *