chemmalamattam Obituary

ചെമ്മലമറ്റംകാരുടെ സ്വന്തം പിതാവ് രാജ്കോട്ട് മുൻ ബിഷപ്പ് മാർ ഗ്രിഗറി കരോട്ടെംപ്രേൽ അന്തരിച്ചു

ചെമ്മലമറ്റം: രാജ്കോട്ട് രൂപതയുടെ മുൻ ബിഷപ്പ് (ബിഷപ്പ് എമിരിറ്റസ്) മാർ ഗ്രിഗറി കരോട്ടെംപ്രേൽ സി.എം.ഐ. (93) അന്തരിച്ചു. രാജ്കോട്ട് സി.എം.ഐ. പ്രവിശ്യാ ഭവനിൽ വിശ്ര മജീവിതം നയിച്ചുവരികയായിരുന്ന അദ്ദേഹം കുറച്ചുകാലമായി വാർധക്യസഹജമായ രോഗ ങ്ങളുടെ അസ്വസ്ഥതകളിലായിരുന്നു.

ശവസംസ്കാര ചടങ്ങുകൾ 2026 ജൂലൈ 21 (ചൊവ്വാഴ്ച) ഉച്ചയ്ക്ക് 2:00 മണിക്ക് രാജ്കോട്ടിലെ സേക്രഡ് ഹാർട്ട് കത്തീഡ്രലിൽ (പ്രേം മന്ദിർ) നടക്കും

ഈരാറ്റുപേട്ട ചെമ്മലമറ്റം ഗ്രാമത്തിൽ കരോട്ടെംപ്രേൽ ദേവസ്യ-റോസമ്മ ദമ്പതികളുടെ നാലു മക്കളിൽ മൂന്നാമനാണ് പേപ്പച്ചൻ എന്നു ചെറുപ്പത്തിൽ വിളിക്കപ്പെട്ടിരുന്ന ബിഷപ്പ് മാർ ഗ്രിഗറി. തോമസ്, സലേഷ്യൻ സഭാംഗമായിരുന്ന അന്തരിച്ച ഫാ. സെബാസ്റ്റ്യൻ കരോട്ടെംപ്രേൽ, സിസ്റ്റർ മരിയ എന്നിവരാണ് സഹോദരങ്ങൾ.

ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ സ്കൂൾ, കാളകെട്ടി അച്ചാമ്മ മെമ്മോറിയൽ ഹൈസ്കൂൾ എന്നിവിടങ്ങളിലായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം തേവര എസ്.എച്ച്. കോളജിൽ ഇന്റർമീഡിയറ്റിനു പഠിച്ചു വിജയം നേടി. തുടർന്ന് സി.എം.ഐ. കൊച്ചി തിരുഹൃ ദയ പ്രവിശ്യയിൽ വൈദിക വിദ്യാർത്ഥിയായി. 1963 മെയ് 17-നു തലശേരി രൂപതാമെത്രാൻ മാർ സെബാസ്റ്റ്യൻ വള്ളോപ്പള്ളിയിൽ നിന്നും വൈദികപട്ടം സ്വീകരിച്ചു.

1978-81, 1981-83 കാലഘട്ടങ്ങളിൽ സി.എം.ഐ. കൊച്ചി പ്രവിശ്യയുടെ പ്രൊവിൻഷ്യാളാ യി. പ്രൊവിൻഷ്യാൾ പദവിയിലെ രണ്ടാംഘട്ടം പൂർത്തിയാക്കുന്നതിനുമുമ്പ് രാജ്കോട്ട് രൂപ തയുടെ ബിഷപ്പായി. 1983 ഏപ്രിൽ 24-നു രാജ്കോട്ട് നടന്ന ചടങ്ങിൽ കർദിനാൾ മാർ ആന്റണി പടിയറ ഫാ. ഗ്രിഗറിയെ മെത്രാനായി അഭിഷേകം ചെയ്തു.

2010 ജൂലൈ 16-നു റിട്ടയർ ചെയ്യുന്നതുവരെ 27 വർഷം രാജ്കോട്ട് രൂപതയ്ക്കും സീറോ മലബാർ സഭയ്ക്കും വേണ്ടി കഠിനാധ്വാനം ചെയ്തു. ബിഷപ്പ് മാർ ഗ്രിഗറി ആരംഭിച്ച സ്കൂളുകളും സ്ഥാപനങ്ങളും രാജ്കോട്ട് രൂപതയെ വളർച്ച യുടെ പന്ഥാവിലൂടെ നയിച്ചു.

സാംസ്കാരിക അനുരൂപണമെന്ന ആശയം മുന്നോട്ടുവച്ചു പ്രവർത്തിച്ച അദ്ദേഹത്തിന്റെ സ്വപ്നസാഫല്യമാണ് രാജ്കോട്ടെ പം മന്ദിർ കത്തീഡ്രൽ. കഷ്ടപ്പെട്ടു സ്ഥാപിച്ച ക്രൈസ്റ്റ് ഹോസ്പിറ്റൽ കോവിഡിന്റെ കാലത്ത് നൂറുകണക്കിനാളുക ളുടെ ജീവൻ രക്ഷിച്ചു.

ഗുജറാത്തിനെ ഞെട്ടിച്ച് 2001 ജനുവരി 26-ലെ ഭൂകമ്പത്തിൽ തകർന്ന നൂറുകണക്കിനു ഗ്രാമങ്ങളെയും വഴിയാധാരമായ മനുഷ്യജീവിതങ്ങളെയും കൈപിടിച്ചുയർത്താൻ ബിഷപ്പ് ഗ്രിഗറിയുടെ നേതൃത്വത്തിൽ രാജ്കോട്ട് രൂപത നടത്തിയ പ്രവർത്തനങ്ങൾ ദേശീയശ്രദ്ധ നേടി.
സീറോ മലബാർ സഭയുടെ മൈഗ്രന്റ് കമ്മീഷൻ ചെയർമാൻ എന്ന നിലയിൽ അദ്ദേഹം നടത്തിയ പ്രവർത്തനങ്ങളും വത്തിക്കാന് സമർപ്പിച്ച റിപ്പോർട്ടുകളുമാണ് അമേരിക്കയിലെ ഷിക്കാഗോ രൂപതയുടെയും ഓസ്ട്രേലിയയിലെ മെൽബൺ രൂപതയുടെയും സ്ഥാപനത്തിനു വഴിവച്ചത്.
അറിയപ്പെടുന്ന ഗ്രന്ഥകാരനായ ബിഷപ്പ് ഗ്രിഗറി അമ്പതോളം പുസ്തകങ്ങൾ രചിച്ചി ട്ടുണ്ട്.

അന്തർദേശീയ നിലവാരമുള്ള തേർഡ് മില്ലേനിയം’, ‘സെന്റ് തോമസ് ക്രിസ്ത്യൻസ് എന്നീ ഇംഗ്ലിഷ് പ്രസിദ്ധീകരണങ്ങൾ അദ്ദേഹത്തിന്റെ അക്ഷരസ്വപ്നങ്ങളുടെ സാക്ഷാ ത്കാരമാണ്. രണ്ടുവർഷത്തിലേറെയായി പൂർണാന്ധത സംഭവിച്ചശേഷമാണ് ഗ്രന്ഥരചനയും വായനയും നിർത്തിവയ്ക്കേണ്ടിവന്നത്.

കച്ച് വികാസ് ട്രസ്റ്റിന്റെ ഐതിഹാസിക പ്രവർത്തന വിജയത്തിൽ ബിഷപ്പ് ഗ്രിഗറിയുടെ ആശയങ്ങൾ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ദേവ് പ്രിയ, സെന്റ് അൽഫോൻസ എന്നീ സന്യാ സിനി സമൂഹങ്ങൾക്കു ജന്മം കൊടുത്ത് പ്രാന്തവത്ക്കരിക്കപ്പെട്ടവരുടെ ജീവിതത്തിനു തണ ലേകാൻ പരിശ്രമിച്ചു. ജീവിതസായാഹ്നത്തിൽ ഒറ്റപ്പെട്ടവർക്കുവേണ്ടി Meals an Wheels എന്ന പദ്ധതി തുടങ്ങിയത് റിട്ടയർ ചെയ്തശേഷം 2011-ലാണ്.

ക്രിസ്തീയ താപസിയായ പ്രസന്ന ദേവിയെക്കുറിച്ച് ബിഷപ്പ് ഗ്രിഗറി എഴുതിയ ഇംഗ്ലിഷ് ജീവചരിത്ര പുസ്തകത്തിൽ ആവർത്തിക്കുന്ന വാക്കുകളാണ് Inner voice, Inner call എന്നിവ. ഉൾവിളി എന്നാണിതിന്റെ മലയാള പരിഭാഷ. മനസിൽ ഉണരുന്ന പരിശുദ്ധാരൂപിയുടെ പ്രചോ ദനമായ ഉൾവിളിയാണ് ബിഷപ്പ് ഗ്രിഗറിയുടെ ജീവിതത്തെ അന്ത്യംവരെ മുന്നോട്ടു നയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *