വെള്ളികുളം: സൺഡേസ്കൂൾ ഫൊറോന രചനാ മത്സരത്തിൽ വെള്ളികുളം സെൻ്റ് ആൻ്റണീസ് സൺഡേസ്കൂൾ ‘എ” വിഭാഗത്തിൽ 215 പോയിന്റുകളോടെ ഒന്നാംസ്ഥാനം കരസ്ഥമാക്കി.ഉപന്യാസം, ചെറുകഥ, കവിത, കളറിംഗ്,പെൻസിൽ ഡ്രോയിങ് എന്നീ വിവിധ വിഭാഗങ്ങളിലായി നടത്തിയ മത്സരത്തിൽ ഉയർന്ന വിജയമാണ് കരസ്ഥമാക്കിയത്.
വിദ്യാർത്ഥികളും അധ്യാപകരും ഉൾപ്പടെ 39 പേർ മത്സരത്തിൽ പങ്കെടുത്തു.മത്സരത്തിൽ ഉന്നത വിജയം നേടിയവരെ വികാരി ഫാ.സ്കറിയ വേകത്താനം,ഹെഡ്മാസ്റ്റർ ജോമോൻ കടപ്ലാക്കൽ,പിടിഎ പ്രസിഡൻ്റ് ജോജോ തുണ്ടത്തിൽ തുടങ്ങിയവർ അഭിനന്ദിച്ചു.





