കോട്ടയം: കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ അമരക്കാരിൽ പ്രമുഖനും കോട്ടയം പബ്ലിക് ലൈബ്രറി പ്രസിഡന്റും കുട്ടികളുടെ ലൈബ്രറി ചെയർമാനുമായ ഏബ്രഹാം ഇട്ടിച്ചെറിയക്ക് ബിജെപി മുൻ സംസ്ഥാന അധ്യക്ഷനും, മുൻ മിസോറാം ഗവർണ്ണറുമായ കുമ്മനം രാജശേഖരൻ ,സംസ്ഥാന ഉപാദ്ധ്യക്ഷൻ അഡ്വ: ഷോൺ ജോർജ്,ബിജെപി കോട്ടയം വെസ്റ്റ് ജില്ല അദ്ധ്യക്ഷൻ ലിജിൻ ലാൽ എന്നിവർ അന്ത്യാഞ്ജലികൾ അർപ്പിച്ചു.
1982 മുതൽ നാലു പതിറ്റാണ്ടിലേറെക്കാലമായി ഇന്ത്യയിലെ അക്ഷരനഗരിയായ കോട്ടയത്തെ പബ്ലിക് ലൈബ്രറിയെ മുൻനിരയിൽ നയിച്ച വ്യക്തിയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ദീർഘവീക്ഷണമുള്ള നേതൃപാടവമാണ് കോട്ടയം പബ്ലിക് ലൈബ്രറിയെ ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും മികച്ച സാംസ്കാരിക കേന്ദ്രങ്ങളിലൊന്നാക്കി മാറ്റിയത്.
ഗ്രന്ഥശാലാ രംഗത്തെ സംഭാവനകൾ ഏബ്രഹാം ഇട്ടിച്ചെറിയയുടെ നേതൃത്വകാലത്ത് കോട്ടയം പബ്ലിക് ലൈബ്രറി വലിയ വികസന മുന്നേറ്റങ്ങളാണ് കൈവരിച്ചത് എന്നും ശ്രീ കുമ്മനം രാജശേഖരൻ അനുസ്മരിച്ചു.





