ചെമ്മലമറ്റം: സഹജീവികളോടുള്ള കാരുണ്യവും സ്നഹവും പ്രകടമാക്കി ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ വിദ്യാർത്ഥികൾ കഴിഞ്ഞ ജൂൺ മാസം മുതൽ തുടങ്ങിയ സേന്ഹ വണ്ടി യാത്ര തുടരുന്നു. എല്ലാ ചൊവ്വാഴ്ചകളിലും സ്കൂളിൽ നിന്നും പുറപ്പെടുന്ന സേനഹവണ്ടി വിവിധ അനാഥ ലായങ്ങളിൽ എത്തിചേരുന്നു. അറുപതോളം ചോറും പൊതിയും കറിക്കൂട്ടങ്ങളുമായിട്ടാണ് സ്നേഹ വണ്ടി പുറപ്പെടുന്നത്. സ്കൂളിലെ ആയിരത്തോളം വിദ്യാർത്ഥികളും ഇതിൽ പങ്കാളികളാകുന്നു എന്നതാണ് സ്നേഹ പൊതിയുടെ പ്രത്യേകത. പാലാ മരിയസദനത്തിലെ മുത്തോലിയിലുള്ള തല ചായ്ക്കാൻ ഒരിടം എന്ന സ്ഥാപനത്തിലാണ് ഈ ആഴ്ചയിലെ Read More…
ഭവനങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും ലഹരി വിരുദ്ധ സന്ദേശങ്ങൾ പതിപ്പിച്ച് ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ
ചെമ്മലമറ്റം: ‘ലഹരി ഉപേക്ഷിക്കു ജീവിതം ലഹരിയാക്കു’ എന്ന സന്ദേശവുമായി ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ വിദ്യാർത്ഥികളും അദ്ധ്യാപകരും ഭവനങ്ങളിലും സ്ഥാപനങ്ങളിലും ലഹരി വിരുദ്ധ സന്ദേശങ്ങൾ പതിച്ചു. സ്കൂളിലെ ആയിരം വിദ്യാർത്ഥികളുടെയും ഭവനങ്ങളിൽ സന്ദേശം എത്തിക്കും. ലഹരിക്ക് എതിരേ രക്ഷിതാക്കളുടെ ഒപ്പ് ശേഖരവും നടത്തി. ലഹരി വിരുദ്ധ പ്രതിഞ്ജ എടുത്തു. ഹെഡ് മാസ്റ്റർ സാബു മാത്യു അദ്ധ്യാപകരായ ജിജി ജോസഫ അജൂജോർജ് സിനുജോസഫ് എന്നിവർ നേതൃത്വം നല്കി.
ശാസ്ത്രത്തിന്റെ അനന്തസാധ്യതകൾ പുതിയ തലമുറ പരമാവധി പ്രയോജനപെടുത്തണമെന്ന് ഡോക്ടർ ഗീരിഷ് ശർമ്മ
ചെമ്മലമറ്റം: ശാസ്ത്രത്തിന്റെ അനന്തസാധ്യതകൾ പുതിയ തലമുറ പരമാവധി പ്രയോജനപെടുത്തണമെന്ന് ഡോക്ടർ ഗീരിഷ് ശർമ്മ. തന്റെ മാതൃവിദ്യാലയമായ ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈ സ്കൂളിൽ നൽകിയ സ്വീകരണത്തിന് മറുപടി പറയുക ആയിരുന്നു അദ്ദേഹം. ഓരോ ഭാരതീയനും അഭിമാനമായി മാറിയ ചന്ദ്രയാൻ 3 ന്റെ വിജയത്തിൽ പിന്നിൽ പ്രവർത്തിച്ച ഡോ. ഗിരിഷ് ശർമ്മക്ക് മാതൃവിദ്യാലയമായ ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിൽ വിദ്യാർത്ഥികളും അധ്യാപകരും പൂർവ്വ വിദ്യാർത്ഥികളും ചേർന്നാണ് സ്വീകരണം നല്കിയത്. ഇന്ന് രാവിലെ പത്ത് മണിക്ക് പാരിഷ് ഹാളിൽ കൂടിയ Read More…
ചന്ദ്രയാൻ നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച ഡോ. ഗിരീഷ് ശർമ്മയ്ക്ക് മാതൃവിദ്യാലയത്തിൽ സ്വീകരണം
ചെമ്മലമറ്റം: ഓരോ ഭാരതീയനും അഭിമാനമായി മാറിയ ചന്ദ്രയാൻ 3 ന്റെ വിജയത്തിൽ പിന്നിൽ പ്രവർത്തിച്ച ഡോ. ഗിരിഷ് ശർമ്മയ്ക്ക് മാതൃവിദ്യാലയമായ ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിൽ വിദ്യാർത്ഥികളും അധ്യാപകരും പൂർവ്വ വിദ്യാർത്ഥികളും ചേർന്ന് സ്വീകരണം നല്കും. നാളെ രാവിലെ പത്ത് മണിക്ക് പാരിഷ് ഹാളിൽ നടക്കുന്ന പൊതുസമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് ബിജി ജോർജ് ഉദ്ഘാടനം ചെയ്യും. സ്കൂൾ മാനേജർ ഫാദർ സെബാസ്റ്റ്യൻ കൊല്ലം പറമ്പിൽ അധ്യക്ഷത വഹിക്കും. ഹെഡ് മാസ്റ്റർ സാബു മാത്യു വാർഡ് മെമ്പർ രമേശ് Read More…
അദ്ധ്യാപക ദിനത്തിൽ രക്തം ദാനം ചെയ്ത് ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ അദ്ധ്യാപകർ
ചെമ്മലമറ്റം : രക്തം നല്കു ജീവൻ രക്ഷിക്കു എന്ന മുദ്രാവാക്യം ഉയർത്തി രക്തം ദാനം ചെയ്തും സ്നേഹ പൊതി ചോറ് നല്കിയും വേറിട്ട അധ്യാപകദിനം ആഘോഷിച്ച് ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ അദ്ധ്യാപകർ . അദ്ധ്യാപകദിനത്തിൽ സഹജീവികളോടുള്ള കാരുണ്യവും സ്നേഹവും പ്രകടിപ്പിച്ച് അദ്ധ്യാപകർ പാലാ മെഡിസ്റ്റിയിൽ ആണ് രക്തദാനം നല്കിയത്. കൂടാതെ മണിയംകുളം രക്ഷാ ഭവനത്തിലെ സഹോദരങ്ങൾക്ക് സ്നേഹ പൊതികൾ നല്കി. പാരിഷ് ഹാളിൽ നടന്ന പൊതുസമ്മേളനം സ്കൂൾ മാനേജർ ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ ഉദ്ഘാടനം ചെയ്തു. ഹെഡ് Read More…
സ്നേഹ പൊതിയും ഗുരുവന്ദനവുമായി അധ്യാപക ദിനാഘോഷം
ചെമ്മലമറ്റം : സഹജീവികളോടുള്ള കാരുണ്യവും സ്നേഹവും പ്രകടമാക്കി അധ്യാപകദിനത്തിൽ സ്നേഹ പൊതി നല്കുകയാണ് ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിലെ അധ്യാപകരും അനദ്ധ്യാപകരും. സ്കൂളിലെ മുഴുവൻ അദ്ധ്യാപകരും അനദ്ധ്യാപകരും മണിയംകുളം രക്ഷാഭവനിലെ സഹോദരങ്ങൾക്കാണ് ഉച്ച ഊണ് നല്കുന്നത്. തുടർന്ന് പതിനൊന്ന് മണിക്ക് പാരിഷ് ഹാളിൽ ഗുരുവന്ദനം പോഗ്രാം നടക്കും. സ്കൂളിലെ മുഴുവൻ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾ ഗുരുവന്ദനം അർപ്പിക്കും. സ്കൂൾ മാനേജർ ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ, ഫാദർ തോമസ് കട്ടിപ്പറമ്പിൽ, ഹെഡ് മാസ്റ്റർ സാബു മാത്യു, പിടിഎ പ്രസിഡന്റ് ജിജി Read More…
ഡിജിറ്റൽ ഓണാഘോഷം ഒരുക്കി ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റസ് വിദ്യാർത്ഥികൾ
ചെമ്മലമറ്റം :ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സിന്റെ സ്കൂൾ ലെവൽ ക്യാമ്പ് സമാപിച്ചു. ക്യാമ്പിൽ പങ്കെടുത്ത ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥികൾ ഒരുക്കിയ ഡിജിറ്റൽ ഓണാഘോഷം ശ്രദ്ദേയമായി. ചെണ്ടമേളം,പൂക്കള മൽസരം, ഊഞ്ഞാലാട്ടം തുടങ്ങിയ ഡിജിറ്റൽ മൽസരങ്ങളിലൂടെ പ്രോഗ്രാമിംങ്ങ് ആനിമേഷൻ തുടങ്ങിയ സോഫ്റ്റ്വെയറുകളിൽ പരിശീലനം നല്കി. അരുവിത്തുറ സെന്റ് ജോർജ് ഹൈസ്കൂളിലെ അധ്യാപിക മേരി ജോൺ ക്ലാസ്സ് നയിച്ചു. ഹെഡ് മാസ്റ്റർ സാബു മാത്യു, അധ്യാപകരായ സോണിയപോൾ, ബിജി സെബാസ്റ്റ്യൻ തുടങ്ങിയവർ നേതൃത്വം നല്കി.
ചെമ്മലമറ്റം പന്ത്രണ്ട് ശ്ലീഹൻമാരുടെ പള്ളിയിൽ എട്ട് നോമ്പ് ആചരണം
ചെമ്മലമറ്റം: ചെമ്മലമറ്റം പന്ത്രണ്ട് ശ്ലീഹൻമാരുടെ പള്ളിയിൽ എട്ട് നോമ്പ് ആചരണം ഒന്നു മുതൽഎട്ട് വരെ തിയതികളിൽ ആചരിക്കും. ഇടവകയിലെ മുപ്പത് വാർഡുകളുടെ നേതൃത്വത്തിലാണ് എട്ട് നോമ്പ് ആചരണം നടത്തുന്നത്. എല്ലാദിവസവും വൈകുന്നേരം അഞ്ച് മണിക്ക് ജപമാലയും തുടർന്ന് ആഘോഷമായ വി.കുർബ്ബാനയും സ്നേഹവിരുന്നും ഉണ്ടായിരിക്കും. സമാപന ദിവസമായ സെപ്റ്റംബർ എട്ടാം തീയതി വൈകുന്നേരം അഞ്ചിന് ജപമാലയും – തുടർന്ന് വിശുദ്ധ കുർബ്ബാനയും പ്രദിക്ഷണവും നടത്തും. വിവിധ ദിവസങ്ങളിലെ ശുശ്രൂഷകൾ വികാരി ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറബിൽ, ഫാദർ തോമസ് കട്ടിപ്പറമ്പിൽ Read More…
ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിൽ പുതുമ നിറഞ്ഞ കറിക്കരിയൽ മൽസരം ശ്രദ്ധേയമായി
ചെമ്മലമറ്റം: ഓണാഘോഷത്തോട് അനുബന്ധിച്ച് ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിൽ പെൺകുട്ടികൾക്കായി നടത്തിയ കറിക്കരിയൽ മൽസരം ശ്രദ്ധേയമായി. മൽസരം കാണാനും പ്രോത്സാഹിപ്പിക്കാനും മാതാപിതാക്കളും എത്തിയത് മൽസരത്തിന് ആവേശമായി. നിശ്ചിത സമയത്തിനുള്ളിൽ പപ്പായ ചെത്തി അരിഞ്ഞ് കൊടുക്കുക എന്നതാണ് മൽസരം. പെൺകുട്ടികളിലെ പാചകത്തെ പ്രാൽ സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ മൽസരത്തിൽ നൂറുകണക്കിന് പെൺകുട്ടികളാണ് അണിചേർന്നത്. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ ഷോൺ ജോർജ് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
ലഹരിക്ക് എതിരേ ബോധവൽക്കരണവുമായി മാവേലി മന്നൻ എത്തി; വേറിട്ട ഓണാഘോഷവുമായി ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ ചെമ്മലമറ്റം
ചെമ്മലമറ്റം: വേറിട്ട ഓണാഘോഷവുമായി ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ ചെമ്മലമറ്റം. ‘ലഹരി ഉപേക്ഷിക്കു ജീവിതം സുന്ദരമാക്കു’ എന്ന സന്ദേശവുമായി മാവേലി മന്നൻ എത്തിയത് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ആവേശമായി. ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളാണ് ലഹരിക്ക് എതിരേ വേറിട്ട സന്ദേശവുമായി ഓണാഘോഷം നടത്തിയത്. തുടർന്ന് ഓട്ടോറിക്ഷാ തൊഴിലാളികൾ. വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിലും മാവേലി – ലഹരി വിരുദ്ധ സന്ദേശങ്ങൾ നല്കി.സ്കൂളിലെ ആയിരത്തോളം വിദ്യാർത്ഥികൾ പങ്കെടുത്ത ഓണാഘോഷ പരിപാടികൾ ജില്ലാ പഞ്ചായത്ത് മെബർ അഡ്വ ഷോൺ ജോർജ് ഉദ്ഘാടനം ചെയ്തു. ഹെഡ് Read More…