കുറവിലങ്ങാട്: ദേവമാതാ കോളേജിൽ സ്ഥാപിതമായ അത്യാധുനികസാങ്കേതിക നിലവാരം പുലർത്തുന്ന ഡിജിറ്റൽ ലൈബ്രറി സമുച്ചയം ഉന്നതവിദ്യാഭ്യാസമന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. ശിലാഫലകത്തിൻ്റെ അനാച്ഛാദനം മോൻസ് ജോസഫ് എം.എൽ.എ. നിർവഹിച്ചു.
നൂറിൽപരം കമ്പ്യൂട്ടറുകൾ, ഹൈ സ്പീഡ് ഇൻറർനെറ്റ് സംവിധാനം, പതിനായിരക്കണക്കിന് ഇ- ബുക്കുകൾ, ലോകോത്തര നിലവാരം പുലർത്തുന്ന റിസർച്ച് ജേർണലുകൾ തുടങ്ങിയവ വിദ്യാർത്ഥികൾക്കും ഗവേഷകർക്കുമായി സജ്ജീകരിക്കും. ഇതോടെ ദേവമാത കോട്ടയം ജില്ലയിലെ ഏറ്റവും മികച്ച ഡിജിറ്റൽ ലൈബ്രറി സംവിധാനമുള്ള സ്ഥാപനമാകും.
നാക് അക്രഡിറ്റേഷനിൽ 3.67 ഗ്രേഡ് പോയിൻ്റോടെ എ പ്ലസ് പ്ലസ് അംഗീകാരം നേടിയ ദേവമാതയുടെ പ്രയാണത്തെ പുതിയ സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് പ്രിൻസിപ്പൽ ഡോ. സുനിൽ സി. മാത്യു അഭിപ്രായപ്പെട്ടു.
വൈസ് പ്രിൻസിപ്പൽ ഫാ.ഡി നോയി മാത്യു കവളമാക്കൽ, ബർസാർ ഫാ. ജോസഫ് മണിയൻചിറ, ഡോ..ഫിലിപ്പ് ജോൺ, ഡോ.സജി അഗസ്റ്റ്യൻ, സിബി എബ്രാഹം ഐസക്, കുമാരി റിയ പ്രവീൺ എന്നിവർ സംസാരിച്ചു.