kozhuvanal

ലഹരിക്കെതിരേ തെരുവ് നാടകവുമായി കൊഴുവനാൽ സെന്റ് ജോൺ നെ പുംസ്യാൻ സ് എച്ച്.എസിലെ കുട്ടികൾ

കൊഴുവനാൽ: ലഹരി വിരുദ്ധ സന്ദേശം പൊതുജനങ്ങളിലേയ്ക്ക് എത്തിക്കുവാൻ തെരുവ് നാടകവുമായി കുട്ടികളെത്തി. കൊഴുവനാൽ സെൻട്രൽ ജംഗ്ഷനിൽ നടത്തിയ തെരുവ് നാടകത്തിന്റെ ഉദ്ഘാടനം കൊഴുവനാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ജോസി പൊയ്കയിൽ നിർവഹിച്ചു. പാലാ പോലീസ് സ്റ്റേഷനിലെ സബ്ബ് ഇൻസ്പെക്ടർ ശ്രീ സുരേഷ് കുമാർ മുഖ്യ പ്രഭാഷണം നടത്തി.

ഗ്രാമപ്പഞ്ചായത്ത് മെമ്പർ ജസി ജോർജ് , ഹെഡ് മാസ്റ്റർ സോണി തോമസ് , പിറ്റി എ എക്സിക്യൂട്ടീവ് കമ്മറ്റി അംഗം ജോബി മാനുവൽ , സിസ്റ്റർ ലിനറ്റ്, തുടങ്ങിയവർ പ്രസംഗിച്ചു. പാലാ സെന്റ് തോമസ് ട്രെയിനിംഗ് കോളേജിലെ അധ്യാപക വിദ്യാർഥി സിസ്റ്റർ . ബിസ്മി നാടകം സംവിധാനം ചെയ്തു.

നാടകത്തിൽ അബിയ ബന്നി, അൽക്ക ബിനോയി, ആൻ ട്രീസ എബിൻ, നിധി എൻ.എസ്, മേരി റോസ് ജോസി, അഡ്വിൻ രതീഷ് , ദേവിക ബിനോജ്, ശിവാനി ശ്യാംകുമാർ , ഡാൻ ഡൊമിനിക്, അനിരുദ്ധ് പ്രതീഷ്, ഫിയ സനോ , പാർവതി എം.എസ്, ജോസ്മി ജോഷി, മിലൻ മാത്യു, ദേവനന്ദ ബി, ശിവന്യ ആർ, ടെസ് മരിയ ജോർജ് എന്നിവർ പങ്കെടുത്തു. പരിപാടികൾക്ക് അധ്യാപകരായ ജസ്റ്റിൻ ജോസഫ് , ബിബിൻ മാത്യു, സിസ്റ്റർ ലിനറ്റ്, എന്നിവരും സ്കൂളിലെ സകൗട്ട് ആൻഡ് ഗൈഡ് വിദ്യാർഥികളും നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *