ഭരണങ്ങാനം: കുന്നേമുറിയിൽ റവ.സിസ്റ്റർ സെലിൻ മേരി (92) നിര്യാതയായി. സംസ്കാര ശുശ്രുഷകൾ നാളെ (ബുധനാഴ്ച) രാവിലെ 9 മണിക്ക് വിശുദ്ധ കുര്ബാനയോടുകൂടി ആരംഭിച്ച് ഭരണങ്ങാനം സെന്റ് മേരീസ് ഫൊറോന പള്ളിയിൽ.
ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ അൽഫോൻസ ജ്യോതി പ്രോവിൻസ് ഭരണങ്ങാനം ക്ലാര മഠാംഗമാണ്. ഭരണങ്ങാനം, തീക്കോയി, കാക്കോളി, അരുവിത്തുറ മഠങ്ങളിൽ സേവനം ചെയ്തു.
ഭരണങ്ങാനം കുന്നേമുറിയിൽ പരേതനായ ജോസഫിന്റെ മകളാണ്. സഹോദരങ്ങൾ: പരേതരായ സ്കറിയ (ഭരണങ്ങാനം), സിസ്റ്റർ ഫാബിയാനൂസ്, ഏലിക്കുട്ടി കോരംകോട്ട്, ജോസഫ് (കോതമംഗലം).





