Pala

കേരളാ കോ -ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് മീനച്ചിൽ താലൂക്ക് സമ്മേളനം നടന്നു

പാലാ: കേരളാ കോ -ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് മീനച്ചിൽ താലൂക്ക് സമ്മേളനം നടത്തി.മാണി സി കാപ്പൻ എം എൽ എ സമ്മേളനം ഉൽഘാടനം ചെയ്തു.യു. ഡി. എഫ് ജില്ലാ കൺവീനർ ഫിൽസൻ മാത്യൂസ് മുഖ്യപ്രഭാഷണം നടത്തി.

വിരമിച്ച സംഘടനാ ഭാരവാഹികൾക്ക് യോഗത്തിൽ വെച്ച് യാത്രയയപ്പ് നൽകി.സഘടനാംഗങ്ങളുടെ മക്കളിൽ മികച്ച വിജയം കൈവരിച്ചവർക്ക് വിദ്യാഭ്യാസ പ്രോത്സാഹന അവാർഡുകൾ നൽകി.പുതിയ സംഘടനാ നേതാക്കൾക്ക് സ്വീകരണം നൽകി.

താലൂക്ക് പ്രസിഡന്റ്‌ അരുൺ ജെ മൈലാടൂർ അധ്യക്ഷത വഹിച്ചു. കോൺഗ്രസ്‌ പാലാ ബ്ലോക്ക്‌ പ്രസിഡന്റ്‌ എൻ സുരേഷ്, കെ സി.ഇ.എഫ് സംസ്ഥാന ട്രഷറർ കെ കെ സന്തോഷ്‌,ടോമി പൊരിയത്ത്, ഷീജി കെ നായർ, തുഷാർ അലക്സ്‌, പി റ്റി അനിൽകുമാർ, രാജു മാത്യു, സൗമ്യ എം. പി, അനൂപ് ജി കൃഷ്ണൻ, സോബിൻ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *