തൊടുപുഴ : പ്രവിശ്യാ ദീപിക ബാലസഖ്യത്തിൻ്റെ ആഭിമുഖ്യത്തിൽ രണ്ടാമത് ഡി.സി.എൽ പി. റ്റി. തോമസ് പൈനാൽ സ്മാരക പ്രഭാഷണം കാളിയാർ ജയ്റാണി പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ചു. ദേശീയ ഡയറക്ടർ കൊച്ചേട്ടൻ ഫാ. റോയി കണ്ണൻചിറ സി.എം.ഐ ലക്ഷ്യം ഉറച്ച തലമുറ രാഷ്ട്ര നിർമിതിയുടെ അടിത്തറ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.
സ്കൂൾ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ അനിറ്റ് കൊച്ചുപുരയ്ക്കൽ അധ്യക്ഷത വഹിച്ചു. ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് അംഗം ഷൈനി സന്തോഷ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സിസ്റ്റർ റ്റെസി മുണ്ടയ്ക്കൽ, പ്രവിശ്യാ കോ – ഓർഡിനേറ്റർ റോയ്. ജെ. കല്ലറങ്ങാട്ട്, റിസോഴ്സ് ടീം കോ – ഓർഡിനേറ്റർ തോമസ് കുണിഞ്ഞി, അക്കാഡമിക് കോ – ഓർഡിനേറ്ററും ശാഖാ ഡയറക്ടറുമായ നിബിൻ തോമസ് , ആൻ ജോ സാബു എന്നിവർ പ്രസംഗിച്ചു.