പാലാ: സ്കൂട്ടറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് പരിക്കേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഹോട്ടലുടമ മരിച്ചു. ഇടമറ്റത്ത് വാടകയ്ക്ക് താമസിച്ച് അമ്പാറയില്‍ ഹോട്ടല്‍ നടത്തിയിരുന്ന മണിമല പഴയിടം എടാട്ട് ജോസ് തോമസ് (65) ആണ് മരിച്ചത്. കഴിഞ്ഞ 26ന് ഉച്ചകഴിഞ്ഞ് പൈക-ഭരണങ്ങാനം റോഡില്‍ ഇടമറ്റം കാക്കനാട്ട് പാലത്തിനു സമീപമായിരുന്നു അപകടം.
ജോസ് ഓടിച്ചിരുന്ന സ്കൂട്ടറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് അപകടം. ചികിത്സയില്‍ കഴിയവെ ഇന്നലെ ഉച്ചയോടെയായിരുന്നു മരണം. സംസ്കാരം ഇന്ന് വൈകുന്നേരം നാലിന് പഴയിടം സെന്റ് മൈക്കിള്‍സ് പള്ളിയില്‍.





