Aruvithura

ആഴത്തിൽ വലയെറിഞ്ഞ് അരുവിത്തുറ കോളേജിൽ മൽസ്യ കൊയ്ത്ത്

അരുവിത്തുറ : പാഠ പുസ്തകങ്ങൾക്കൊപ്പം കൃഷി അറിവുകളേയും ചേർത്തുവച്ച അരുവിത്തുറ കോളേജിൽ മൽസ്യ കൃഷി വിളവെടുപ്പ് നടന്നു. ക്യാപസിലെ മൽത്സ്യകുളങ്ങളിൽ തികച്ചും ജൈവരീതിയിലാണ് മൽസ്യങ്ങളെ വളർത്തിയിരുന്നത്. ഏകദേശം 50കിലോ മൽസ്യം ലഭിച്ചു.

വിളവെടുപ്പിൻ്റെ ഉദ്ഘാടനം കോളേജ്‌ വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ നിർവഹിച്ചു. കോളേജ് ബർസാർ ഫാ ബിജു കുന്നക്കാട്ട്, ഫാ ജോയൽ പണ്ടാരപറമ്പിൽ, അനദ്ധ്യാപക ജീവനക്കാരായ ജോബി ഇടത്തിൽ ജോമി വിളയാനിക്കൽ തുടങ്ങിയവരും വിളവെടുപ്പിന് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *