General

സൗജന്യ ലാപ്ടോപ് വിതരണം: അപേക്ഷ മാർച്ച് 30 വരെ നൽകാം

കോട്ടയം: 2023-24 അധ്യയനവർഷത്തിലെ പൊതുപ്രവേശനപരീക്ഷയിൽ മെറിറ്റിൽ അഡ്മിഷൻ നേടി പ്രൊഫഷണൽ കോഴ്സുകൾക്ക് പഠിച്ചുകൊണ്ടിരിക്കുന്ന കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് സൗജന്യ ലാപ്ടോപ് വിതരണം ചെയ്യുന്നതിന് ക്ഷണിച്ചിരുന്ന അപേക്ഷ സമർപ്പിക്കേണ്ട അവസാനതീയതി മാർച്ച് 30 വരെ നീട്ടി.

അപേക്ഷാഫോമും വിശദവിവരങ്ങളും ജില്ലാ ഓഫീസുകളിൽ നിന്നും വെബ്സൈറ്റായ kmtwwfb.org – ൽനിന്നും ലഭിക്കും.

അതോടൊപ്പം ക്ഷേമനിധി കുടിശ്ശികയുള്ള അംഗങ്ങൾക്ക് മാർച്ച് 30 വരെ കുടിശിക അടക്കാമെന്നും അംഗങ്ങൾ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും ചെയർമാൻ അറിയിച്ചു. ഫോൺ 0481-2585510.

Leave a Reply

Your email address will not be published. Required fields are marked *