General

വി​ദ്യാ​ഭ്യാ​സ, ന്യൂ​ന​പ​ക്ഷ​ക്ഷേ​മ വ​കു​പ്പു​ക​ള്‍ കോ​ണ്‍ഗ്ര​സ് ഏ​റ്റെ​ടു​ക്ക​ണം: കത്തോ​ലി​ക്ക കോ​ണ്‍ഗ്ര​സ്

കേ​ര​ള​ത്തി​ല്‍ മി​ക​ച്ച ഭൂ​രി​പ​ക്ഷ​ത്തി​ല്‍ വി​ജ​യി​ച്ച് അ​ധി​കാ​ര​മേ​റ്റ യു​ഡി​എ​ഫ് സ​ര്‍ക്കാ​ര്‍ വ​കു​പ്പു​ക​ളു​ടെ വി​ഭ​ജ​ന​ത്തി​ല്‍ സ​മു​ദാ​യ പ​രി​ഗ​ണ​ന ഉ​റ​പ്പു​വ​രു​ത്തി മു​ഖ്യ​ക​ക്ഷി​യാ​യ കോ​ണ്‍ഗ്ര​സ് പൊ​തു വി​ദ്യാ​ഭ്യാ​സം, ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം, ന്യൂ​ന​പ​ക്ഷ​ക്ഷേ​മം എ​ന്നീ വ​കു​പ്പു​ക​ള്‍ ഏ​റ്റെ​ടു​ത്ത് നീ​തി പാ​ലി​ക്ക​ണ​മെ​ന്ന് ക​ത്തോ​ലി​ക്ക കോ​ണ്‍ഗ്ര​സ് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താ സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.

പു​തു​മ​യാ​ര്‍ന്ന​തും കു​ട്ടി​ക​ള്‍ക്ക് തൊ​ഴി​ല്‍ സാ​ധ്യ​ത​ക​ള്‍ ഉ​ണ​ര്‍ത്തു​ന്ന​തു​മാ​യ പ​ഠ​ന മേ​ഖ​ല​ക​ള്‍ കേ​ര​ള​ത്തി​ല്‍ ഉ​ണ്ടാ​കേ​ണ്ട​ത് ഈ ​കാ​ല​ഘ​ട്ട​ത്തി​ന്‍റെ അ​നി​വാ​ര്യ​ത​യാ​ണ്. ആ​യ​തി​നാ​ല്‍ ഭ​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ല്‍കു​ന്ന കോ​ണ്‍ഗ്ര​സ് ത​ന്നെ ഈ ​വ​കു​പ്പ് ഏ​റ്റെ​ടു​ക്ക​ണം. ന്യൂ​ന​പ​ക്ഷ വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ലാ​കാ​ല​ങ്ങ​ളാ​യി അ​വ​ഗ​ണ​ന നേ​രി​ടു​ന്ന ക്രൈ​സ്ത​വ സ​മൂ​ഹ​ത്തി​നു യോ​ജ്യ​മാ​യ പ​രി​ഗ​ണ​ന ല​ഭ്യ​മാ​ക​ണം.

അ​തി​രൂ​പ​താ പ്ര​സി​ഡ​ന്‍റ് ബി​ജു സെ​ബാ​സ്റ്റ്യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍ന്ന യോ​ഗം അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ര്‍ ഫാ.​ഡോ. സാ​വി​യോ മാ​നാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ബി​നു ഡൊ​മി​നി​ക്, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ജോ​ര്‍ജു​കു​ട്ടി മു​ക്ക​ത്ത്, ഷി​ജി ജോ​ണ്‍സ​ണ്‍, റോ​സി​ലി​ന്‍ കു​രു​വി​ള, രാ​ജേ​ഷ് ജോ​ണ്‍, അ​ഡ്വ. മ​നു ജെ. ​വ​രാ​പ്പ​ള്ളി, ലി​സി ജോ​സ്, കു​ഞ്ഞ് ക​ള​പ്പു​ര, സെ​ബാ​സ്റ്റ്യ​ന്‍ വ​ര്‍ഗീ​സ്, കെ.​എ​സ്. ആ​ന്‍റ​ണി, ജെ​സി ആ​ന്‍റ​ണി, സി​സി അ​മ്പാ​ട്ട്, ജോ​സി ഡൊ​മി​നി​ക്, സി​നി പ്രി​ന്‍സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *