Pala

സംസ്ഥാനത്തെ ആദ്യ കാർട്ടിലേജ് – ബോൺ കോംപ്ലക്സ് ട്രാൻസ്പ്ലാന്റ് നടത്തി മാർ സ്ലീവാ മെഡിസിറ്റി ചരിത്രം കുറിച്ചു

പാലാ : അപകടത്തിൽ കാൽ മുറിച്ചു മാറ്റേണ്ടി വന്ന യുവാവിന്റെ കാർട്ടിലേജ് – ബോൺ കോംപ്ലക്സ് 23കാരന്റെ കാൽമുട്ടിലേക്ക് മാറ്റി സ്ഥാപിച്ച് അവയവ മാറ്റ ശസ്ത്രക്രിയ രംഗത്ത് മാർ സ്ലീവാ മെഡിസിറ്റി പാലാ പുതിയ ചരിത്രം കുറിച്ചു. മറ്റ് അവയവമാറ്റ ശസ്ത്രക്രിയകൾക്ക് പുറമെ കാർട്ടിലേജ് – ബോണും മാറ്റി സ്ഥാപിക്കാമെന്ന പുതിയ വിപ്ലവത്തിനാണ് ഇതോടെ തുടക്കമായിരിക്കുന്നത്. നൂതനമായ എഫ്.ഒ.സി.എ.ടി( ഫ്രഷ് ഓസ്റ്റിയോ കോൺട്രൽ അല്ലോഗ്രാഫ്റ്റ് ട്രാൻസ്പ്ലാന്റേഷൻ ) എന്ന ശസ്ത്രക്രിയ, മാർ സ്ലീവാ മെഡിസിറ്റിയിലെ ഓർത്തോപീഡിക്സ് വിഭാഗം Read More…

Pala

പാലാ നഗരസഭയിൽ വലിച്ചെറിയൽ വിരുദ്ധവാരാചരണം

പാലാ നഗരസഭയിൽ വലിച്ചെറിയൽ വിരുദ്ധ വാരാചരണത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ ഷാജു വി. തുരുത്തൻ നിർവഹിച്ചു. സെന്റ് തോമസ് കോളജിലെ എൻ.എസ്.എസ്‌ വോളണ്ടിയർമാരുടെ സഹകരണത്തോടെ ജനറൽ ആശുപത്രി ബസ് സ്റ്റോപ്പ് മുതൽ കുരിശുപള്ളി കവല വരെ പ്ലാസ്റ്റിക്ക്, മറ്റ് വസ്തുക്കൾ നീക്കി ശുചീകരിച്ചു. വൈസ് ചെയർപേഴ്സൺ ലീന സണ്ണി പുരയിടം, നഗരസഭാംഗം ബിജി ജോജോ, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ, ശുചിത്വ മിഷൻ ആർപി, കെ.എസ്.ഡബ്ലിയു.എം.പി. എൻജിനീയർ, ശുചീകരണ തൊഴിലാളികൾ, സർക്കാർ ജനറൽ ആശുപത്രിയിലെ ഹെൽത്ത് ഇൻസ്‌പെക്ടർമാർ, സെന്റ് Read More…

Pala

അന്തർ സർവകലാശാല വോളി; കാലിക്കറ്റിനും കേരളയ്ക്കും വിജയ തുടക്കം

പാലാ: അഖിലേന്ത്യ അന്തർ സർവകലാശാല പുരുഷ വിഭാഗം വോളിബോൾ ചാമ്പ്യൻഷിപ്പിന് തുടക്കമായി. പാലാ സെന്റ് തോമസ് കോളേജ് ഓട്ടോണോമസിലെ ജിമ്മി ജോർജ് സ്റ്റേഡിയം, ഇൻഡോർ സ്റ്റേഡിയം, പാലാ അൽഫോൻസാ കോളേജ് എന്നീ മൂന്ന് വേദികളിൽ അരങ്ങേറുന്ന ടൂർണമെന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം മഹാത്മാഗാന്ധി സർവ്വകലാശാല വൈസ് ചാൻസിലർ ഡോ സി. റ്റി അരവിന്ദകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന ജല വിഭവ വകുപ്പ് മന്ത്രി ശ്രീ റോഷി അഗസ്റ്റിൻ നിർവഹിച്ചു. ജേതാക്കൾക്കുള്ള ട്രോഫികളുടെ പ്രകാശനം പാലാ എം. എൽ.എ Read More…

Pala

മാമ്മോദീസായുടെ ഓർമ്മ പുതുക്കി ദനഹാ തിരുനാൾ ആചരണം

പാലാ: എസ്.എം.വൈ.എം. പാലാ രൂപതയുടെയും ചേർപ്പുങ്കൽ ഫൊറോനയുടെയും ചേർപ്പുങ്കൽ യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ ദനഹാ തിരുനാൾ ആചരിച്ചു. പാലാ ചേർപ്പുങ്കലിൽ ഉറവിട പള്ളി സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് പുതുതായി നിർമ്മിച്ച മാർത്തോമ്മ സ്മാരക കുരിശടിയിൽ റംശാ നമസ്കാരവും, തുടർന്ന് സമീപത്തുള്ള മീനച്ചിലാറ്റിൽ മാർത്തോമ്മാ നസ്രാണികളുടെ പരമ്പരാഗത രാക്കുളിയും നടത്തപ്പെട്ടു. എസ്. എം. വൈ. എം. – കെ.സി.വൈ.എം. പാലാ രൂപത ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി, സീറോ മലബാർ സഭയുടെ എക്യുമെനിക്കൽ കമ്മീഷൻ സെക്രട്ടറി ഫാ. സിറിൽ തോമസ് Read More…

Pala

അഖിലേന്ത്യ അന്തർ സർവകലാശാല വോളിബോൾ പാല സെന്റ് തോമസ് കോളേജിൽ തിങ്കളാഴ്ച ആരംഭിക്കും

പാലാ: അഖിലേന്ത്യ അന്തർ സർവകലാശാല പുരുഷ വിഭാഗം വോളിബോൾ പാല സെന്റ് തോമസ് ഓട്ടോണോമസ് കോളേജിൽ വച്ച് തിങ്കളാഴ്ച മുതൽ ആരംഭിക്കും. ഇന്ത്യയിലെ വിവിധ സോണുകളിൽ നിന്നായി യോഗ്യത നേടിയ 16 ടീമുകളാണ് അഖിലേന്ത്യ അന്തർ സർവകലാശാല ചാമ്പ്യൻഷിപ്പിൽ മാറ്റുരയ്ക്കുന്നത്. തിങ്കളാഴ്ച രാവിലെ 6 30 മുതൽ ജിമ്മി ജോർജ് സ്റ്റേഡിയം, സെന്റ്. തോമസ് കോളേജ്, ഇന്റഗ്രേറ്റഡ് സ്പോർട്സ് കോംപ്ലക്സ് സെന്റ് തോമസ് കോളേജ്, പാലാ അൽഫോൻസാ കോളേജ് എന്നീ മൂന്ന് വേദികളിൽ ആയിട്ടാണ് പ്രാഥമിക ലീഗ് Read More…

Pala

പാലാ കാന്‍സര്‍ ആശുപത്രിക്ക് 2.45 കോടി രൂപയുടെ ഭരണാനുമതി: ജോസ് കെ മാണി

പാലാ: പാലാ കെ.എം മാണി മെമ്മോറിയല്‍ ജനറല്‍ ഹോസ്പിറ്റലില്‍ പുതുതായി സ്ഥാപിക്കുന്ന കാന്‍സര്‍ ആശുപത്രിയുടെ റേഡിയേഷന്‍ ഓങ്കോളജി ബ്ലോക്കിന്റെ നിര്‍മ്മാണത്തിനായി പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 2.45 കോടി രൂപയ്ക്ക് ഭരണാനുമതി ലഭ്യമായതായി ജോസ് കെ.മാണി അറിയിച്ചു. കേരള ഹെല്‍ത്ത് റിസേര്‍ച്ച് ആന്‍ഡ് വെല്‍ഫെയര്‍ സൊസൈറ്റിക്കാണ് നിര്‍മ്മാണ ചുമതല നല്‍കിയിരിക്കുന്നത്. റേഡിയേഷന്‍ അടക്കമുള്ള ചികിത്സാ സൗകര്യം ഉറപ്പാക്കുന്നതിലെ തടസ്സം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ജോസ് കെ മാണി വിഷയത്തില്‍ ഇടപെട്ടത്. കോട്ടയം ജില്ലാ പഞ്ചായത്ത്, നാഷനല്‍ ഹെല്‍ത്ത് Read More…

Pala

സൈക്കിൾ റാലിക്ക് നിയമസഭ മന്ദിരത്തിൽ ഉജ്ജ്വല സ്വീകരണം

പാലാ സെന്റ് തോമസ് കോളേജിന്റെ പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ചുള്ള അഖില കേരള സൈക്കിൾ പ്രയാണം കേരള നിയമസഭമന്ദിരത്തിൽ എത്തിച്ചേർന്നു. കോളേജിന്റെ പൂർവവിദ്യാർത്ഥിയും കേരളത്തിന്റെ ജല സേചന വകുപ്പ് മന്ത്രിയുമായ ശ്രീ റോഷി അഗസ്റ്റിൻ സൈക്കിൾ റാലിയെ സ്വീകരിച്ചു. രണം നൽകാൻ കഴിഞ്ഞത് അഭിമാനകരമായ നിമിഷമാണെന്ന് പറഞ്ഞു. ആരോഗ്യസംരക്ഷണവും പ്രകൃതി പരിപാലനവും ലക്ഷ്യം വെക്കുന്ന ഈ റാലിയിൽ പങ്കെടുക്കുന്ന കുട്ടികളെയും അധ്യാപകരെയും അഭിനന്ദിക്കുകയും കോളേജിന്റെ പ്ലാറ്റി‍നം ജൂബിലി ആഘോഷങ്ങൾക്ക് ആശംസകൾ അറിയിക്കുകയും ചെയ്തു. നിയമസഭ മന്തിരത്തിരം സന്ദർശിക്കുകയും, ബഹുമാനപ്പെട്ട Read More…

Pala

കുടുംബസംഗമവും വാർഷിക പൊതുയോഗവും

പാലാ: സ്റ്റേഡിയം വ്യൂ റെസിഡൻസ് വെൽഫെയർ അസോസിയേഷൻ, പാല വാർഷികാഘോഷവും തെരെഞ്ഞെടുപ്പും, റസിഡൻസ് അപ്പക്സ് കൗൺസിൽ ഓഫ് കേരള സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ ജോബ് അഞ്ചേരിയുടെ സാന്നിദ്ധ്യത്തിൽ ശ്രീ മാത്യു പി എം ൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ നടന്നു. പുതിയ ഭാരവാഹികളായി ടെൽമ ആൻ്റോ പുഴക്കര(പ്രസിഡൻ്റ്),ഫിലിപ്പ് എബ്രാഹം പുതുമന(വൈസ് പ്രസി ഡൻ്റ്), അഡ്വ മിനിമോൾ ജോർജ് വലിയവീട്ടിൽ(സെക്രട്ടറി), സോണിയ ജയേഷ് പുതവാകം(ജോ. സെക്രട്ടറി), മാത്യു പി. എം പീടിയേക്കൽ (ട്രഷറർ)മനോജ് സിറിയക് കാടൻകാവിൽ, അലക്സ് Read More…

Pala

അഖില കേരള സൈക്കിൾ പ്രയാണം

പാലാ സെന്റ് തോമസ് കോളേജിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ചുള്ള അഖില കേരള സൈക്കിൾ പ്രയാണം കോളേജിലെ പൂർവ്വ വിദ്യാർത്ഥിയും നോർത്ത് കേപ്പ് അൾട്രാ എൻഡുറൻസ് സൈക്ലിസ്റ്റുമായ ഫെലിക്സ് അഗസ്റ്റിൻ ഫ്ലാഗ് ഓഫ് ചെയ്തു. പെൺകുട്ടികൾ ഉൾപ്പെടെയുള്ള 21 വിദ്യാർത്ഥികളും 7 അധ്യാപകരുമടങ്ങുന്ന സംഘം കേരളത്തിലെ 14 ജില്ലകളിലൂടെ സഞ്ചരിച്ച് പരിസ്ഥിതി സംരക്ഷണം, വ്യായാമം, സൈക്കിൾ യാത്രയെ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകത തുടങ്ങിയ സന്ദേശങ്ങൾ വിവിധ വിദ്യാലയങ്ങളിലെത്തി കൈമാറും. പന്ത്രണ്ട് ദിവസങ്ങൾ കൊണ്ട് 1200 കിലോമീറ്റർ പിന്നിടുന്ന യാത്രയിൽ പ്രിൻസിപ്പൽ ഡോ. Read More…

Pala

‘ജൂബിലി വർഷം 2025’ പാലാ രൂപതയിൽ തിരി തെളിഞ്ഞു

പാലാ : പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപ്പാപ്പ പ്രഖ്യാപിച്ച ജൂബിലി വർഷത്തിന്റെ രൂപതാതല ഉദ്‌ഘാടനം രൂപതയുടെ ഭദ്രാസനപള്ളിയിൽ വച്ച് പാലാ രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഷംഷാബാദ് രൂപത സഹായമെത്രാൻ മാർ ജോസഫ് കൊല്ലംപറമ്പിൽ ഭദ്രാസനപള്ളി വികാരി റവ ഫാ ജോസ് കാക്കല്ലിൽ തിരി തെളിച്ചു ഉദ്‌ഘാടനം ചെയ്തു. 2025 ജൂബിലി ഈശോയുടെ തിരുപ്പിറവിയുടെ 2025 വർഷങ്ങളാണ്. ഈ ജൂബിലി വർഷം നമ്മുടെ അസ്തിത്വത്തിന്റെ മുൻപോട്ടുള്ള ജീവിതത്തിന്റെ Read More…