പാലാ : ഹോം ഓട്ടോമേഷനിലെയും ത്രീ ഡി ആനിമേഷനിലെയും സാധ്യതകൾ പരിചയപ്പെടുത്തി ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പ് സമാപിച്ചു. പാലാ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ക്യാമ്പിൽ 96 കുട്ടികൾ പങ്കെടുത്തു. വീടുകളിലെ സുരക്ഷാ സംവിധാനം ഐ.ഒ.ടി. സാധ്യതകളിലൂടെ സാധ്യമാക്കുന്നതിന്റെ പ്രോട്ടോ ടൈപ്പുകൾ തയാറാക്കലാണ് ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പിലെ പ്രോഗ്രാമിങ് വിഭാഗത്തിലെ കുട്ടികൾ പൂർത്തീകരിച്ച പ്രോജക്ട്. വീടുകളിലെ ഇലക്ട്രിക്-ഇലക്ട്രോണിക് ഉപകരണങ്ങൾ നിയന്ത്രിക്കാനും പാചകവാതക ചോർച്ച, തീപിടിത്തം തുടങ്ങിയവ കണ്ടെത്തി നിയന്ത്രിക്കാനും കഴിയുന്ന മൊബൈൽ Read More…
Pala
ഇടയാറ്റ് സ്വയംഭൂഃ ബാലഗണപതിക്ഷേത്രത്തിലെ തിരുവുത്സവം ഡിസംബർ 29, 30, 31 തീയതികളിൽ
പാലാ: ഇടയാറ്റ് സ്വയംഭൂഃ ബാലഗണപതിക്ഷേത്രത്തിലെ തിരുവുത്സവം 2024 ഡിസംബർ 29, 30, 31 ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ (1200 ധനു 14, 15, 16) താഴെ പറയുന്ന പരിപാടികളോടെ പൂർവ്വാധികം ഭംഗിയായി നടത്തുവാൻ നിശ്ചയിച്ചിരിക്കുന്നു. ഒന്നാം ഉത്സവം: 2024 ഡിസംബർ 29 (1200 ധനു 14) രാവിലെ 5.00 ന് : പള്ളിയുണർത്തൽ, 5.30 ന് നടതുറക്കൽ, നിർമ്മാല്യദർശനം. 5.45 ന് അഷ്‌ടാഭിഷേകം, 6.00 ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം 7.00 മുതൽ 10.30 വരെ വിശേഷാൽ Read More…
സുവിശേഷവത്ക്കരണ വർഷാരംഭം
പാലാ: വിശ്വാസത്തിന്റെ സർഗ്ഗാത്മകതയിലും ദൈവകൃപയുടെ ഉറവിടമാർന്ന സംഭാഷണത്തിലും നമ്മെ സഹോദരീ സഹോദരന്മാരാക്കി മാറ്റിയ സുവിശേഷ സ്വാതന്ത്ര്യത്തിലേക്കുള്ള യാത്ര അഭംഗുരം തുടരാനും ഐക്യത്തിന്റെയും സമാധാനത്തിന്റെയും നിർമ്മാതാക്കളാകാനും ആഹ്വാനം ചെയ്തുകൊണ്ട് സുവിശേഷവൽക്കരണ വർഷാരംഭത്തിന് തിരി തെളിഞ്ഞു. സുവിശേഷവായന, വചന പ്രഘോഷണം, സുവിശേഷ പ്രചാരണം, വചന ജീവിതം വഴി നമ്മെയും മറ്റുള്ളവരെയും ഏകരക്ഷകനായ ദൈവത്തിലേക്ക് അടുപ്പിക്കാൻ സുവിശേഷവൽക്കരണവർഷാചരണത്തിൽ ലക്ഷമിടുന്നു. അതിനായുള്ള പ്രവർത്തനങ്ങൾക്ക് രൂപത ഇവാഞ്ചലൈസേ ഷൻ ടീം രൂപം കൊടുത്തിട്ടുണ്ട്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജി വയ്ക്കണം: കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റി
പാലാ: ഇന്ത്യൻ ഭരണഘടന ശില്പി ഡോ ബി ആർ അംബേദ്കറെ അപമാനിച്ചതിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജി വയ്ക്കണം എന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി. മണ്ഡലം പ്രസിഡന്റ് തോമസ്കുട്ടി നെച്ചിക്കാട്ടന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം മുൻ കെപിസിസി മെമ്പർ അഡ്വ ചാക്കോ തോമസ് ഉദ്ഘാടനം ചെയ്തു. അഡ്വ. ആർ. മനോജ്, എൻ. സുരേഷ്,സതീഷ് ചൊള്ളാനി, ഷോജി ഗോപി ,ബിബിൻ രാജ്,വി.സി പ്രിൻസ്, രാഹുൽ പിഎൻആർ, ബിജോയ് Read More…
അഞ്ച് ദിവസം നീണ്ടുനിന്ന പാലാ രൂപത ബൈബിൾ കൺവെൻഷൻ സമാപിച്ചു
പാലാ: ആത്മീയ നവീകരണത്തിലൂടെ സ്വയം ദൈവേഷ്ടത്തിനു വിട്ടുകൊടുത്തുകൊണ്ട് ദൈവത്തോടൊപ്പം സഞ്ചരിക്കാനും അനുഭവിച്ചറിഞ്ഞ രക്ഷകൻ്റെ സാന്നിദ്ധ്യത്തെ മറ്റുള്ളവർക്ക് പകരാനും ഉണ്ണിമിശിഹായുടെ തിരുപ്പിറവിക്ക് ഒരുങ്ങാനും കൺവെൻഷൻ സഹായകമായി. പങ്കെടുത്തവർക്കെല്ലാം നല്ലൊരു ആത്മീയാനുഭവമായിരുന്നു. അണക്കര മരിയൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ.ഡൊമിനിക് വാളന്മനാൽ അച്ചനും ടീമും നയിച്ച കൺവെൻഷന് ദിവസവും പതിനായിരങ്ങൾ ഒത്തുകൂടി. സമാപന ദിവസത്തെ ദിവ്യബലിക്ക് ഫാ. ഡൊമിനിക് വളമ്മനാൽ മുഖ്യ കാർമ്മികത്വം വഹിച്ചു. തുടർന്ന് രൂപതാ ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് സന്ദേശം നൽകി. അതിനുശേഷം നടന്ന വചനപ്രഘോഷണത്തിലും ദിവ്യകാരുണ്യ Read More…
വചനത്തിൽ ഊന്നിയ വിശുദ്ധിയുള്ള ഒരു ക്രിസ്തീയ ജീവിതമാണ് ഏറ്റവും വലിയ സമ്പത്ത്: ഫാ.ഡൊമിനിക് വാളന്മനാൽ
പാലാ: ഒരു മനുഷ്യൻ്റെ നിലനിൽപ്പിനു ദൈവം നൽകിയിരിക്കുന്ന അടിസ്ഥാനമാണ് ദൈവവചനം. എല്ലാവർക്കും സ്വന്തമാക്കാൻ കഴിയുന്ന ഈ അമൂല്യ നിധി പലപ്പോഴും നമ്മുടെ പ്രവർത്തികളുടെ ദൂഷ്യം കൊണ്ട് വിട്ടുപോകുന്നു. ദൈവ വചനങ്ങളിൽ നിന്ന് മാറിപ്പോയാൽ നമ്മുടെ നിലനിൽപ്പിനെ തന്നെ ബാധിക്കും. ദൈവവചനം ജീവിക്കാൻ നമുക്ക് കഴിയണം, അതു പ്രചരിപ്പിക്കാനും മറ്റുള്ളവരെ വചനത്തിൽ ജീവിക്കാൻ പ്രേരിപ്പിക്കാനും നമുക്ക് കഴിയണം. വചനത്തിൽ ഊന്നിയുള്ള ഒരു ക്രിസ്തീയ ജീവിതമാണ് ഏറ്റവും വലിയ സമ്പത്തെന്നു ഡൊമിനിക് അച്ചൻ പാലാ രൂപത ബൈബിൾ കൺവെൻഷൻ മധ്യേ Read More…
ലീഡർ കെ കരുണാകരന്റെ ജ്വലിക്കുന്ന ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിച്ച് കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റി
പാലാ: കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ മുഖ്യമന്ത്രി ലീഡർ കെ കരുണാകരന്റെ പതിനാലാം ചരമവാർഷിക ദിനം ഛായാ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി ആചരിച്ചു. മണ്ഡലം പ്രസിഡന്റ് തോമസ്കുട്ടി നെച്ചിക്കാട്ടിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അനുസ്മരണ യോഗത്തിൽ അഡ്വ.ആർ.മനോജ്, എൻ. സുരേഷ്, അഡ്വ ചാക്കോ തോമസ്,സതീഷ് ചൊള്ളാനി, ഷോജി ഗോപി ,ബിബിൻ രാജ്,വി.സി പ്രിൻസ്, രാഹുൽ പിഎൻആർ, ബിജോയ് എടേറ്റ്, ടോണി തൈപ്പറമ്പിൽ, ആനി ബിജോയ്, സാബു എബ്രഹാം, ജോയി മഠം, മാത്തുക്കുട്ടി കണ്ടത്തിപ്പറമ്പിൽ, കിരൺ മാത്യു, Read More…
മനുഷ്യരോടുള്ള അകൽച്ചയല്ല ദൈവത്തോടുള്ള സംഭാഷണമായിരിക്കണം നമ്മുടെ മൗനം: മാർ.ജോസഫ് കല്ലറങ്ങാട്ട്
പാലാ: തിരുസഭയുടെ കാവൽക്കാരനായി സഭ വണങ്ങുന്ന വിശുദ്ധ യൗസേപ്പിൽ വിളങ്ങിയിരുന്ന നീതിബോധവും വിശുദ്ധിയും നമ്മുടെ കുടുംബത്തിലും പ്രാവർത്തികമാക്കണം.മൗനമാണ് യൗസേപ്പിൻ്റെ മുഖമുദ്ര. രക്ഷാകര പദ്ധതിയുടെ അകക്കാമ്പും മൗനം തന്നെയാണ്. മനുഷ്യരോടുള്ള അകൽചയല്ല യൗസേപ്പിൻ്റെ മൗനം, മറിച്ച് അത്യുന്നതനോടുള്ള സംഭാഷണമാണ് യൗസേപ്പിൻ്റെ മൗനമെന്നും വി.യൗസേപ്പിനോടുള്ള ഭക്തിയാണ് സുവിശേഷങ്ങളുടെയും ആശ്രമപ്രസ്ഥാനങ്ങളുടെയും മൗനപ്രാർത്ഥനകളുടെയെല്ലാംഅടിത്തറയെന്നും പാലാ രൂപത ബൈബിൾ കൺവെൻഷൻ നാലാം ദിനം വിശുദ്ധ കുര്‍ബാന മധ്യേ പാലാ രൂപതാധ്യക്ഷൻ ബിഷപ് ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. ദൈവത്തിൻ്റെ വചനം പഠിക്കാനുള്ള രണ്ടു വഴികളാണ് ബൈബിളും Read More…
വീണ്ടും സർവ്വീസ് നിർത്തലാക്കൽ: പാലാ- കൊന്നക്കാടിനും മരണമണി;നിർത്തലാക്കിയത് 5 ദ്വീർഘദൂര സർവ്വീസുകൾ
പാലാ: പനംകാ പഴുക്കുമ്പോൾ കാക്കയ്ക്ക് വായ്പുണ്ണ് എന്ന് പറയും പോലാണ് വളരെ യാത്രാ തിരക്കുള്ള ക്രിസ്മസ് പുതുവർഷ സീസ്സണിൽ പാലാ ഡിപ്പോയിൽ നിന്നും പത്ത് വർഷമായി മുടങ്ങാതെ സർവ്വീസ് നടത്തി വന്നിരുന്ന ദീർഘദൂര സർവ്വീസായ പാലാ – കൊന്നക്കാട് സർവ്വീസിന് കെ.എസ്.ആർ.ടി.സി ചുവപ്പു കൊടി വീശിയത്. ഡിസം .24 മുതലാണ് സർവ്വീസ് അവസാനിപ്പിക്കുന്നത്. റിസർവേഷൻ ചാർട്ടിൽ നിന്നും ഈ ഷെഡ്യൂൾ ഒഴിവാക്കുകയും ചെയ്തു. ചീഫ് ഓഫീസിൽ നിന്നുള്ള നിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് നടപടി എന്ന് ഡിപ്പോ അധികൃതർ പറയുന്നു. Read More…
യുവജനങ്ങൾ സഭയുടെ ദൗത്യം പേറുന്നവർ: കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി
പാലാ: യുവജനങ്ങൾ സഭയുടെ ദൗത്യം പേറുന്നവരാണെന്ന് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. പാലാ രൂപത പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി രൂപതാതലത്തിൽ നടത്തിയ യുവജന മഹാസംഗമം -ഏൽ റോയ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സഭയുടെ ദൗത്യം പേറുന്നതിനൊപ്പം രാഷ്ട്രീയ അവബോധവും രാജ്യസ്‌നേഹവും ഹൃദയത്തിലുണ്ടാവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നസ്രാണിസഭയുടെ അടയാളങ്ങൾ സംരക്ഷിക്കാനും കൈമാറാനും യുവജനങ്ങൾക്ക് കഴിയണമെന്ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. പാലാ രൂപത വികാരി ജനറാൾ ഫാ. സെബാസ്റ്റ്യൻ വേത്താനത്ത്, എസ് Read More…











