കിടങ്ങൂർ: ബിജെപി അംഗത്തിന്റെ പിന്തുണയോടെ കിടങ്ങൂർ പഞ്ചായത്തിൽ എൽഡിഎഫ് ഭരണം പിടിച്ചു. അഞ്ചാം വാർഡ് അംഗം സിപിഎമ്മിലെ ഇ.എം.ബിനു പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ബിജെപി അംഗങ്ങളായ 4 പേരും മുൻ പഞ്ചായത്ത് പ്രസിഡന്റടക്കം കേരള കോൺഗ്രസിലെ 3 പേരും വോട്ടെടുപ്പ് ബഹിഷ്കരിച്ചു. വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഉച്ചകഴിഞ്ഞ് 2 നു നടത്തും. ഒന്നാം വാർഡ് അംഗം കേരള കോൺഗ്രസ് എമ്മിലെ ടീന മാളിയേക്കലാണ് എൽഡിഎഫിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാർഥി. കേരള കോൺഗ്രസിനൊപ്പം ചേർന്ന് കഴിഞ്ഞ തവണ ബിജെപി ഭരണം Read More…
Pala
ഇഞ്ചകാട് വെട്ടിമാറ്റി
പാലാ : മുണ്ടുപാലത്ത് വാഹന യാത്രകർക്കും കാൽനട യാത്രക്കാർക്കും ഒരുപോലെ ഭീക്ഷണിയായി നിന്നിരുന്ന ഇഞ്ചകാട് മുനിസിപ്പൽ ചെയർമാൻ തോമസ് പീറ്ററിന്റെ നേതൃത്വത്തിൽ വെട്ടിമാറ്റി. മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ ബിജി ജോജോയും സന്നിഹിതയായിരുന്നു.
മാരക ലഹരി വസ്തുക്കള്‍ക്ക് മുമ്പില്‍ സര്‍ക്കാര്‍ പകച്ചുനില്‍ക്കുന്നു: മാര്‍ കല്ലറങ്ങാട്ട്
പാലാ :മാരക ലഹരി വസ്തുക്കള്‍ക്ക് മുമ്പില്‍ സര്‍ക്കാര്‍ പകച്ചുനില്‍ക്കുകയാണെന്ന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. പാലാ രൂപതാ കെ.സി.ബി.സി. മദ്യ-ലഹരി വിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തില്‍ പാലാ ളാലം പഴയപള്ളി പാരിഷ് ഹാളില്‍ സംഘടിപ്പിച്ച മദ്യ-ലഹരി വിരുദ്ധ മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്. ലഹരി മാഫിയ നമ്മുടെ ചുറ്റുമുണ്ടെന്ന് നമ്മള്‍ കരുതിയിരിക്കണം. വഴികാട്ടികളായി നമ്മുടെ അധ്യാപകരും മതാധ്യാപകരും പൊതുസമൂഹവും മാറണം. നിയമപാലകര്‍ ഗൗരവമായി അവരുടെ ജോലി ചെയ്യേണ്ടതായിട്ടുണ്ട്. വന്‍ലഹരി മാഫിയായെ പിടികൂടാനും ശിക്ഷിക്കാനും കഴിയാത്ത സ്ഥിതിവിശേഷത്തിലേക്ക് നമ്മുടെ ഭരണകൂടം Read More…
തദ്ദേശ സ്ഥാപനങ്ങളെ നിശ്ചലമാക്കിയത് സർക്കാരിൻ്റെ കെടുകാര്യസ്ഥതയും അഴിമതിയും: ചാണ്ടി ഉമ്മൻ എം.എൽ. എ
പാലാ: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനം നിശ്ചലമായിട്ട് നാളുകളേറെയായി. ഈ ദുരവസ്ഥക്ക് കാരണം സർക്കാരിൻ്റെ കെടുകാര്യസ്ഥതയും അഴിമതിയുമാണെന്ന് ചാണ്ടി ഉമ്മർ എം.എൽ.എ പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം സർക്കാർ ഗണ്യമായി വെട്ടിക്കുറച്ചതിൻ്റെ ഫലമായി സംസ്ഥാനത്തൊട്ടാകെ വികസന മുരടിപ്പ് ഉണ്ടായി.കരൂർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ യുഡിഎഫ് മണ്ഡലം കമ്മറ്റി നടത്തിയ രാപ്പകൽ സമരത്തിൻ്റെ രണ്ടാം ദിനത്തിൽ സമാപനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ചാണ്ടി ഉമ്മൻ. യു ഡി എഫ് സർക്കാർ പദ്ധതി അടങ്കൽ മുൻ Read More…
വിദ്യാർഥികൾക്ക് മുന്നിൽ തമ്മിൽ തല്ല്; പാലായിൽ 7 അദ്ധ്യാപകർക്ക് സ്ഥലം മാറ്റം
പാലാ: പാലായിൽ വിദ്യാർഥികൾക്ക് മുന്നിൽ തമ്മിൽ തല്ലിയ അന്തിനാട് ഗവ. യുപി സ്കൂളിലെ അദ്ധ്യാപകർക്ക് കൂട്ട സ്ഥലംമാറ്റം. പ്രധാനാധ്യാപികയുടെയും വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും പരാതിയെത്തുടർന്നാണ് 7 അധ്യാപകർക്ക് എതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് നയന പി. ജേക്കബ്, ധന്യ പി. ഗോപാൽ, അമൽ ജോസ്, സുനിത തങ്കപ്പൻ, മേരിക്കുട്ടി, കെ.ജി. മനുമോൾ, കെ.വി. റോസമ്മ എന്നീ അധ്യാപകരെ സ്ഥലം മാറ്റിയത്. അദ്ധ്യാപകർ കുട്ടികളുടെ മുന്നിൽവച്ചുതന്നെ വാക്കു തർക്കങ്ങളിൽ ഏർപ്പെടുന്നതായും വിഭാഗീയ പ്രവർത്തനങ്ങളിൽ Read More…
പഠനം ലഹരിയാക്കണം: തോമസ് പീറ്റർ
പാലാ: പഠനം ലഹരിയാക്കി മദ്യത്തെയും മയക്കുമരുന്നുകളെയും ഒഴിവാക്കാൻ വളരുന്ന തലമുറ രംഗത്തിറങ്ങണമെന്ന് പാലാ നഗരസഭാ ചെയർമാൻ തോമസ് പീറ്റർ ആവശ്യപ്പെട്ടു. പ്ലസ് ടു പരീക്ഷയെഴുതിയ വിദ്യാർത്ഥികൾക്കായി മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷന്റെ അഭിമുഖ്യത്തിൽ സെറിബ്രോ എഡ്യൂക്കേഷൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സൗജന്യ കരിയർ ഗൈഡൻസ് സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലക്ഷ്യബോധത്തോടെ പഠിച്ചാൽ ജീവിതവിജയം നേടാനാകുമെന്നും അദ്ദേഹം പറഞ്ഞു. മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. സാംജി പഴേപറമ്പിൽ, ആലീസ് ജോഷി, ചാറ്റേർഡ് Read More…
ജനപ്രതിനിധികൾ സമുദായത്തെ വഞ്ചിച്ചു: എസ്.എം.വൈ.എം. പാലാ രൂപത
പാലാ : വഖഫ് ഭേദഗതിക്ക് അനുകൂലമായി വോട്ട് ചെയ്യാത്ത ജനപ്രതിനിധികൾ സമുദായത്തെയും, സമൂഹത്തെയും വഞ്ചിച്ചതായി പാലാ രൂപത യുവജനപ്രസ്ഥാനം എസ്.എം.വൈ.എം. – കെ.സി.വൈ.എം. പാലാ രൂപത. സി.ബി.സി.ഐ. യും കെ.സി.ബി.സി. യും വഖഫ് ഭേദഗതിക്കനുകൂലമായി കേരളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട എംപിമാർ വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടും സമുദായത്തിന്റെയും സമൂഹത്തിന്റെയും നന്മയ്ക്കുതകുന്ന വിധത്തിലുള്ള ഭരണഘടന ഭേദഗതിയെ നിരാകരിച്ചു വോട്ട് ചെയ്തതിലൂടെ ജനപ്രതിനിധികൾ ക്രൈസ്തവ സമൂഹത്തെ ഒന്നടങ്കം ചതിക്കുകയാണ് ചെയ്തത്. മുനമ്പം ജനതയ്ക്ക് അനുകൂലമായ നിലപാട് എടുക്കുന്നു എന്ന് പറയുകയും മറുവശത്ത് Read More…
ലഹരിവിരുദ്ധ മഹാസമ്മേളനം ; 6 ന് പാലായിൽ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും
പാലാ : മദ്യവും, മാരക ലഹരികളും സമൂഹത്തിനും, കുടുംബങ്ങൾക്കും ഗുരുതര ഭീഷണിയുയർത്തുന്നതിന്റെ പശ്ചാത്തലത്തിൽ പാലാ രൂപതയിലെ മുഴുവൻ ഇടവകകളെയും ലഹരിക്കെതിരെ ഉണർത്തുകയെന്ന ലക്ഷ്യവുമായി ‘171’ ഇടവകകളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള മഹാ സമ്മേളനം പാലായിൽ ഞായറാഴ്ച (06-04-2025) ഉച്ചകഴിഞ്ഞ് 2 ന് നടക്കും. പാലാ രൂപതാ മെത്രൻ മാർ ജോസഫ് കല്ലറങ്ങാട്ട് രൂപതയിലെ മുഴുവൻ ഇടവക വികാരിമാർക്കും കത്തിലൂടെ പ്രത്യേക നിർദ്ദേശം നൽകിയാണ് ഈ അടിയന്തര സുപ്രധാന സമ്മേളനം വിളിച്ചു ചേർത്തിരിക്കുന്നത്. മദ്യവും, ലഹരി വസ്തുക്കളും നമ്മുടെ സമൂഹത്തെയോ, സംവിധാനങ്ങളെയോ Read More…
മഹാത്മാ ഗാന്ധി നാഷണൽ ഫൗണ്ടേഷന്റെ അഭിമുഖ്യത്തിൽ സെറിബ്രോ എഡ്യൂക്കേഷൻ സംഘടിപ്പിക്കുന്ന സൗജന്യ കരിയർ ഗൈഡൻസ് സെമിനാർ ; ഏപ്രിൽ 5 ന് പാലായിൽ
പാലാ: പ്ലസ് ടു പരീക്ഷയെഴുതിയ വിദ്യാർത്ഥികൾക്കായി, മഹാത്മാ ഗാന്ധി നാഷണൽ ഫൗണ്ടേഷന്റെ അഭിമുഖ്യത്തിൽ സെറിബ്രോ എഡ്യൂക്കേഷൻ സൗജന്യ കരിയർ ഗൈഡൻസ് സെമിനാർ പാലായിൽ സംഘടിപ്പിക്കുന്നു. കൊമേഴ്സ് വിദ്യാഭ്യാസ സാധ്യതകൾ, പ്രത്യേകിച്ച് ചാർട്ടേഡ് അക്കൗണ്ടൻസി (CA), കോസ്റ്റും മാനേജ്മെന്റ് അക്കൗണ്ടൻസി (CMA), കമ്പനിസെക്രട്ടറി (CS) എന്നീ കോഴ്‌സുകളെക്കുറിച്ചുള്ള വിശദമായ മാർഗനിർദ്ദേശങ്ങളും കരിയർ ഉപദേശങ്ങളും സെമിനാറിൽ വിശദീകരിക്കപ്പെടും. പരിചയസമ്പന്നരായ ചാർട്ടേഡ് അക്കൗണ്ടൻറുമാർ ക്ലാസുകൾ കൈകാര്യം ചെയ്യും. കൂടാതെ, ജർമ്മൻ ഭാഷാ പരിശീലനത്തിന് വർധിച്ചുവരുന്ന പ്രാധാന്യം പരിഗണിച്ച്, സെറിബ്രോ എഡ്യൂക്കേഷൻ ജർമ്മൻ Read More…
പാലാ മുനിസിപ്പാലിറ്റിയുടെ ആഭിമുഖ്യത്തിൽ സൗജന്യ ഓൺലൈൻ ക്ലാസ്സുകൾ
പാലാ: പാലാ മുനിസിപ്പാലിറ്റിയുടെ ആഭിമുഖ്യത്തിൽ വരുന്ന ഏപ്രിൽ ആദ്യവാരം മുതൽ സൗജന്യ ഇംഗ്ലീഷ് ഗ്രാമർ ക്ലാസ്സുകൾ ആരംഭിക്കുന്നതായി മുനിസിപ്പൽ ചെയർമാൻ തോമസ് പീറ്റർ അറിയിച്ചു. 8-ാം ക്ലാസ് മുതൽ പ്ലസ് ടു ക്ലാസ് വരെ പഠിക്കുന്ന കുട്ടികൾക്ക് ചേരാവുന്നതാണ് (പാലാ മുനിസിപ്പാലിറ്റിക്ക് പുറത്തുള്ളവർക്കും പങ്കെടുക്കാം). അദ്ധ്യാപന മേഖലയിൽ ദീർഘകാല പരിചയമുള്ള ഒരു മുൻ കോളേജ് അദ്ധ്യാപകൻ ക്ലാസ്സുകൾ നയിക്കുന്നു. വിശദ വിവരങ്ങൾക്ക്: 9072846350 (സെബാസ്റ്റ്യൻ സാർ) സ്ഥലം:പാലാ. തീയതി: 27/03/2025.











