പാലാ : കെ.എം. മാണിയെ കുറിച്ച് ലോകമെമ്പാടുമുള്ളവര്‍ക്ക് അവരുടെ ഓര്‍മ്മകളും ചിത്രങ്ങളും വീഡിയോകളും വെബ് സൈറ്റില്‍ പങ്കുവയ്ക്കാന്‍ അവസരം ലഭിക്കുന്ന തരത്തില്‍ വ്യത്യസ്തമായി രൂപകല്‍പ്പന ചെയ്ത മാണിസം എന്ന വെബ് സൈറ്റിന്റെ (https://manism.in/) ഉദ്ഘാടനം കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ. മാണി എം.പി നിര്‍വഹിച്ചു. ഫെബ്രുവരി 14,15,16 തീയതികളില്‍ കോട്ടയത്ത് നടക്കുന്ന മാണിസം യൂത്ത് കോണ്‍ക്ലേവിന് മുന്നോടിയായാണ് വെബ്‌സൈറ്റ് ഒരുക്കിയത്. മാണിസം ഒരു ജനക്ഷേമ പ്രത്യയശാസ്ത്രമാണെന്ന് ജോസ് കെ മാണി പറഞ്ഞു. സമഭാവനയോടെ മനുഷ്യരെയെല്ലാം Read More…
Pala
വി ജെ ബേബി കർഷകർക്ക് മാതൃക: ജോസ് കെ മാണി എം പി
പാലാ: രാജ്യത്തെ മികച്ച ഏലം കർഷകനുള്ള മില്യനയർ ഫാർമർ ഓഫ് ഇൻഡ്യ ദേശീയപുരസ്‌കാരം നേടിയ പാലാ വെള്ളിയേപ്പള്ളിൽ വി ജെ ബേബി രാജ്യത്തെ കർഷകർക്ക് തന്നെ മാതൃകയാണെന്ന് ജോസ് കെ മാണി എം പി പറഞ്ഞു. കാർഷിക മേഖലയിൽ മാന്ദ്യം നേരിടുകയും കർഷകർ കൃഷിയിൽ നിന്നും പിന്തിരിഞ്ഞുവരുന്ന കാലഘട്ടത്തിൽ തന്റെ കൃഷിയിടത്തെ പരമാവധി വിജയത്തിലെത്തിച്ച വി ജെ ബേബി കർഷകർക്ക് പുതിയ ആവേശം നൽകുന്നതായി ജോസ് കെ മാണി പറഞ്ഞു. പാലായിൽ നടന്ന ലളിതമായ ചടങ്ങിൽ വി Read More…
കാത്തലിക് നഴ്സസ് ഗിൽഡ് ഓഫ് ഇന്ത്യ പാലാ രൂപത മീറ്റ് നടന്നു
പാലാ: കാത്തലിക് നഴ്സസ് ഗിൽഡ് ഓഫ് ഇന്ത്യ പാലാ രൂപത മീറ്റ് – 2025 ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ നടന്നു. പാലാ രൂപത വികാരി ജനറാളും മാർ സ്ലീവാ മെഡിസിറ്റി മാനേജിംഗ് ഡയറക്ടറുമായ മോൺ. ഡോ. ജോസഫ് കണിയോടിക്കൽ ഉദ്ഘാടനം ചെയ്തു. ആതുര ശുശ്രൂഷ രംഗത്ത് നഴ്സുമാർ നടത്തുന്ന സേവനങ്ങൾ ദൈവീക തുല്യമായ ഇടപെടലാണെന്ന് അദ്ദേഹം പറഞ്ഞു. വടവാതൂർ സെൻ്റ് തോമസ് അപ്പസ്തോലിക് കത്തോലിക് സെമിനാരി പ്രഫസർ ഫാ.ഡൊമിനിക് വെച്ചൂർ മുഖ്യപ്രഭാഷണം നടത്തി. മാർ സ്ലീവാ Read More…
എസ്. എം. വൈ. എം, കെ. സി. വൈ. എം. പാലാ രൂപതയുടെ 2025 പ്രവർത്തനവർഷ ഉദ്ഘാടനവും, കർമ്മരേഖ പ്രകാശനവും
പാലാ :എസ്. എം. വൈ. എം. – കെ. സി. വൈ. എം. പാലാ രൂപതയുടെ 2025 പ്രവർത്തനവർഷ ഉദ്ഘാടനവും, കർമ്മരേഖ പ്രകാശനവും ” സവ്റാ 2K25″ ഇലഞ്ഞി ഫൊറോനയുടെയും, യൂണിറ്റിന്റെയും ആതിഥേയത്വത്തിൽ നടത്തപ്പെട്ടു. കെ. സി. വൈ. എം. സംസ്ഥാന പ്രസിഡന്റ് ശ്രീ. എം. ജെ. ഇമ്മാനുവൽ യോഗം ഉദ്ഘാടനം ചെയ്യുകയും കർമ്മരേഖ പ്രകാശനം നിർവഹിക്കുകയും ചെയ്തു.രൂപത പ്രസിഡന്റ് അൻവിൻ സോണി അധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി മുഖ്യപ്രഭാഷണം നടത്തി. ഇലഞ്ഞി Read More…
പാലാ ഗവ: ഹോമിയോ ആശുപത്രിയിൽ കിടത്തി ചികൽസയ്ക്കായി പുതിയ കെട്ടിടം നിർമ്മാണo തിങ്കളാഴ്ച (27/ 1/ 2025) ആരംഭിക്കും: ഷാജു തുരുത്തൻ
പാലാ: പാലാ നഗരസഭ ഗവ: ഹോമിയോ ആശുപത്രിയിൽ കിടത്തി ചികിൽസ വിഭാഗത്തിനായി പുതിയ കെട്ടിടം നിർമ്മിക്കുമെന്ന് നഗരസഭാ ചെയർമാൻ ഷാജു.വി. തുരുത്തൻ അറിയിച്ചു. മൂന്ന് നിലകൾ വിഭാവനം ചെയ്ത് നാഷണൽ ആയുഷ് മിഷൻ ഫണ്ട് വഴി അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ചാണ് ആദ്യ നിലയുടെ നിർമ്മാണം ഇപ്പോൾ പൂർത്തിയാകുന്നത്. ആധുനിക സൗകര്യങ്ങളോടെ 13 കിടക്കകളാണ് ഈ മന്ദിരത്തിൽ സജ്ജീകരിക്കുക.1981ൽ അന്നത്തെ ധനകാര്യ മന്ത്രി കെ.എം മാണി അനുവദിച്ച ഹോമിയോ ആശുപത്രി വാടക കെട്ടിടത്തിലാണ് പ്രവർത്തിച്ച് വന്നിരുന്നത്. Read More…
ഗാന്ധിജിയുടെ ജീവിത സന്ദേശം മാനവികതയുടേത്: ഓസ്ട്രേലിയൻ മന്ത്രി ജിൻസൺ ആൻ്റോ ചാൾസ്
പാലാ: ഗാന്ധിയൻ ആദർശങ്ങളിലധിഷ്ഠിതമായി ലോക നേതാക്കൾ തീരുമാനമെടുത്താൽ ലോകത്തുണ്ടാകുന്ന പല പ്രശ്നങ്ങൾക്കും ശ്വാശ്വതപരിഹാരം കാണാനാകുമെന്ന് ഓസ്ട്രേലിയയിലെ നോർത്തേൻ ടെറിറ്ററിയിലെ മന്ത്രി ജിൻസൺ ആൻ്റോ ചാൾസ് പറഞ്ഞു. ജന്മനാട്ടിലെത്തിയ ജിൻസൺ പാലാ മൂന്നാനിയിലെ മഹാത്മാഗാന്ധി സ്ക്വയറിൽ മഹാത്മാഗാന്ധി പ്രതിമയിൽ പുഷ്പാർച്ച നടത്തിയശേഷം സംസാരിക്കുകയായിരുന്നു. ഗാന്ധിയൻ ആശയങ്ങൾ ലോകത്തെവിടെയും പ്രസക്തമാണ്. ഗാന്ധിജിയുടെ ആദർശങ്ങൾക്കുള്ള മൂല്യം അനുദിനം വർദ്ധിച്ചു വരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗാന്ധിജി സ്വന്തം ജീവിതത്തിലൂടെ പകർന്നു നൽകിയ സന്ദേശം മാനവികതയുടെയായിരുന്നുവെന്നും ജിൻസൺ ചൂണ്ടിക്കാട്ടി. മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ Read More…
ഓസ്ട്രേലിയായിലെ നോർത്തേൺ ടെറിറ്ററിയിലെ മന്ത്രിയായ ശ്രീ ജിൻസൺ ആൻ്റോ ചാൾസ് ഇന്ന് മൂന്നാനി ഗാന്ധിസ്ക്വയറിലെ മഹാത്മാഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി ആദരവ് പ്രകടിപ്പിക്കുന്നു
പാലാ :ഓസ്ട്രേലിയായിലെ നോർത്തേൺ ടെറിറ്ററിയിൽ മന്ത്രിയായ മലയാളി ശ്രീ ജിൻസൺ ആൻ്റോ ചാൾസ് ഇന്ന് (23/01/2025) രാവിലെ 10 ന് മൂന്നാനിയിലെ ഗാന്ധിസ്ക്വയറിൽ സ്ഥാപിച്ചിരിക്കുന്ന മഹാത്മാഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി രാഷ്ട്രപിതാവിന് ആദരവ് അർപ്പിക്കുന്നു. പാലാ നഗരപിതാവ് ശ്രീ ഷാജു വി തുരുത്തൻ, മുനിസിപ്പൽ കൗൺസിലർ സിജി ടോണി, പാലാ ചാവറ പബ്ളിക് സ്കൂൾ പ്രിൻസിപ്പൽ ഫാ. സാബു കൂടപ്പാട്ട്, സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഭരണസമിതി അംഗം സിജിത അനിൽ, ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ്, Read More…
ദേശീയ ധാരയുമായി ചേർന്നു നിൽക്കുന്നവരെ ഒറ്റപ്പെടുത്തുന്ന നിലപാട് വളർന്നു വരുന്നു :അഡ്വ.നാരായണൻ നമ്പൂതിരി
പാലാ:ദേശീയ ധാരയുമായി ചേർന്നു നിൽക്കുന്നവരെ ഒറ്റപ്പെടുത്തുന്ന നിലപാട് സാംസ്കാരിക-മാധ്യമ പ്രവർത്തകരുടെ ഇടയിൽ വളർന്നു വരുന്നതായി സംസ്ഥാന വക്താവ് അഡ്വ.നാരായണൻ നമ്പൂതിരി. ബിജെപി പാലാ മണ്ഡലം പ്രവർത്തക യോഗവും ചുമതല കൈമാറ്റവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ മദ്യ ബിസിനസ് അല്ലാതെ ഒരു മേഖലയിലും സർക്കാർ മുതൽ മുക്കുന്നില്ല. ഒരു പുതിയ പാലം പുതിയ വ്യവസായം ഒന്നും സംസ്ഥാനത്ത് ഉദ്ഘാടനം ചെയ്യപ്പെടുന്നില്ല. ഒരുമിച്ചിരുന്ന് ഒരു പത്രസമ്മേളനം നടത്താൻ പോലും കഴിയാത്ത പാർട്ടിയായി കോൺഗ്രസ് മാറിയതായും അദ്ദേഹം പറഞ്ഞു. Read More…
പാലാ ഇനി പുതിയ ട്രാക്കിൽ ഓടും: പാലാ കെ.എം മാണി മൊമ്മോറിയൽ സിന്തറ്റിക് ട്രാക്കിന് നവീകരണത്തിന് 7 കോടിയുടെ ഭരണാനുമതി ലഭിച്ചു
പാലാ: പ്രളയകെടുതിയിൽ തകർന്ന പാലാ നഗരസഭാ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്ക് പുനർ നിർമ്മിക്കുവാൻ 7 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ജോസ്.കെ.മാണി എം.പി അറിയിച്ചു. സംസ്ഥാന കായിക യുവജനക്ഷേമ വകുപ്പാണ് ഭരണാനുമതി നൽകിയത്. 2024-25-ലെ സംസ്ഥാന ബജറ്റിൽ ഇതു സംബന്ധിച്ച് തുക വക കൊള്ളിച്ചിരുന്നു – വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കി സമർപ്പിക്കപ്പെട്ടതിനെ തുടർന്നാണ് ഇപ്പോൾ ഭരണാനുമതി ലഭിച്ചിരിക്കുന്നത്. നിരവധി ദേശീയ അന്തർദേശീയ താരങ്ങളെ വാർത്തെടുത്ത പാലാ മുനിസിപ്പൽ സ്റ്റേഡിയം യശ്ശശരീരനായ കെ.എം മാണി ധന കാര്യ മന്ത്രിയായിരുന്നപ്പോൾ Read More…
വ്യാപാര സംരക്ഷണ സന്ദേശ ജാഥയ്ക്ക് പാലായിൽ ഉജ്ജ്വല സ്വീകരണം
പാലാ:കേന്ദ്ര സർക്കാർ പ്രത്യേക പാക്കേജ് നടപ്പിലാക്കി ചെറുകിട വ്യാപാരികളെ സംരക്ഷിക്കണമെന്ന് വ്യാപാര സംരക്ഷണ സന്ദേശ ജാഥാ ക്യാപ്ടൻ ഇ എസ് ബിജു അഭിപ്രായപ്പെട്ടു.വ്യാപാര സംരക്ഷണ സന്ദേശ ജാഥയ്ക്ക് പാലായിൽ നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓൺലൈൻ വ്യാപാരത്തെ കയറൂരി വിട്ടു കൊണ്ട് ചെറുകിട വ്യാപാര മേഖലയെ കേന്ദ്ര സർക്കാർ തകർക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജാഥയെ ചെണ്ടമേളത്തിൻ്റെയും പൂക്കാവടിയുടെയും മുത്തുക്കുടയുടെയും അകമ്പടിയോടെയാണ് സ്വീകരിച്ചത്. പി.എം ജോസഫ് (ഏരിയാ സെക്രട്ടറി) ഇ.എസ് ബിജു ( ജാഥ ക്യാപ്ടൻ ) Read More…











